Keralam

തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് സൂചിപ്പിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ആചാരലംഘനം പാടില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. ജനാധിപത്യ വ്യവസ്ഥയില്‍ തീരുമാനം ഇരുമ്പുലക്കയല്ല. ചില സാഹചര്യങ്ങളില്‍ എടുത്ത തീരുമാനം തിരുത്തേണ്ടി വരുമെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ‘ഡെമോക്രസിയില്‍ തീരുമാനങ്ങളൊന്നും ഇരുമ്പുലക്ക അല്ല. […]

Keralam

ന്യൂനപക്ഷ വോട്ടുകള്‍ ഇടതിനൊപ്പം തന്നെ; കണക്കുകള്‍ നിരത്തി ഡോ.ടി എം തോമസ് ഐസക്

സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കാത്തിരിക്കുന്ന ഘട്ടത്തില്‍ വിവിധ ജന സമൂഹങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ കൂട്ടലും കിഴിക്കലുമായി മുന്നണികള്‍ സജീവമാണ്. കേരളത്തിലെ വോട്ടര്‍മാരില്‍ പാതിയോളം വരുന്ന ന്യൂനപക്ഷങ്ങളുടെ പിന്തുണ അനുകൂലമാക്കാനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് മുന്നണികള്‍.രാഷ്ട്രീയം പറയാന്‍ ഇരു മുന്നണികളും പ്രചാരണ ജാഥകളുമായി ജനങ്ങളിലേക്കിറങ്ങിക്കഴിഞ്ഞു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ […]

District News

‘യുഡിഎഫില്‍ നിന്നാല്‍ സൂക്ഷിക്കണം’; ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

സീറ്റ് വിഭജന ചര്‍ച്ചകളില്‍ യുഡിഎഫില്‍ തര്‍ക്കം തുടരുന്നതിനിടെ ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി. ജോസഫും ഗ്രൂപ്പും ഞങ്ങളുടെ രക്തത്തിന്റെ ഭാഗം. യുഡിഎഫില്‍ നിന്നാല്‍ സൂക്ഷിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു. രക്തത്തിന്റെ ഭാഗമാണ് അവരും. പണ്ടൊന്ന് തറവാട്ടിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നു. അതിന്റെ വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ ഞങ്ങള്‍ […]

Keralam

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; മോദിയെ കളത്തിലിറക്കി ബി.ജെ.പി; സ്ഥാനാർഥി ചർച്ചകൾക്ക് തുടക്കം കുറിച്ച് എൽ.ഡി.എഫ്-യു ഡി എഫ്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാർച്ചോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. കേരളത്തിൽ ഇത്തവണ ഭരണമാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് നേതൃത്വം തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് എൽ ഡി എഫും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സംസ്ഥാനത്ത് സജീവമായിക്കഴിഞ്ഞു. വിജയ […]

District News

‘എല്‍ഡിഎഫ് വിടേണ്ടതായിരുന്നു’; ചില കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ക്ക് അതൃപ്തി? വാര്‍ത്ത തള്ളി ജോസ് കെ മാണി

എല്‍ഡിഎഫ് വിടില്ലെന്ന് ജോസ് കെ മാണി പരസ്യമായി പ്രഖ്യാപിച്ചിട്ടും കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നഭിപ്രായം. മുന്നണി വിടേണ്ടതായിരുന്നുവെന്ന് പാര്‍ട്ടി കോട്ടയം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. അതേസമയം ജോസ് കെ മാണി ഇന്ന് കൊച്ചി രൂപതാ ആസ്ഥാനത്തെത്തി ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തി. പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനമുണ്ടായി […]

Keralam

അതിജീവിതയുടെ ചാറ്റുകൾ പുറത്തുവിട്ടത് സ്ത്രീവിരുദ്ധ സമീപനമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ

