Keralam

മുഖ്യമന്ത്രി കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ടു; കൂടെ ചീഫ് സെക്രട്ടറിയും ഡിജിപിയും

കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാനും ഉദ്യോഗസ്ഥ, സർവകക്ഷി യോഗങ്ങളിൽ പങ്കെടുക്കാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് യാത്ര തിരിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി വയനാട്ടിൽ എത്തുക. ചീഫ് സെക്രട്ടറി ഡോ. വി വേണുവും സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേസ് സാഹിബും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. […]

Keralam

ചേച്ചിമാർ ചേർത്ത് പിടിച്ചു; ഇരച്ചെത്തിയ മലവെള്ളത്തിൽ നിന്ന് ശ്രീഹരി ജീവിതത്തിലേക്ക്

കൽപ്പറ്റ: പഠിക്കാനും കളിക്കാനും ശ്രീഹരി പോയിരുന്ന സ്കൂളിനിയില്ല. സംഭവിച്ചത് എന്താണെന്ന് അറിയില്ലെങ്കിലും സ്കൂളില്ലെന്ന് മാത്രം അവനറിയാം. മൂന്ന് വയസ്സുകാരനായ ശ്രീ​ഹരി ചേച്ചിമാ‍ർക്കൊപ്പം മേപ്പാടിയിലെ ക്യാമ്പിലാണ്. വെള്ളാർമല സ്കൂളിലാണ് ശ്രീഹരിയും ചേച്ചിമാരും പഠിക്കുന്നത്. മലവെള്ളപ്പാച്ചിലിൽ പെട്ടുപോയെങ്കിലും ചേച്ചിമാരായ ശുഭശ്രീയും ഇവശ്രീയും ശ്രീഹരിയെ ചേർത്ത് പിടിച്ചു. എല്ലാം നഷ്ടപ്പെട്ട് ക്യാമ്പിലാണെങ്കിലും തങ്ങളുടെ […]

Keralam

വയനാട്ടിൽ മരണം 251; രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി മലവെള്ളപ്പാച്ചിൽ

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ മരണം 251, സംഖ്യ ഇനിയും ഉയർന്നേക്കും. മേപ്പടി സർക്കാർ ആശുപത്രിയിൽ ഇന്ന് എത്തിച്ചത് 27 മൃതദേഹങ്ങൾ. പോത്തുക്കല്ലിൽ ചാലിയാറിൽ കണ്ടെടുത്തത് 46 മൃതദേഹങ്ങൾ. 225 പേരെ കാണാനില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. അതേസമയം, രക്ഷാപ്രവർത്തനം കടുത്ത പ്രതിസന്ധി നേരിടുകയാണ്. മുണ്ടക്കൈ പുഴയിൽ കനത്ത കുത്തൊഴുക്ക് മൂലം […]

Keralam

ഉരുൾപൊട്ടൽ ഭീഷണിയിൽ ഇടുക്കിയും

ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ തുടരുന്നതിനാൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് എല്ലാ സജ്ജീകരങ്ങളും ഒരുക്കാൻ വിവിധ വകുപ്പുകൾക്ക് മന്ത്രിതല നിർദേശം. താലൂക്ക് തലത്തില്‍ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. കനത്ത മഴയെത്തുടര്‍ന്നുണ്ടായ തടസങ്ങള്‍ മാറ്റുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുന്നതിന് അഗ്നിശമനസേന, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, […]

Keralam

മുണ്ടക്കൈയിൽ 400 വീടുകളിൽ ഇനി ശേഷിക്കുന്നത് 30 എണ്ണം; മരിച്ചവരില്‍ തിരിച്ചറി‌ഞ്ഞത് 88 പേരെ മാത്രം

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 350 ഓളം വീടുകൾ നഷ്ടമായതായി വിവരം. 400 ഓളം വീടുകളിൽ ഇനി അവശേഷിക്കുന്നത് 30 എണ്ണം മാത്രം. ഇവിടെ താമസിച്ചിരുന്ന പലരുടെയും വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം, ഉരുള്‍പൊട്ടലില്‍ മരണം 174 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 88 പേരെ മാത്രമാണ് തിരിച്ചറിയാനായത്. മേപ്പാടി പഞ്ചായത്തിലെ രേഖകൾ […]

