Keralam

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും എല്ലാം തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്ന് കഴിഞ്ഞു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. നാടിന്റെ മുക്കിലും മൂലയിലും […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പ്; അവസാനഘട്ട സജ്ജീകരണത്തിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടിംഗ് മെഷീനുകളിലെ സ്ഥാനാർഥി ക്രമീകരണം ഇന്ന് മുതൽ

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട സജ്ജീകരണത്തിലേക്ക് കടന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിംഗ് മെഷീനുകളിലെ സ്ഥാനാർഥി ക്രമീകരണം ഇന്ന് മുതൽ ആരംഭിക്കും. സ്ഥാനാർഥികളുടെ പേര്, ക്രമനമ്പർ, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബലുകൾ ബാലറ്റ് യൂണിറ്റുകളിൽ സജ്ജമാക്കുന്ന നടപടിയാണിത്. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട സജ്ജീകരണത്തിലേക്ക് കടന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി. ആദ്യഘട്ട പോളിംഗ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെയാണ് ഡ്രൈ ഡേ. 11ന് പോളിംഗ് നടക്കുന്ന വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11 വരെയുമാണ് മദ്യവിൽപനയ്ക്ക് വിലക്ക്. […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് വിമത സ്ഥാനാർത്ഥികളെ പുറത്താക്കി കോൺഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിമത സ്ഥാനാർത്ഥികളെ പുറത്താക്കി പാലക്കാട്ടെ കോൺഗ്രസ് നേതൃത്വം. പാലക്കാട് മുൻ ഡിസിസി അംഗം കിദർ മുഹമ്മദ് ഉൾപ്പെടെ 9 പേരെയാണ് പുറത്താക്കിയത്. എലപ്പുള്ളി പഞ്ചായത്തിലെ രണ്ട് സിറ്റിംഗ് മെമ്പർമാരെയും പുറത്താക്കി. അതേസമയം മത്സരചിത്രം തെളിഞ്ഞതിന് പിന്നാലെ പ്രചാരണം ശക്തമാക്കി സ്ഥാനാർഥികളും മുന്നണികളും. തികഞ്ഞ ആത്മവിശ്വാസത്തോടെ […]

Keralam

കണ്ണൂർ ആന്തൂരിൽ യുഡിഎഫിന്റെ പത്രിക തള്ളിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കണ്ണൂർ ആന്തൂരിൽ യുഡിഎഫിന്റെ പത്രിക തള്ളിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിസ്സാര കാരണങ്ങളാൽ പത്രിക തള്ളുന്നു. വധഭീഷണി മുഴക്കിയാണ് പത്രിക പിൻവലിപ്പിക്കുന്നത്. റിട്ടേണിങ് ഓഫീസർമാരെ വരെ നിയന്ത്രിക്കുകയാണെന്നും, പലയിടങ്ങളിലും സിപിഐഎം ഭീഷണി നേരിടുന്നെന്നും വി ഡി സതീശൻ പറഞ്ഞു ആലങ്ങാടും […]

Uncategorized

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. തെരുവുനായ ശല്യത്തിൽ നിന്നും കേരളത്തെ മുക്തമാകുമെന്ന് വി ഡി സതീശൻ പറഞ്ഞു. ആശ്രയ 2.0: മുൻ യു.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന ‘ആശ്രയ’ പദ്ധതിയുടെ രണ്ടാം ഘട്ടം പുനരാരംഭിക്കും. എല്ലാവർക്കും മുടക്കമില്ലാതെ ഗുണനിലവാരമുള്ള കുടിവെള്ളം. ശരി തെറ്റുകളെ വിലയിരുത്തിയ […]

Keralam

ഒന്നും രണ്ടുമല്ല ഒമ്പത്! മലപ്പുറത്ത് ഒരു വാർഡിൽ മത്സരിക്കാൻ UDFൽ നിന്ന് 9 സ്ഥാനാർഥികൾ

മലപ്പുറം പള്ളിക്കൽ ബസാർ പഞ്ചായത്തിൽ ഒരു വാർ‌ഡിൽ മത്സരിക്കാൻ യുഡിഎഫിൽ നിന്ന് ഒമ്പത് സ്ഥാനാർഥികൾ. കോൺഗ്രസിൽ നിന്ന് ഏഴും, മുസ്ലിം ലീഗിൽ നിന്ന് രണ്ടും പേർ പത്രിക നൽകി. ഔദ്യോഗിക സ്ഥാനാർഥി ആരെന്നതിൽ ഇനിയും തീരുമാനമായില്ല. ബസാർ പഞ്ചായത്തിലെ കൂട്ടാലുങ്ങൽ വാർഡിലാണ് സ്ഥാനാർത്ഥികൾ കൂട്ടമായി എത്തിയത്. കോൺഗ്രസിന്റെ മുൻ […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. സൂഷ്മ പരിശോധനയ്ക്കുശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കേണ്ട അവസാന ദിവസം. നിലവിൽ ലഭ്യമായ വിവരം അനുസരിച്ച് 1,64,427 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത് മലപ്പുറം ജില്ലയിലും കുറവ് വയനാട്ടിലുമാണ്. 1,08,580സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. ലഭ്യമായ […]

Keralam

സ്ഥാനാർത്ഥിയായി റോബിൻ ബസ് ഉടമ ഗിരീഷ്; മേലുകാവ് പഞ്ചായത്തിൽ സ്വാതന്ത്രനായി മത്സരം

പെർമിറ്റ് വിഷയത്തിൽ മോട്ടോർ വാഹന വകുപ്പുമായി ഏറ്റുമുട്ടിയ ബസ് ഉടമ റോബിൻ ഗിരീഷ് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി. കോട്ടയം മേലുകാവ് പഞ്ചായത്ത് എട്ടാം വാർഡിലാണ് റോബിൻ ഗിരിഷ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പെർമിറ്റ് വിഷയത്തിൽ സർക്കാരുമായി ഏറ്റുമുട്ടി സുപ്രീംകോടതി വരെ പോയിരുന്നു. റോബിൻ ബസ്സിന്റെ കോയമ്പത്തൂർ സർവീസുമായി ബന്ധപ്പെട്ടാണ് […]

Keralam

എസ്‌ഐആറിനെതിരെ സിപിഐഎം സുപ്രിംകോടതിയില്‍; ഹര്‍ജി ഫയല്‍ ചെയ്തത് എം വി ഗോവിന്ദന്‍

സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ സിപിഐഎമ്മും സുപ്രിംകോടതിയില്‍. സര്‍ക്കാര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയും കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്‌ഐആറുമായി ബന്ധപ്പെട്ട നടപടികള്‍ താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്നാണ് സിപിഐഎമ്മിന്റെ […]