Keralam

എൽഡിഎഫ് മെമ്പർ യുഡിഎഫിന് വോട്ട് ചെയ്തു; വയനാട്ടിലെ പനമരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി

വയനാട്ടിലെ പനമരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫില്‍ നിന്ന് പുറത്താക്കിയ അംഗം പിന്തുണച്ചതോടെയാണ് ഭരണം നഷ്ടമായത്. 23 അംഗ ഭരണസമിതിയില്‍ പതിനൊന്ന് വീതം യുഡിഎഫും എല്‍ഡിഎഫും ഒരു ബിജെപിയുമാണ് കക്ഷി നില. ജെഡിഎസില്‍ നിന്ന് പുറത്താക്കിയ ബെന്നി ചെറിയാന്‍ ആണ് അവിശ്വാസപ്രമേയത്തെ […]

Keralam

വയനാട് ദുരന്തം; കേന്ദ്ര അവഗണനയ്ക്കെതിരെ ഡിസംബർ 5 ന് എൽഡിഎഫ് പ്രക്ഷോഭം

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ എൽഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഡിസംബർ അഞ്ചിന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് മാർച്ചും മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരവും നടത്തും. വയനാട്ടിൽ ടൗണ്‍ഷിപ്പ് മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസ പദ്ധതി […]

Keralam

വയനാട് ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വോട്ട് ചോർച്ച; 578 ബൂത്തുകളിൽ 561ലും ലീഡ് യുഡിഎഫിന്

വയനാട് ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വോട്ട് ചോർച്ച. മന്ത്രി ഒ.ആർ കേളുവിന്റെ തിരുനെല്ലി പഞ്ചായത്തിലും യുഡിഎഫിനാണ് ലീഡ്. ക്രിസ്ത്യൻ വിഭാഗങ്ങളെ ചേർത്ത് നിർത്താൻ കഴിഞ്ഞെന്ന നേട്ടമാണ് എൻ‌ഡിഎയ്ക്ക് ഉള്ളത്. ആകെ 578 ബൂത്തുകൾ. ഇതിൽ 561ലും യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയ്ക്ക് ലീഡ്. 13 ബൂത്തുകളിൽ എൽഡിഎഫ് […]

Keralam

‘ചേലക്കരയിൽ മനക്കോട്ട കെട്ടിയവരുടെ കോട്ട തകർന്നു; പാലക്കാട്‌ പരാജയം പഠിക്കേണ്ടതുണ്ട്’; ബിനോയ് വിശ്വം

ചേലക്കരയിൽ ഭരണവിരുദ്ധ വികാരം അലയടിക്കും എന്ന് മനക്കോട്ട കെട്ടിയവരുടെ കോട്ട തകർന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാലക്കാട് എൽഡിഎഫിന് രണ്ടാം സ്ഥാനം പോലും കിട്ടാത്തതിനെ കുറിച്ച് പഠിക്കേണ്ടതുണ്ട്. വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്ക് എത്ര വലിയ ഭൂരിപക്ഷം ലഭിച്ചാലും കോൺഗ്രസിന്റെ രാഷ്ട്രീയ തെറ്റിന്റെ ഉത്തരം ആകില്ലെന്നും ബിനോയ് […]

Keralam

യുഡിഎഫ് മാത്രം ജയിച്ച ചരിത്രമുള്ള വയനാട്; കാൽ നൂറ്റാണ്ടായി ചുവപ്പുകോട്ടയായി നിൽക്കുന്ന ചേലക്കര; വിധിയെഴുത്ത് മറ്റന്നാൾ

മൂന്നിടങ്ങളിൽ മാത്രമുള്ള ഉപതിരഞ്ഞെടുപ്പ് ആണെങ്കിലും, രാഷ്ട്രീയകേരളത്തെ ഇളക്കിമറിച്ച പ്രചാരണനാളുകൾക്കാണ് സംസ്ഥാനമാകെ സാക്ഷ്യം വഹിച്ചത്. മറ്റന്നാൾ വയനാടും ചേലക്കരയും പോളിംഗ് ബൂത്തിലെത്തും. യുഡിഎഫ് മാത്രം ജയിച്ച ചരിത്രമുള്ള വയനാടും, കാൽ നൂറ്റാണ്ടായി ചുവപ്പുകോട്ടയായി നിൽക്കുന്ന ചേലക്കരയും. രാഷ്ട്രീയകേരളത്തിന്റെ ചായ്‌വ്‌ എങ്ങോട്ടെന്ന വിലയിരുത്തലുകൾക്കും ഉപതിരഞ്ഞെടുപ്പ് ഫലം ഇടയാക്കും. ഇടതു കോട്ടയായ ചേലക്കരയിൽ […]

