District News

തോമസ് ചാഴികാടൻ യുഡിഎഫ് ലേബലിൽ അറിയപ്പെടാനും വോട്ട് പിടിക്കാനുമാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി യുഡിഎഫ്

തോമസ് ചാഴികാടൻ യുഡിഎഫ് ലേബലിൽ അറിയപ്പെടാനും വോട്ട് പിടിക്കാനുമാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി യുഡിഎഫ്. എൽഡിഎഫ് എന്ന് ധൈര്യമായി പറയാൻ സാധിക്കുന്നില്ലെന്നും പോസ്റ്ററുകളിൽ ഇത് വ്യക്തമാണെന്നും ഫ്രാൻസിസ് ജോർജ്ജ് ആരോപിച്ചു. അതേസമയം യുഡഎഫ് തെറ്റിധാരണ പരത്തുകയാണെന്നും ഒരിടത്തും യുഡിഎഫ് എന്ന് പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലെന്നും ചാഴികാടനും പറഞ്ഞു. കോട്ടയത്ത് പോരാട്ടം […]

District News

എല്‍ഡിഎഫ് ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്തു എന്‍എസ്എസ് ഭാരവാഹിയെ പുറത്താക്കി

കോട്ടയം: കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത എന്‍എസ്എസ് ഭാരവാഹിയെ പുറത്താക്കി. എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി പി ചന്ദ്രന്‍ നായരെയാണ് പുറത്താക്കിയത്. വൈസ് പ്രസിഡന്റിന് പകരം ചുമതല നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന പാലാ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് […]

Keralam

ഉപതെരഞ്ഞെടുപ്പിൽ പത്തിടത്ത് എൽഡിഎഫും യുഡിഎഫും, മൂന്നിടത്ത് ബിജെപി; എൽഡിഎഫിന് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നേട്ടം. യുഡിഎഫിൽ നിന്നും ബിജെപിയിൽ നിന്നും ആറ് വാർഡുകൾ ഇടതുമുന്നണി പിടിച്ചെടുത്തു. നെടുമ്പാശ്ശേരി പഞ്ചായത്തിലെ പതിനാലാം വാർഡിൽ എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡിൽ എൽഡിഎഫ് അട്ടിമറി ജയം നേടി. ലോക് സഭ തെരഞ്ഞെടുപ്പിന് […]

Local

നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് മുഴുവൻ സീറ്റിലും വിജയം

നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഉജ്വല വിജയം. മുഴുവൻ സീറ്റിലും എൽ ഡി എഫ് സ്ഥാനാർത്ഥികൾ വൻപൂരിപക്ഷത്തിലാണ് വിജയിച്ചത്. സ്ഥാനാർത്ഥികളും ലഭിച്ച വോട്ടുകളും: തോമസ് കുട്ടി ജോ പതിയിൽ പ്ലാച്ചേരിയിൽ (2092), ജനാർദ്ദനൻ എ കെ, അമ്പാടൻ(2012),സന്തോഷ് കെ ആർ,കുറ്റിപറിച്ചേൽ (1956),മത്തായി വി […]

District News

പ്രഖ്യാപിക്കാത്ത എതിരാളിയെ ട്രോളി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്‍

കോട്ടയം: ഒറ്റ ചിഹ്നത്തില്‍ മാത്രമേ താന്‍ മത്സരിച്ചിട്ടുള്ളുവെന്നും ഒരു പാര്‍ട്ടിയില്‍ മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്നും കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്‍ എംപി. ഏഴ് തവണയാണ് താന്‍ ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ളത്. ഏഴും ഒരേ ചിഹ്നത്തിലും ഒരേ പാര്‍ട്ടിയിലുമായിരുന്നു. ഇപ്പോള്‍ എട്ടാമത് മത്സരിക്കുന്നതും അതേ ചിഹ്നത്തിലും അതേ […]

District News

വാസവനെ തോല്‍പ്പിച്ചത് മറന്നേക്ക്; ചാഴിക്കാടനെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പോലെ പരിഗണിക്കണമെന്ന് എം വി ഗോവിന്ദന്‍

കോട്ടയം: കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി എന്ന പോലെ പരിഗണിക്കണമെന്ന് ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ നിര്‍ദേശം. എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പളളി മല്‍സരിച്ചാലും പരമ്പരാഗത ഇടത് വോട്ടുകള്‍ ചോരാതിരിക്കാനുളള തന്ത്രങ്ങള്‍ ഒരുക്കണമെന്നും കോട്ടയത്തെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി ജില്ലാ […]

District News

എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി; കേരള കോണ്‍ഗ്രസിന് കോട്ടയം മാത്രം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. സിപിഐഎം 15 സീറ്റില്‍ മത്സരിക്കും. സിപിഐ നാല് സീറ്റിലും കേരള കോണ്‍ഗ്രസ് എം ഒരു സീറ്റിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടാം സീറ്റ് ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതോടെ കേരള കോണ്‍ഗ്രസ് കോട്ടയത്ത് […]

Keralam

ഗവർണർക്കെതിരെ തെരുവു യുദ്ധം പ്രഖ്യാപിച്ച് എൽഡിഎഫ്; ഇടുക്കിയിൽ ഹർത്താൽ

തിരുവനന്തപുരം: നിയമസഭ ഏകകണ്ഠമായി സെപ്റ്റംബറിൽ പാസ്സാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതാണ് ഇപ്പോൾ ഗവർണർക്കെതിരായ ഇടത് പ്രതിഷേധത്തിന്‍റെ കാരണം. പട്ടയഭൂമിയിലെ ക്രമപ്പെടുത്തലുകളെന്ന കർഷകരുടെ എല്ലാകാലത്തെയും ആവശ്യം മുൻനിർത്തിയായിരുന്നു പ്രതിപക്ഷം ബില്ലിനോട് യോജിച്ചത്. അതേസമയം ബില്ലിൻറെ മറവിൽ കയ്യേറ്റക്കാർക്ക് നിയമസാധുത നൽകുമെന്നതടക്കമുള്ള പരാതികൾ വന്നതാണ് തീരുമാനമെടുക്കാൻ വൈകുന്നതെന്നാണ് ഗവർണറുടെ വിശദീകരണം. 64 […]

Keralam

17 സീറ്റില്‍ വിജയം; തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റിൽ വിജയിച്ചപ്പോൾ ഇടതുമുന്നണി 10 സീറ്റ് നേടി. ബിജെപി നാലു സീറ്റുകളിലും വിജയിച്ചു. എസ്ഡിപിഐ, ആം ആദ്മി പാർട്ടി എന്നിവ ഓരോ സീറ്റുകളും വിജയിച്ചു. സംസ്ഥാനത്തെ ഒരു ജില്ലാപഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് […]

Keralam

റബ്ബറിന് 250 രൂപ വാഗ്ദാനം പാലിച്ചാൽ എൽഡിഎഫിന് വോട്ട്; ബിഷപ്പ് ജോസഫ് പാംപ്ലാനി

ഒരു കിലോ റബറിന് 250 രൂപ ഉറപ്പുവരുത്തിയാൽ എൽഡിഎഫിന് വോട്ട് ചെയ്യാൻ തയ്യാറാണെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. 250 രൂപ വില എന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കിയാൽ നവ കേരള സദസ്സ് ഐതിഹാസികമാകുമെന്നും അല്ലാത്തപക്ഷം യാത്ര തിരുവനന്തപുരത്ത് എത്തിയാലും ഒരു ചുക്കും സംഭവിക്കില്ലെന്നും […]