അതിജീവിതയുടെ ചാറ്റുകൾ പുറത്തുവിട്ടത് സ്ത്രീവിരുദ്ധ സമീപനമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. രാഹുൽ മാങ്കോട്ടത്തിലും പിന്തുണയ്ക്കുന്നവരും അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് കെപിസിസി അധ്യക്ഷൻ ആവശ്യപ്പെടുന്നില്ല. കോൺഗ്രസ് പിന്തുണയിൽ ജയിച്ച ആളല്ലേ രാഹുൽ മാങ്കൂട്ടത്തിലെന്നും അദ്ദേഹം […]

Keralam

‘ഞങ്ങളെയോര്‍ത്ത് കരയേണ്ട, നിലപാടില്‍ ഒരു മാറ്റവുമില്ല’; എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹം തള്ളി ജോസ് കെ മാണി

കോട്ടയം: ഇടതുമുന്നണി വിടുമെന്ന വാര്‍ത്തകള്‍ തള്ളി കേരള കോണ്‍ഗ്രസ് ( എം ) ചെയര്‍മാന്‍ ജോസ് കെ മാണി. ചര്‍ച്ച നടത്തുന്നത് ആരാണ്?. കേരള കോണ്‍ഗ്രസ് എമ്മിന് ഉറച്ച നിലപാടാണുള്ളത്. അതില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ടതില്ല. ഞങ്ങളെയോര്‍ത്ത് കരയേണ്ടതില്ലെന്നും ജോസ് കെ മാണി […]

Keralam

മുന്നണിമാറ്റം; ‘ കേരള കോണ്‍ഗ്രസ് (എം) താത്പര്യവുമായി വന്നിട്ടില്ല; ഔദ്യോഗികമായി ചര്‍ച്ച നടത്തിയിട്ടില്ല’; കെ സി വേണുഗോപാല്‍

കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരുമെന്നത് അഭ്യൂഹം മാത്രമമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വരാന്‍ തീരുമാനിച്ചാല്‍ ചര്‍ച്ച നടത്തും. യുഡിഎഫിന്റെ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എമ്മെന്നും കെ സി വേണുഗോപാല്‍ തിരുവനന്തപുരത്ത് പറഞ്ഞു. യുഡിഎഫിലേക്ക് വരാന്‍ താത്പര്യമുള്ള ഘടകകക്ഷികള്‍ താത്പര്യ മറിയിച്ചാല്‍ പരിഗണിക്കുമെന്ന് […]

District News

ഇടതു മുന്നണി വിടാനില്ല; കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ‌ തുടരും

കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിടില്ല. എൽഡിഎഫ് ഉറച്ചുനിൽക്കാനാണ് തീരുമാനം. ജോസ് കെ മാണി ഇന്ന് നിലപാട് വ്യക്തമാക്കും. യുഡിഎഎഫു-മായുള്ള ചർച്ചകൾ അവസാനിപ്പിക്കും. കോട്ടയത്തെ കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതിനൊന്നരയോടെ ജോസ് കെ മാണി നിലപാട് വ്യക്തമാക്കും. അതേസമയം മുന്നണിമാറ്റത്തിൽ എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കലും […]

District News

‘തുടരാന്‍’ റോഷിയും പ്രമോദും, ജോസിനൊപ്പം രണ്ട് എംഎല്‍എമാര്‍, മുന്നണി മാറ്റത്തില്‍ കേരള കോണ്‍ഗ്രസ് രണ്ടു തട്ടില്‍

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്കുള്ള മുന്നണി മാറ്റത്തില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസിന്റെ എംഎല്‍എമാരില്‍ രണ്ടുപേര്‍ എല്‍ഡിഎഫിനൊപ്പവും രണ്ടുപേര്‍ മുന്നണി മാറ്റത്തിന് അനുകൂലവുമായ നിലപാടാണെന്നാണ് സൂചന. ഒരു എംഎല്‍എ വ്യക്തമായ നിലപാട് ഇതുവരെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നുമാണ് വിവരം. കേരള […]