രാഹുൽമാങ്കൂട്ടത്തിൽ രാജിവെക്കേണ്ടെന്ന് നിയമോപദേശം
രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന് നിയമോപദേശം. പരാതിയോ കേസോ ഇല്ലാത്ത സാഹചര്യത്തിലാണ് രാജി വേണ്ടന്ന നിയമോപദേശം. മൂന്ന് നിയമവിദഗ്ധരിൽ നിന്നാണ് കെപിസിസി കോൺഗ്രസ് നേത്യത്വം രാഹുലിന്റെ രാജികാര്യത്തിൽ നിയമോപദേശം തേടിയിട്ടുള്ളത്. ഇതിൽ ഒരാളുടെ ഉപദേശമാണ് നിലവിൽ ലഭിച്ചിരിക്കുന്നത്.ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഉപദേശം ലഭിച്ചു.
