No Picture
Keralam

തലസ്ഥാനം ഇനി സ്മാർട്ട്; 60 ഇലക്ട്രിക് ബസ്സുകൾ പുറത്തിറക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി നഗരസഭ വാങ്ങിയ 60 ഇലക്ട്രിക് സ്മാർട്ട് ബസ്സുകൾ കെഎസ്ആർടിസി സ്വിഫ്റ്റിന് കൈമാറി. ചാല ഗവ. ബോയ്സ് സ്‌കൂളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ചാല മുതൽ സെക്രട്ടറിയേറ്റ് വരെ മുഖ്യമന്ത്രിയും മന്ത്രിമാരും […]

No Picture
Keralam

കെഎസ്ആർടിസി ആസ്തികൾ മൂല്യനിർണയം നടത്തണം; ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം: ഹൈക്കോടതി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ആസ്തികൾ മൂല്യനിർണയം നടത്താൻ ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് മൂല്യനിർണയം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങളും ഇതിനൊപ്പം വേണം. കെഎസ്ആർടിസിയുടെ ആസ്തി ബാധ്യതകൾ വ്യക്തമാക്കുന്ന ബാലൻസ് ഷീറ്റ് സമർപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. തൊഴിലാളികളുടെ […]

No Picture
Keralam

വായ്പ കുടിശിക; കെഎസ്ആർടിസിയ്ക്ക് ജപ്തി നോട്ടീസ്

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ജപ്തി നോട്ടീസ്. വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതിന് കെടിഡിഎഫ്സിയാണ് (കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്‍റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്) നോട്ടീസയച്ചത്. 700 കോടി രൂപയോളമാണ് കെടിഡിഎഫ്സിക്ക് കെഎസ്ആർടിസി നൽകാനുള്ളത്. ഇനിയൊരു സാവകാശമുണ്ടാകില്ലെന്നും എത്രയും വേഗം പണമടച്ചില്ലെങ്കിൽ ആസ്തികൾ ജപ്തി ചെയ്യുമെന്നും നോട്ടീസിൽ പറയുന്നു. ജീവനക്കാരുടെ ശമ്പളം നൽകാൻ […]

No Picture
Keralam

ബസിനുള്ളിൽ ഛർദിച്ചു; പെൺകുട്ടിയേയും സഹോദരിയേയും കൊണ്ട് ജീവനക്കാർ ബസ് കഴുകിച്ചു

കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയേയും സഹോദരിയേയും തടഞ്ഞുവച്ച് ബസ് കഴുകിച്ചു. ആശുപത്രിയിൽ പോയി തിരിച്ചുവരികയായിരുന്ന സഹോദരിമാർക്കാണ് കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും മോശം അനുഭവമുണ്ടായത്. ഇന്നലെ വൈകീട്ട് 3ന് വെള്ളറട് ഡിപ്പോയിലായാരുന്നു സംഭവം. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആർഎന്‍സി 105-ാം നമ്പർ ചെമ്പൂർ വെള്ളറട ബസിലാണ് പെൺകുട്ടിയും സഹോദരിയും യാത്ര ചെയ്തിരുന്നത്. […]

Keralam

ശമ്പളം മുടങ്ങി; കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതോടെ കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക്. ജീവനക്കാർ സിഎംഡി ഓഫീസ് ഉപരോധിക്കും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തുക. ഐഎൻടിയുസി യൂണിയന് ഒപ്പം സിഐടിയു യൂണിയനും സമരത്തിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. ജൂൺ മാസത്തെ ശമ്പളമാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ലഭിക്കാനുളളത്. അതേസമയം കെഎസ്ആർടിസിക്ക് കളക്ഷൻ കുറവാണെന്ന് മാനേജ്മെന്റ് പറഞ്ഞു. […]

Keralam

കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സംവിധാനവുമായി കെഎസ്‌ആർടിസി; ഉദ്ഘാടനം ജൂൺ 15 ന്

നവീനവും വൈവിധ്യവുമായ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം യാഥാർഥ്യമാകുന്നു. കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സംവിധാനത്തിന്റെ ഉദ്ഘാടനം ജൂൺ 15 ന് രാവിലെ 11 ന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിക്കും. 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും […]

Keralam

പെർമിറ്റ് കഴിഞ്ഞ സ്വകാര്യ ബസുകൾക്കു പകരം 260 കെഎസ്ആർടിസി ബസുകൾ

പെർമിറ്റ് കാലാവധി അവസാനിച്ച സ്വകാര്യ ബസുകൾക്ക് പകരമായി പുതിയ 260 ഓളം സർവീസുകൾ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി. 140 കിലോമീറ്ററിലലധികം ദൂരം വന്നിരുന്ന 240 സ്വകാര്യ ബസുകൾ സൂപ്പർ ക്ലാസും, ഫാസ്റ്റ് പാസഞ്ചറും ക്രമേണ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസുമായി നടത്തിയിരുന്ന പെർമിറ്റുകളുടെ സ്ഥാനത്താണ് മാർച്ച് മുതൽ പുതിയ സർവീസുകൾ […]

Keralam

ശമ്പളം വൈകുന്നു, കെഎസ്ആര്‍ടിസിയിൽ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

ശമ്പളവിതരണത്തിലെ കാലതാമസത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക് സമരം ഇന്ന് അര്‍ധരാത്രി മുതല്‍. 24 മണിക്കൂര്‍ സമരം നാളെ രാത്രി 12 മണി വരെയാണ്. ബസ് സര്‍വീസുകളെ സമരം ബാധിച്ചേക്കും. ആരെയും നിര്‍ബന്ധിച്ച് പണിമുടക്ക് സമരത്തിന്‍റെ ഭാഗമാക്കില്ലെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. നാളെ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും […]

Keralam

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ സര്‍ക്കാരിന് ഉത്തരവാദിത്വമില്ല; ഹൈക്കോടതിയില്‍ സത്യവാങ്മൂലം

കൊച്ചി:കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ  ഉത്തരവാദിത്വമില്ലെന്ന് സര്‍ക്കാര്‍‍.ധനവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിശദീകരണം. കോര്‍പ്പറേഷൻ കാര്യക്ഷമമാക്കാൻ പരിഷ്ക്കരണങ്ങള്‍ സര്‍ക്കാര്‍ മുന്നേട്ട് വച്ചിരുന്നു.ഇത് അംഗീകരിക്കാൻ ജീവനക്കാരുടെ യൂണിയനുകള്‍ തയ്യാറായിട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാൻസ്പോര്‍ട്ട്  കോര്‍പ്പറേഷനാണ് കെ എസ് ആര്‍ ടി സി. കാര്യക്ഷമമല്ലാത്ത […]

No Picture
Keralam

കെഎസ്ആർടിസി ശമ്പളം ഗഡുക്കളായിത്തന്നെ നൽകും

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ തൊഴിലാളികളുടെ ശമ്പളവുമായി ബന്ധപ്പെട്ട ചർച്ച സമയവായത്തിൽ എത്തിയില്ല. കെഎസ്ആർടിസി മാനേജ്മെന്റും സിഐടിയുവും ഗതാഗത മന്ത്രിയും തമ്മിലായിരുന്നു ചർച്ച. ശമ്പളം ഗഡുക്കളായി നൽകാനേ കഴിയൂവെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് യോഗത്തിൽ നിലപാടെടുത്തു. ഇതോടെയാണ് ചർച്ച അലസിയത്. ഈ സാഹചര്യത്തിൽ സംയുക്ത സമരപരിപാടികൾ ആലോചിക്കുമെന്ന് […]