Keralam

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്. വർഗ്ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭൂരിപക്ഷ വർഗ്ഗീയതയേയും ന്യൂനപക്ഷ വർഗ്ഗീയതയേയും ഒരുപോലെ എതിര്‍ക്കും. വ്യക്തികള്‍ക്ക് സ്വതന്ത്രമായി, അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വോട്ടു ചെയ്യാമെന്നും വിഡി സതീശന്‍ പറഞ്ഞു. വർഗ്ഗീയ സംഘടനകളെ കേരളത്തിലെ കോൺ​ഗ്രസും […]

Keralam

മത ന്യൂന പക്ഷങ്ങളെ ആക്രമിയ്ക്കുക എന്നതാണ് ആര്‍എസ്എസ് അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇടുക്കി: മത ന്യൂന പക്ഷങ്ങളെ ആക്രമിയ്ക്കുക എന്നതാണ് ആര്‍എസ്എസ് അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാപങ്ങൾക്ക് ഇരയായവർക്കൊപ്പമല്ല മറിച്ച് കലാപകാരികൾക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍ നിന്നത്. ഇതിൻ്റെ തുടർച്ചയായിട്ടാണ് ന്യൂനപക്ഷം എന്നൊന്നില്ലെന്ന് ആര്‍എസ്എസ് പറയുന്നത്. രാജ്യത്ത് ഹിന്ദുക്കൾ മാത്രമേയുള്ളൂവെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെ പറയുന്നത്. നിയമത്തിന് മുന്നിൽ രാജ്യത്ത് ജീവിക്കുന്ന എല്ലാവർക്കും […]

Keralam

കാസർകോഡ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ടോക്കണിൻ്റെ പേരിൽ തർക്കം

കാസര്‍കോഡ്: കാസർകോഡ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ടോക്കണിൻ്റെ പേരിൽ തർക്കം. ജില്ലാ സിവിൽ സ്റ്റേഷനിലെ ക്യൂവിൽ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കൺ നൽകിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാതി. ഒൻപത് മണി മുതൽ ക്യൂവിൽ നിൽക്കുന്ന തന്നെ തഴഞ്ഞ് ആദ്യ ടോക്കൺ എൽഡിഎഫ് […]

District News

തോമസ് ചാഴികാടന്‍റെ പര്യടന പരിപാടികൾക്കു പാലായിൽ തുടക്കം

പാല: കെ.എം. മാണി സ്മരണയില്‍ കോട്ടയം മണ്ഡലത്തിലെ വിപുലമായ പര്യടന പരിപാടികള്‍ക്കും അദ്ദേഹം പാലായില്‍ തുടക്കം കുറിച്ചു. രാവിലെ പാലാ കത്തീഡ്രല്‍ ദേവാലയത്തില്‍ കെ.എം മാണി സാറിന്‍റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച് അനുഗ്രഹം വാങ്ങിയാണ് ആദ്യ പര്യടന കേന്ദ്രമായ കൊല്ലപ്പള്ളിക്ക് ചാഴികാടന്‍ യാത്ര തിരിച്ചത്. കേരള കോണ്‍ഗ്രസ് – എം […]

India

ലോക്സഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിനു ഇന്ന് കൂടി അപേക്ഷിക്കാം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിനു ഇന്നു കൂടി ആപേക്ഷിക്കാം. വോട്ടർ പട്ടികയിൽ പേരുള്ള മണ്ഡലത്തിലെ വരണാധികാരിക്ക് അപേക്ഷ നൽകണം. ജോലി ചെയ്യുന്ന ജില്ലയിലെ നോഡൽ ഓഫീസർമാർ വഴിയോ നേരിട്ടോ അപേക്ഷ നൽകാം. ആബ്സെന്റി വോട്ടർ വിഭാഗത്തിൽപ്പെട്ടവർക്കാണ് പോസ്റ്റൽ വോട്ടിനു അവസരം. 85 വയസിനു മുകളിൽ ഉള്ളവർ, 40 ശതമാനത്തിൽ […]

Keralam

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എസ്ഡിപിഐ പിന്തുണ യുഡിഎഫിന്

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ  കേരളത്തിൽ എസ്ഡിപിഐ പിന്തുണ യുഡിഎഫിന്. കേരളത്തിൽ ലോക്സഭാ തെര‌ഞ്ഞെടുപ്പിൽ പാര്‍ട്ടി മത്സരിക്കുന്നില്ലെന്നും എസ്ഡിപിയുടെ രാഷ്ട്രീയം വിശദീകരിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി  വ്യക്തമാക്കി. ബി.ജെ.പി വിരുദ്ധമുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടി എന്നതാണ് കോൺഗ്രസിനെ പിന്തുണക്ക് പ്രധാന കാരണം. […]

District News

ലോകസഭാ തെരഞ്ഞെടുപ്പ്: കോട്ടയത്ത് ആദ്യദിനത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചത് സ്വതന്ത്രസ്ഥാനാർഥി ജോമോൻ ജോസഫ്

കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള ആദ്യദിനമായ വ്യാഴാഴ്ച കോട്ടയം മണ്ഡലത്തിൽ ഒരാൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. സ്വതന്ത്രസ്ഥാനാർഥിയായ ജോമോൻ ജോസഫ് സ്രാമ്പിക്കൽ ആണ് വരണാധികാരിയായ ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഏപ്രിൽ നാലാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനതീയതി. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ വരണാധികാരിയായ […]

India

ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ. ഗണേശമൂര്‍ത്തി അന്തരിച്ചു

ചെന്നൈ: സീറ്റു ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ. ഗണേശമൂര്‍ത്തി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എംഡിഎംകെ നേതാവായ ഗണേശമൂര്‍ത്തി ഡിഎംകെ ചിഹ്നത്തിലായിരുന്നു ജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് […]

Keralam

ലോക്സഭാ തെരഞ്ഞെടുപ്പ്: എല്ലാവിധ അനുമതികള്‍ക്ക് സുവിധ പോര്‍ട്ടലില്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള അനുമതികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റായ https://suvidha.eci.gov.in ലൂടെ അപേക്ഷിക്കാം. സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, മറ്റുള്ളവര്‍ എന്നിവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷിക്കാം. മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. യോഗങ്ങള്‍, […]

District News

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കവെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കോണ്‍ഗ്രസ്

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കവെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിനു മുൻപ് അടിയന്തര പണപ്പിരിവ് നടത്താൻ തയാറെടുക്കുകയാണ് കെപിസിസി. കൂപ്പൺ അടിച്ച് ബൂത്ത് തലം വരെ നൽകി പണം പിരിക്കാമെന്ന നിർദ്ദേശം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുന്നോട്ടുവച്ചതായാണ് വിവരം. കൂടിയാലോചനകൾക്ക് ശേഷമേ ഇതു സംബന്ധിച്ച […]