
തീരുമാനം പിന്‍വലിച്ച് കെഎസ്ആര്‍ടിസി: സമരം ചെയ്ത ജീവനക്കാരുടെ ശമ്പളം വൈകില്ല
ഫെബ്രുവരി നാലിന് അവധിയെടുത്ത ജീവനക്കാരുടെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതി എന്ന തീരുമാനം പിന്‍വലിച്ച് കെഎസ്ആര്‍ടിസി. ഉത്തരവിനെതിരെ ടിഡിഎഫ് പ്രതിഷേധം വ്യാപിപ്പിച്ചതിന് പിന്നാലെയാണ് നടപടി. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതിയെന്നയിരുന്നു ഉത്തരവ്. ഇത് സംബന്ധിച്ച വാര്‍ത്ത ട്വന്റിഫോര്‍ ആണ് ആദ്യം പുറത്തുവിട്ടത്. […]