
ഇന്നലെ രേഖപ്പെടുത്തിയത് വൈദ്യുതി ബോർഡിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപഭോഗം
വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കി വൈദ്യുതി ഉപഭോഗം കുത്തനെ കൂടി. 106.8882 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. വൈദ്യുതി ബോർഡിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപഭോഗമാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് വേനൽരൂക്ഷമായതോടെ ഓരോ ദിവസവും വൈദ്യുതി ഉപഭോഗം കുത്തനെ വർദ്ധിക്കുകയാണ്. മാർച്ചിൽ വൈദ്യുതി വാങ്ങാൻ ബോർഡ് അധികമായി ചെലവഴിച്ചത് 256 കോടി […]