District News

തദ്ദേശ തെരഞ്ഞെടുപ്പ്: കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം

കോട്ടയം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം. ശക്തി കേന്ദ്രങ്ങളിൽ കഴിഞ്ഞ തവണ ലഭിച്ചതിലും കൂടുതൽ സീറ്റുകൾ എൽഡിഎഫിൽ ചോദിക്കും. സീറ്റ് ലഭിച്ചില്ലെങ്കിൽ കടുത്ത നിലപാടുകൾ സ്വീകരിക്കാനുമാണ് തീരുമാനം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കഴിഞ്ഞദിവസം നേതൃ ക്യാമ്പ് കേരള കോൺഗ്രസ് […]

Keralam

സമൂഹത്തില്‍ ലഹള ഉണ്ടാക്കാന്‍ കുറ്റകരമായ ഗൂഢാലോചന; മതവിശ്വാസത്തെ അവഹേളിച്ചു; തൃശൂര്‍ പൂരം വിവാദത്തില്‍ പോലീസ് എഫ്‌ഐആര്‍

തൃശൂര്‍: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് പോലീസിന്റെ എഫ്‌ഐആര്‍ പുറത്ത്. പൂരം തടസ്സപ്പെടുത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍, ഗൂഢാലോചന, രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എഫ്‌ഐആറില്‍ ചുമത്തിയിട്ടുള്ളത്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്ഐടി) ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തൃശൂർ ഈസ്റ്റ് […]

Keralam

ഇടതുബന്ധം ഉപേക്ഷിക്കാന്‍ കാരാട്ട് റസാഖ്? പി വി അന്‍വറിന്റെ ഡിഎംകെയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

ഇടത് സഹയാത്രികനും കൊടുവള്ളി എംഎല്‍എയും ആയിരുന്ന കാരാട്ട് റസാഖ് ഡിഎംകെയിലേക്ക്. അടുത്തയാഴ്ച ഡിഎംകെയില്‍ ചേരുമെന്നാണ് വിവരം. ഇന്ന് ചേലക്കരയിലെത്തിയ കാരാട്ട് റസാഖ് പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തി. ഇടതുമുന്നണിയില്‍ കൂട്ടപ്പൊരിച്ചില്‍ നടത്തി അന്‍വര്‍ പുറപ്പെട്ടു പോയപ്പോഴും താന്‍ എല്‍ഡിഎഫില്‍ തന്നെ തുടരും എന്ന് ആണയിട്ടയാളാണ് കാരാട്ട് റസാഖ്. […]

Keralam

പാലക്കാട് സിപിഐഎമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടു

പാലക്കാട്‌ സിപിഐഎമ്മിൽ പൊട്ടിത്തെറി. പാലക്കാട്‌ ഏരിയ കമ്മറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടു. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു വളരെ മോശമായി പെരുമാറുന്നുവെന്നും യോഗത്തിൽ വച്ച് തന്നെ അവഹേളിച്ചെന്നും അബ്ദുൾ ഷുക്കൂർ ആരോപിക്കുന്നു. താൻ ആത്മാർത്ഥമായി പ്രവർത്തിച്ചു, എന്നാൽ നേരിടുന്നത് കടുത്ത അവഗണനയാണ്. ജില്ലാ […]

Keralam

‘എൽഡിഎഫ് സമ്പന്നരുടെ പ്രസ്ഥാനം അല്ല, പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടിയില്ല’; കെ.ബി ഗണേഷ് കുമാർ

തോമസ് കെ തോമസ് എംഎല്‍എക്കെതിരായ കോഴ ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടി എൽഡിഎഫിൽ നടക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. എൽഡിഎഫിന്റെ എംഎൽഎമാരാരും അങ്ങനെ ചെയ്യുന്നവരല്ല എന്നും മന്ത്രി പറഞ്ഞു. എൽഡിഎഫിൽ പണം നൽകി സ്വാധീനിക്കാൻ […]