Keralam

‘കേരള രാഷ്ട്രീയം മാറുന്നു’; തെരഞ്ഞെടുപ്പിലെ ബിജെപിയുടെ നേട്ടത്തിൽ എംപിമാര്‍ക്ക് ജിലേബിയുമായി സുരേഷ് ഗോപി

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തില്‍ സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി എംപി. ഇരുസഭകളിലേയും എംപിമാര്‍ക്ക് ജിലേബി നല്‍കിയാണ് സുരേഷ് ഗോപി സന്തോഷം പങ്കുവെച്ചത്. കേരള രാഷ്ട്രീയം മാറുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു തിരുവനന്തപുരം കോര്‍പ്പറേഷന്‍ അടക്കം പിടിച്ചെടുത്ത് വലിയ മുന്നേറ്റമാണ് ഇത്തവണ ബിജെപി കേരളത്തില്‍ കാഴ്ചവെച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് […]

Keralam

‘എൽഡിഎഫ് പ്രതീക്ഷിക്കാത്ത ഫലം; ശബരിമല കൊള്ളയിൽ സിപിഐഎം ഒരു തെറ്റും ചെയ്തിട്ടില്ല’; ഇപി ജയരാജൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രതീക്ഷിക്കാത്ത ഫലമാണ് ഉണ്ടായതെന്ന് സിപിഐഎം നേതാവ് ഇപി ജയരാജൻ. ശബരിമല കൊള്ളയിൽ സിപിഐഎം ഒരു തെറ്റും ചെയ്തിട്ടില്ല. നീതിപൂർണമായ നടപടി സ്വീകരിച്ചു. ഈ തിരഞ്ഞെടുപ്പിൽ വിഷത്തിന്റെ വിത്താണ് പാകിയത്. ഈ ഫലം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇപി ജയരാജൻ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള തദ്ദേശ […]

Keralam

സംസ്ഥാനത്ത് ഇന്ന് മദ്യവിൽപ്പനയില്ല

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ഇന്ന് സംസ്ഥാനത്ത് മദ്യവിൽപ്പനയില്ല. ബാറുകൾ, ബവ്കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾ എന്നിവ ഇന്നു പ്രവർത്തിക്കില്ല. വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാന വ്യാപകമായി സമ്പൂർണ മദ്യ നിരോധനം ബാധകമായിരിക്കും. ഹോട്ടലുകളിലും ഭക്ഷണശാലകളിലും മദ്യമോ മദ്യസമാനമായ ലഹരിവസ്തുക്കളോ വോട്ടെടുപ്പ് കേന്ദ്രങ്ങൾക്കു സമീപത്തുവച്ചു വിൽക്കുകയോ വിതരണം ചെയ്യുകയോ […]

Keralam

ആര് വാഴും, ആര് വീഴും?; തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം

തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. പോളിങ്ങിൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനത്തിൻ്റെ കുറവ് ഉണ്ടെങ്കിലും ഇടത്- വലത് മുന്നണികൾ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഇപ്പോൾ ഇടത് മുന്നണിക്കാണ് മുൻതൂക്കം. ഇടത് മേധാവിത്വം തകർത്ത് നേട്ടം കൊയ്യുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. തിരുവനന്തപുരം നഗരസഭാ ഭരണം […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിച്ചത് ഒന്നര ലക്ഷത്തോളം പേർ; സൂക്ഷ്മ പരിശോധന നാളെ

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിച്ചു. ഒന്നര ലക്ഷത്തോളം പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചതായാണ് പ്രാഥമിക കണക്ക്. നാളെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ നോമിനേഷനുകൾ ലഭിച്ചത്. ഇടുക്കി, വയനാട്, കാസർകോട് […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ടോ നിര്‍ദ്ദേശകര്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. നാളെ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 24നാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന […]

Keralam

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിപരിധി ഇന്ന് വൈകിട്ട് 3 മണിക്ക് അവസാനിക്കും. നവംബര്‍ 22ന് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 (തിങ്കള്‍) വൈകിട്ട് 3 […]

Keralam

സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ച് വോട്ടുറപ്പിയ്ക്കണം; തദ്ദേശ തിരഞ്ഞെടുപ്പിൽ തന്ത്രങ്ങളുമായി സി.പി.ഐ.എം

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാൻ പുതിയ തന്ത്രങ്ങളുമായി സി.പി.ഐ.എം. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ച് ഇവരുടെ വോട്ടുറപ്പിയ്ക്കണമെന്ന് നിർദേശം. വികസന-ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പ്രതികരണങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം. എൽ.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ വികസന നേട്ടങ്ങൾ പാർട്ടി ചാനലിൽ പരസ്യം നൽകാനും സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചു. […]

Keralam

തദ്ദേശ തെര‍ഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 2.84 കോടി വോട്ടർമാർ

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെര‍ഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ ആകെ 2,84,46,762 വോട്ടർമാർ. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനു ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവരെ […]

Keralam

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 29-ന് പ്രസിദ്ധീകരിച്ച പുതുക്കിയ കരട് വോട്ടര്‍പട്ടികയാണ് പരിശോധനകള്‍ക്ക് ശേഷം അന്തിമമാക്കുന്നത്. 2.83 കോടി വോട്ടര്‍മാരാണ് കരട് പട്ടികയില്‍ ഉണ്ടായിരുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതടക്കം ആകെ ഏഴ് ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചു. ഇത്തവണ രണ്ടുതവണയാണ് വോട്ടര്‍ പട്ടികയില്‍ […]