Keralam

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകം; പരസ്പരം പഴിചാരി രക്ഷപ്പെടാൻ കുറ്റക്കാരെ അനുവദിക്കരുത്:കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം. പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകൾക്ക് ആവശ്യമായ പരിഗണന സർക്കാർ നൽകുന്നില്ല എന്നതിൻ്റെ ഉദാഹരണമായി ഇത്തരം സംഭവങ്ങൾ മാറുകയാണ്. […]

Uncategorized

ഒമ്പത് വർഷമായി ഫ്രീസറിൽ ഇരിക്കുന്ന സംഘടനയാണ് SFIയെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ

ഒമ്പത് വർഷമായി ഫ്രീസറിൽ ഇരിക്കുന്ന സംഘടനയാണ്  എസ്എഫ്ഐയെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. വിദ്യാർത്ഥികളെ ബാധിക്കുന്ന ഒരു വിഷയത്തിലും എസ്എഫ്ഐ നിലപാട് പറയുന്നില്ലെന്നും സർക്കാരിൻ്റെ അവസാന വർഷത്തിൽ നിലനിൽപ്പിന് വേണ്ടി സമര നാടകം നടത്തുകയാണ് എസ്എഫ്ഐയെന്നും പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. സർക്കാരിടുന്ന സെറ്റിൽ അഭിനയിക്കുന്ന നടീനടന്മാരാണ് […]

Keralam

‘കൂടിയാലോചനയും പഠനവും ഇല്ലാതെ സർക്കാർ തീരുമാനം എടുക്കുന്നു, ബലിയാടാവുന്നത് വിദ്യാർത്ഥികൾ’: കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ

ഹൈക്കോടതി കീം പരീക്ഷാ ഫലം റദ്ദാക്കിയതിൽ സർക്കാരിനെതിരെ വിമർശനവുമായി കെ.എസ്.യു. വിദ്യാർത്ഥികളുടെ ഭാവി വെച്ച് പരീക്ഷണങ്ങൾ നടത്തുന്ന സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. പ്രവേശന പരീക്ഷക്ക് ശേഷം പരീക്ഷാ മാനദണ്ഡങ്ങൾക്ക് മാറ്റം വരുത്തിയതാണ് സർക്കാരിനേറ്റ കനത്ത തിരിച്ചടിക്കു കാരണം. കീം റാങ്ക് ലിസ്റ്റ് […]

Keralam

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. […]

Keralam

‘എസ്എഫ്‌ഐ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്‌കൂളിന് അവധി നല്‍കിയ നടപടി പ്രതിഷേധാര്‍ഹം’; കെഎസ്‌യു

എസ്എഫ്‌ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനത്തിന് പങ്കെടുക്കുവാന്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹൈസ്‌കൂളിന് അവധി നല്‍കിയ നടപടി പ്രതിഷേധാര്‍ഹമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വിദ്യാര്‍ഥി സംഘടനകള്‍ വിവിധ വിദ്യാര്‍ഥി വിഷയങ്ങളില്‍ നടത്തുന്ന പഠിപ്പുമുടക്കിന്റെ ഭാഗമായി സ്‌കൂള്‍ അധികാരികള്‍ക്ക് കത്ത് നല്‍കാറുണ്ട്. എന്നാല്‍ അതേപോലെ […]

Keralam

‘സൂംബ ഡാൻസ് ഫിട്നസിംഗ് ഇന്ന് വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്, അധാർമികമായി ഒന്നും കാണാൻ കഴിയില്ല’: കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ

ലഹരിക്കെതിരായി നടത്തുന്ന സദുദ്ദേശപരമായ പ്രവർത്തനങ്ങളിൽ വിവാദം കാണേണ്ടതില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ സർക്കാരിന് പൂർണ്ണ പിന്തുണ ക്യാമ്പസ് ജാഗരൻ യാത്ര നടത്തിയ ഘട്ടത്തിൽ തന്നെ നൽകിയിട്ടുള്ളതാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി. സൂംബ ഡാൻസ് ഫിട്നസിംഗ് ഇന്ന് വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്. […]