Keralam

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ പത്തും കേരളത്തില്‍; വയനാട് 13-ാം സ്ഥാനത്ത്; പശ്ചിമഘട്ടം എട്ട് ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്ന്

തിരുവനന്തപുരം: ഇന്ത്യയില്‍ കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ 10 എണ്ണം കേരളത്തിലാണെന്ന് പഠനങ്ങൾ. പട്ടികയില്‍ വയനാട് 13-ാം സ്ഥാനത്താണ്. പശ്ചിമഘട്ടത്തിലെയും കൊങ്കണ്‍ കുന്നുകളിലെയും (തമിഴ്‌നാട്, കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര) 0.09 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) നാഷണല്‍ […]

No Picture
Keralam

ഉരുള്‍പൊട്ടല്‍ കൂടുതലും മനുഷ്യ ഇടപെടലില്ലാത്ത കാടുകളില്‍, കാരണം തീവ്ര മഴയെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: ഉരുള്‍പൊട്ടലിന് പ്രധാന കാരണം, പൊതുവേ ആരോപിക്കപ്പെടുന്നതു പോലെ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ അല്ലെന്ന് വിദഗ്ധര്‍. തീവ്രമഴയാണ് പലപ്പോഴും ഉരുള്‍പൊട്ടലിനു കാരണമാവുന്നതെന്ന് കേരള സര്‍വകലാശാല ജിയോളജി വിഭാഗം അസി. പ്രൊഫസറും ഉള്‍പൊട്ടലുകളെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നയാളുമായ കെഎസ് സജിന്‍കുമാര്‍ പറഞ്ഞു. ”കാര്യമായ മനുഷ്യ ഇടപെടല്‍ ഒന്നുമില്ലാത്ത കാടുകളിലാണ് പലപ്പോഴും ഉരുള്‍പൊട്ടലുകള്‍ ഉണ്ടാവുന്നത്. […]

Keralam

”മുണ്ടക്കൈയിൽ ഉണ്ടായത് വൻ ദുരന്തം, രാജ്യത്തിന്‍റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു”; ഗവർണർ

കോഴിക്കോട്: വയനാട് മുണ്ടക്കൈയിൽ ഉണ്ടായ വൻ ദുരന്തമാണെന്നും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കും. രാജ്യത്തിന്‍റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ​ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. […]

Keralam

ഉരുളെടുത്ത് മുണ്ടക്കൈ; ഉള്ളുലഞ്ഞ് വയനാട്; മരണം 153 ആയി; തിരച്ചില്‍ തുടരുന്നു

കല്‍പ്പറ്റ: ഉരുള്‍ പൊട്ടലുണ്ടായ വയനാട്ടില്‍ മരണം 153 ആയി. മരണസംഖ്യ നിയും ഉയരുമെന്നാണ് സൂചന. 191 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ദിനം നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പനങ്കയത്ത് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചാലിയാര്‍ […]

Keralam

ഇരുട്ടും മഞ്ഞും അവഗണിച്ച് വയനാട്ടിൽ രക്ഷാപ്രവർത്തനം തുടരുന്നു; മരണസംഖ്യ ഉയർന്നേക്കാം

വയനാട്: ഇരുട്ടും മഞ്ഞും വക വയ്ക്കാതെ വയനാട്ടിലെ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. ദുരന്തത്തിൽ 106 പേർ മരണപ്പെട്ടതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. കനത്ത കോടമഞ്ഞ് രക്ഷാപ്രവർത്തകർക്ക് വെല്ലുവിളിയാകുന്നുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനം മണിക്കൂറുകൾക്കയം വയനാട്ടിലേക്ക് എത്തിച്ചേരും. രാത്രിയിൽ പരമാവധി തെരച്ചിൽ നടത്താനാണ് തീരുമാനം. താത്കാലിമായി നിർമിച്ച പാലത്തിലൂടെ […]