India

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ദൃശ്യ, ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനതലത്തിൽ രാഷ്‌ട്രീയ പാർട്ടികളും സംഘടനകളും നൽകുന്ന ദൃശ്യ, ശ്രവ്യ പരസ്യങ്ങൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങണം. ജില്ലാതലത്തിൽ സ്ഥാനാർഥികളും വ്യക്തികളും നൽകുന്ന തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരമാണ് […]

India

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ ഇന്‍ചാര്‍ജുമാരെ നിയമിച്ച് ബിജെപി

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരെ നിശ്ചയിച്ച് ബിജെപി കേന്ദ്ര നേതൃത്വം. കര്‍ണാടക മുന്‍ സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീലാണ് കേരളത്തിൻ്റെ ഇലക്ഷന്‍ ഇന്‍ ചാര്‍ജ്. രാജ്യസഭ എംപിയും യുപി മുന്‍ ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശര്‍മ്മയാണ് മഹാരാഷ്ട്രയുടെ ഇന്‍ചാര്‍ജ്. ഹരിയാന മുന്‍ സംസ്ഥാന പ്രസിഡന്റ് ഒ […]

Keralam

കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രിക സമർപ്പണം ഇന്നു മുതൽ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സമർപ്പണം ഇന്ന് ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക […]

No Picture
Keralam

സാമ്പത്തിക പ്രതിസന്ധി; തെരഞ്ഞെടുപ്പു പ്രചാരണത്തിന് കൂപ്പൺ പിരിവ് നടത്താൻ കെപിസിസി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുള്ള പണം കണ്ടെത്താൻ കൂപ്പൺ പിരിവു നടത്താൻ കെപിസിസി. കൂപ്പണുകൾ അടിച്ച് ഉടൻ തന്നെ വിതരണം ചെയ്യും. പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലിയിൽ പണം കണ്ടെത്തണമെന്നുമുള്ള എഐസിസി തീരുമാനത്തിനു പിന്നാലെയാണ് കെപിസിസിയുടെ നീക്കം. സാമ്പത്തിക പ്രതിസന്ധിമൂലം തെരഞ്ഞെടുപ്പു പ്രചാരണം […]

India

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് എംഎല്‍എ

ആസാം: ലോക്‌സഭ സീറ്റില്‍ ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് എംഎല്‍എ. ആസമിലെ നൗബോയിച്ച മണ്ഡലത്തില്‍നിന്നുള്ള ഭരത് ചന്ദ്ര നാര ആണ് പാര്‍ട്ടി വിട്ടത്. രണ്ടു ദിവസം മുന്‍പാണ് ഖലിംപൂര്‍ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ഉദയ് ശങ്കര്‍ ഹസാരികയുടെ പേര് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. മുന്‍ കേന്ദ്രമന്ത്രി […]

Keralam

ലോക്സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പിഎസ് സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ് സി പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ 13, 27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായി ഏപ്രില്‍ 13, 27 തീയതികളില്‍ നടത്താനിരുന്ന ഒന്നും രണ്ടും ഘട്ട പരീക്ഷകളാണ് മാറ്റിയത്. ഈ പരീക്ഷകൾ […]

India

ലോക്‌സഭ തെരഞ്ഞെടുപ്പിനായി പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ

ചെന്നൈ: നീറ്റ് പരീക്ഷ നിരോധിക്കുമെന്നും, ഗവര്‍ണര്‍മാരുടെ അധികാരം വെട്ടിക്കുറയ്ക്കുമെന്നും ഡിഎംകെ. ലോക്‌സഭ തെരഞ്ഞെടുപ്പിനായി ഡിഎംകെ പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ഈ വാഗ്‌ദാനങ്ങൾ. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം നല്‍കും. ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കും. സ്ത്രീകള്‍ക്ക് 33 ശതമാനം […]

India

തന്റെ വാക്കുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും വളച്ചൊടിക്കുന്നുവെന്നും തെറ്റിദ്ധാരണ പരത്തുന്നുവെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തന്റെ വാക്കുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും വളച്ചൊടിക്കുന്നുവെന്നും തെറ്റിദ്ധാരണ പരത്തുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ശക്തി’ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന്  പ്രതികരിക്കുകയായിരുന്നു രാഹുൽ. താന്‍ പറഞ്ഞത് ഭരണഘടനാ സ്ഥാപനങ്ങളേയടക്കം കീഴടക്കിവെച്ചിരിക്കുന്ന ശക്തിയേക്കുറിച്ചാണ്. അത് മോദിയാണ്. ഞാന്‍ പറഞ്ഞതിന്റെ അർത്ഥം അദ്ദേഹത്തിന് നല്ല രീതിയിൽ  മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് […]

Keralam

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടം: കേരളത്തില്‍ ഏപ്രില്‍ 26 ന് വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ജൂണ്‍ നാലിന്

ന്യൂഡൽഹി: രാജ്യം വീണ്ടും പൊതു തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രണ്ട് മാസത്തോളം നീണ്ടു നില്‍ക്കുന്ന 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതികള്‍ പ്രഖ്യാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ഏപ്രിൽ 26നാണ് […]

Keralam

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് എബിപി സര്‍വേ

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് എബിപി- സീ വോട്ടര്‍ അഭിപ്രായ സര്‍വേഫലം. കേരളത്തിലെ 16 സീറ്റിലും കോണ്‍ഗ്രസ് വിജയിക്കും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 44.5 ശതമാനം വോട്ടു വിഹിതത്തോടെയാണ് സമ്പൂര്‍ണ […]