Keralam

കോളജ് ഡേയുമായി ബന്ധപ്പെട്ട വീഡിയോയില്‍ കമന്റിട്ടു; വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച കെ എസ് യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട് ഒറ്റപ്പാലം എന്‍എസ്എസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ പ്രതി പട്ടികയില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറും. കെ എസ് യു നേതാവ് ദര്‍ശനാണ് കേസിലെ രണ്ടാംപ്രതി. കോളജ് ഡേയുമായി ബന്ധപ്പെട്ട വീഡിയോയില്‍ കമന്റിട്ടതാണ് ആക്രമണത്തിന് കാരണം. രണ്ടാം വര്‍ഷ ബി എ ഹിസ്റ്ററി വിദ്യാര്‍ത്ഥി കാര്‍ത്തികനാണ് മര്‍ദ്ദനമേറ്റത്. […]

Keralam

കളമശേരിയിൽ 10 കിലോ കഞ്ചാവ് പിടിച്ചെടുത്തത് ഗൗരവമേറിയ വിഷയം’: അലോഷ്യസ് സേവ്യർ

കളമശേരിയിലേത് ഗൗരവമേറിയ വിഷയമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. വിദ്യാർത്ഥികൾക്കിടയിൽ ലഹരി പിടിമുറുക്കി എന്നതിന്റെ തെളിവാണ് കളമശേരി വിഷയം.10 കിലോ കഞ്ചാവ് അവിടെ നിന്ന് പിടിച്ചെടുത്തത് ഗൗരവമേറിയ വിഷയം. രാഷ്ട്രീയത്തിന് അതീതമായി ലഹരി ഉപയോഗിക്കുന്നവരെയും ലഹരിയുടെ ശൃംഖലയിലായവരെയും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരണമെന്നും അലോഷ്യസ് സേവ്യർ അഭ്യർത്ഥിച്ചു. […]

Keralam

ക്യാമ്പസ് ജാഗരന്‍ യാത്രയില്‍ പങ്കെടുക്കാത്ത ജില്ലാ ഭാരവാഹികള്‍ക്ക് എതിരായ കൂട്ട നടപടി: പുനരാലോചനയ്ക്ക് കെ എസ് യു

ക്യാമ്പസ് ജാഗരന്‍ യാത്രയില്‍ പങ്കെടുക്കാത്ത ജില്ലാ ഭാരവാഹികള്‍ക്ക് എതിരായ കൂട്ട നടപടിയില്‍ പുനരാലോചനയ്ക്ക് കെ എസ് യു. മതിയായ കാരണങ്ങള്‍ ബോധിപ്പിച്ച ഭാരവാഹികളുടെ സസ്‌പെന്‍ഷന്‍ യാത്ര സമാപിക്കുന്ന ഈ മാസം 19ന് പിന്‍വലിക്കുമെന്നാണ് വിവരം. വരും ദിവസങ്ങളിലും യാത്രയോട് സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ക്യാമ്പസ് […]

Keralam

ലഹരി വിരുദ്ധ ബോധവത്കരണത്തിന് ക്യാമ്പസുകളിൽ ജാഗരൻ യാത്രയുമായി കെ.എസ്.യു

ലഹരി വിരുദ്ധ ബോധവത്കരണത്തിന് ക്യാമ്പസ് ജാഗരൻ യാത്രയുമായി കെ.എസ്.യു.  സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ലഹരി വിരുദ്ധ ബോധ വത്കരണ ജാഥ മാർച്ച് 11ന് കാസർഗോഡ് നിന്ന് തുടക്കമാകും. ദേശീയ പ്രസിഡൻ്റ് വരുൺ ചൗധരി യാത്ര ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരായ അവബോധം ഏറെ പ്രാധാന്യമർഹിക്കുന്ന കാലഘട്ടമാണിതെന്നും, വിദ്യാർത്ഥികൾ […]