Keralam

രക്തസാക്ഷികളെ അവഗണിക്കുന്നുവെന്ന് കോണ്‍ഗ്രസില്‍ പൊതുവികാരം

കാസർകോട് : രക്തസാക്ഷികളെ അവഗണിക്കുന്നുവെന്ന് കോണ്‍ഗ്രസില്‍ പൊതുവികാരം. കോണ്‍ഗ്രസിന്റെ തകര്‍ച്ചക്കിടയാക്കിയത് ഇത്തരം സംഭവങ്ങളാണെന്നാണ് ഉയരുന്ന വിമര്‍ശനം. കാസര്‍കോട് കല്യോട് കേസിലെ പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാര ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തത് പരിശോധിക്കുന്ന അന്വേഷണ കമ്മിഷന് മുന്നിലും പരാതി എത്തിയിട്ടുണ്ട്. പരാതിയില്‍ കഴമ്പുണ്ടെന്നും ചില വിഴ്ചകള്‍ ഉണ്ടായെന്നുമാണ് കമ്മീഷന്റെ വിലയിരുത്തൽ. […]

Keralam

കെഎസ് യു കൂട്ടത്തല്ല്; സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ നാലു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ നാലു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍ എറണാകുളം ജില്ലാ സെക്രട്ടറി എയ്ഞ്ചലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിന്‍ ആര്യനാട്, ജില്ലാ വൈസ് പ്രസിന്റ് അല്‍ അമീന്‍ അഷറഫ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെപിസിസി നിയോഗിച്ച […]

Keralam

സംഘടനയെ അവഗണിക്കുന്നു; കെപിസിസിക്കെതിരേ വിമര്‍ശനവുമായി കെഎസ്‌യു

തിരുവനന്തപുരം: കെപിസിസിക്കെതിരേ വിമര്‍ശനവുമായി കെഎസ്‌യു. കെഎസ്‌യു സംസ്ഥാന നിര്‍വ്വാഹക സമിതി യോഗത്തിലാണ് കെപിസിസി നേതൃത്വത്തിന് വിമര്‍ശനം. സംഘടന പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസ് നടത്താന്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി സഹായമില്ല. സംഘടനക്ക് നിയമപരമായ സംരക്ഷണമോ സഹായമോ ലഭിക്കുന്നില്ലെന്ന് സംസ്ഥാന നേതൃത്വം ആരോപിച്ചു. നവകേരള യാത്ര സമയത്തുള്ള പ്രക്ഷോഭങ്ങളില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ […]

Keralam

ഡല്‍ഹി ലോക്‌സഭ പ്രചരണം; കെ.സുധാകരൻ്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഡല്‍ഹിയിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസി ഭാരവാഹികള്‍, പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം. മേയ് […]

Keralam

പുതുമുഖങ്ങൾക്കും യുവാക്കൾക്കും പരിഗണന; പുനഃസംഘടനയ്ക്ക് ഒരുങ്ങി കെപിസിസി

പുനഃസംഘടനയ്ക്ക് ഒരുങ്ങി കെപിസിസി. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം കെപിസിസി, ഡിസിസി കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും. ലോകസഭ തിരഞ്ഞെടുപ്പ് സമയത്തെ വിലയിരുത്തി ആയിരിക്കും പുനസംഘടന. പാർട്ടിയിൽ പുനസംഘടന നടക്കുന്നില്ലെന്ന വ്യാപക വിമർശനത്തിന് പിന്നാലെയാണ് തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പുനസംഘടന നടപടികളിലേക്ക് കടക്കാനാണ് നീക്കം. കെപിസിസി, ഡി സി […]

Keralam

പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണം: കെപിസിസിക്കെതിരെ നടപടിയെടുക്കണം: കെ.സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിൻ്റെ കേരള ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ നിന്നാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയായ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പണം കൊണ്ടു പോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.    […]

Keralam

അണികളുടെ ആവേശത്തില്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ് സുധാകരന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി തിരികെ ചുമതലയേറ്റ് കെ സുധാകരന്‍. ചുമതലയേല്‍ക്കാനെത്തിയ കെ സുധാകരന് ഇന്ദിര ഭവനില്‍ ഉജ്ജ്വല വരവേല്‍പ്പാണ് അണികള്‍ നല്‍കിയത്. ഇന്ദിരാഭവനിലെത്തിയ അദ്ദേഹത്തെ മുദ്രാവാക്യങ്ങളോടെയാണ് പ്രവര്‍ത്തകരും നേതാക്കളും വരവേറ്റത്. കെഎസ്‌യു, യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. കണ്ണൂരിൻ്റെ മണിമുത്തേ, കണ്ണേ കരളേ കെഎസ്സേ. എന്ന മുദ്രാവാക്യങ്ങളോടെയാണ് […]

Keralam

സമ്മർദ്ദത്തിന് വഴങ്ങി, ഹൈക്കമാൻഡ് ഇടപെടൽ: കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ഇന്ന് ചുമതലയേൽക്കും

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ ഇന്ന് തിരികെ എത്തും. രാവിലെ  കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി സുധാകരണ ചുമതലയേൽക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുധാകരൻ സ്ഥാനാർത്ഥിയായതിനെ തുടർന്നായിരുന്നു എംഎം ഹസ്സന് താൽക്കാലിക അധ്യക്ഷ ചുമതല നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സുധാകരൻറെ മടക്കം നീണ്ടത് വിവാദമായിരുന്നു. ഫലം വന്നശേഷമാണ് മടക്കമെന്നായിരുന്നു ഹൈക്കമാൻഡിൻറെ ആദ്യ […]

Keralam

കെപിസിസി അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കും; കെ സുധാകരന്‍

കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കുമെന്ന് കെ സുധാകരന്‍. പദവിയെ ചൊല്ലി ഒരു തര്‍ക്കവുമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്കുള്ളത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. പിണറായി വിജയന് തലയ്ക്ക് വെളിവില്ലേ. തിരഞ്ഞെടുപ്പ് പരാജയം ഭയന്നാകാം മുഖ്യമന്ത്രിയുടെ വിദേശ യാത്ര. മുഖ്യമന്ത്രിയുടെ […]

Keralam

കെപിസിസി പ്രസിഡന്റ് സ്ഥാനം കെ സുധാകരന് തിരികെ കിട്ടാൻ തെരഞ്ഞെടുപ്പ് ഫലമറിയണം; എഐസിസി

ദില്ലി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ്റെ മടങ്ങിവരവ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമേ തീരുമാനിക്കൂവെന്ന് എഐസിസി വൃത്തങ്ങൾ. തെരഞ്ഞെടുപ്പ് ഫലം കൂടി നോക്കിയ ശേഷമാകും തീരുമാനം. എഐസിസി നിർദ്ദേശിച്ചെങ്കിൽ മാത്രമേ കെ സുധാകരന് മടങ്ങി വരാനാകൂയെന്നും നേതാക്കൾ വ്യക്തമാക്കി. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലവും കണ്ണൂരിലെ തെരഞ്ഞെടുപ്പ് […]