ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം; സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്; ലൈസൻസ് സസ്പെൻഡ് ചെയ്തു
കോഴിക്കോട് ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്തു. ലൈസൻസ് സസ്പെൻഡ് ചെയ്തു. റോഡിലെ ഗതാഗതക്കുരുക്ക് മറികടക്കാൻ നടപ്പാതയിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെ വയോധിക തടയുന്ന വീഡിയോ വൈറലായിരുന്നു. കോഴിക്കോട് നഗരത്തിലെ എരിഞ്ഞപ്പാലം ട്രാഫിക് സിഗ്നലിന് സമീപമാണ് സംഭവം നടന്നത്. നിയമലംഘനം […]
