എല്ലാ മാസവും 20,000 രൂപ പെന്‍ഷന്‍ ഉറപ്പാക്കാം, വായ്പാ സൗകര്യവും; ഇതാ ഒരു എല്‍ഐസി സ്‌കീം, അറിയേണ്ടതെല്ലാം
വിരമിക്കലിനുശേഷം ഗ്യാരണ്ടീഡ് വരുമാനം ഉറപ്പാക്കുന്ന, പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ സ്‌കീമാണ് സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലാന്‍. ഒറ്റയ്ക്കും ജോയിന്റായിട്ടുമുള്ള ആന്വിറ്റികള്‍ക്ക് നിരവധി ആന്വിറ്റി ഓപ്ഷനുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്, നോണ്‍ലിങ്ക്ഡ്, ആന്വിറ്റി പ്ലാനാണ്. ഒരിക്കല്‍ തെരഞ്ഞെടുത്ത ആന്വിറ്റി ഓപ്ഷന്‍ മാറ്റാന്‍ കഴിയില്ല. […]
