മെസി മാർച്ചിൽ കേരളത്തില്‍ എത്തും, പ്രഖ്യാപനവുമായി കായിക മന്ത്രി; ഇനി പറ്റിക്കരുതെന്ന് ആരാധകര്‍
മലപ്പുറം: കാത്തിരിപ്പിനൊടുവില്‍ മെസി കേരളത്തില്‍ വരുമെന്ന് ഉറപ്പിച്ച് കായിക മന്ത്രി വി അബ്‌ദുറഹ്മാൻ. ലയണൽ മെസി നയിക്കുന്ന അർജൻ്റീന ഫുട്ബോൾ ടീം അടുത്ത വർഷം മാർച്ചിലാണ് കേരളം സന്ദര്‍ശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് രണ്ടുദിവസം മുൻപ് അർജൻ്റീന ടീമിൻ്റെ മെയിൽ ലഭിച്ചെന്നും അര്‍ജൻ്റീനിയൻ ഫുട്‌ബോള്‍ അസോസിയേഷൻ (എഎഫ്എ) ഉടൻ […]
