World

പാലാ നഗരസഭാ കൗൺസിലർ സന്ധ്യയുടെ ഭർത്താവ് വിനുകുമാർ യുകെയിൽ അന്തരിച്ചു

ലണ്ടനിൽ മലയാളി പ്രവാസിയായ എം.എം. വിനുകുമാർ (47) നിര്യാതനായി. പാലാ നഗരസഭാ കൗൺസിലർ ആർ. സന്ധ്യയുടെ ഭർത്താവായ വിനുകുമാർ തിങ്കളാഴ്ച വാൽത്തംസ്റ്റോയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 2024 ഓഗസ്റ്റിൽ ഹെൽത്ത്‌കെയർ അസിസ്റ്റന്റ് വിസയിൽ യുകെയിലേക്ക് എത്തിയ വിനുകുമാറിനൊപ്പം പിന്നീട് ഭാര്യയും ചേർന്നിരുന്നു. മക്കൾ […]

World

സ്റ്റുഡന്റ് വിസ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ യുകെയില്‍ എത്തിയ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

ലണ്ടന്‍: ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നുത്. ഒരു യൂണിവേഴ്സിറ്റിയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 80 ശതമാനം വരെയാണ് കുറവുണ്ടായതെന്നും കണക്കുകള്‍ പറയുന്നുത്. ഹൈയര്‍ എഡ്യൂക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സി (എച്ച് ഇ എസ് എ) യുടെ കണക്കുകള്‍ അനുസരിച്ച് 2023 – […]

World

ബ്രിട്ടന്‍റെ ചരിത്രത്തിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ആമിയുടെ ജനനത്തോടെ വിജയം കണ്ടത്

ലണ്ടൻ :സഹോദരിയിൽ നിന്നും ലഭിച്ച ഗർഭപാത്രത്തിൽ ആദ്യകുഞ്ഞിന് ജന്മം നൽകി ബ്രിട്ടനിലെ യുവതി. രാജ്യത്ത് ആദ്യമായാണ് മാറ്റിവച്ച ഗർഭപാത്രത്തിൽനിന്നും വിജയകരമായി ഒരു കുഞ്ഞ് പിറക്കുന്നത്. ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്ക് ആകെ അഭിമാനമാകുന്ന നേട്ടമാണിത്. നോർത്ത് ലണ്ടനിൽ താമസിക്കുന്ന സ്കോട്ടിഷ് യുവതി ഗ്രേയ്‌സിനും ആൻഗസിനുമാണ് സഹോദരി എയ്മിയിൽ നിന്നും ലഭിച്ച ഗർഭപാർത്രത്തിൽ തങ്ങളുടെ […]

World

മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു; വിട പറഞ്ഞത് കോട്ടയം കുറുവിലങ്ങാട് സ്വദേശി

മാഞ്ചസ്റ്റർ ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ നഴ്സസായ മലയാളി യുവാവ് അന്തരിച്ചു. കോട്ടയം ജില്ലയിലെ കുറുവിലങ്ങാട്സ്വദേശി ജെബിൻ സെബാസ്റ്റ്യൻ (40) ആണ് അന്തരിച്ചത്. മാഞ്ചസ്‌റ്ററിലെ വിഥിൻഷോയിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. ഇന്ന് പുലർച്ചെ മൂന്നു മണിക്ക് ശാരീരിക അസ്വസ്‌ഥതയെ തുടർന്ന് ഉടൻ തന്നെ വിഥിൻഷോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാഞ്ചസ്റ്റർ […]

World

യുകെയുടെ ‘സമയം മാറുന്നു’; ഞായറാഴ്ച മുതൽ ദൈര്‍ഘ്യമേറിയ പകലുകള്‍, ഇന്ത്യയുമായി നാലര മണിക്കൂർ സമയ വ്യത്യാസം

ലണ്ടൻ: ലണ്ടൻ യുകെയിൽ ബ്രിട്ടിഷ് സമ്മർ ടൈം അഥവാ ഡേ ലൈറ്റ് സേവിങ് ടൈം എന്നറിയപ്പെടുന്ന സമയ പുനഃക്രമീകരണത്തിന്റെ ഭാഗമായി മാർച്ച് 30 പുലർച്ചെ മുതൽ സമയം മാറുന്നു. പുലർച്ചെ ഒരു മണിക്കാണ് ബ്രിട്ടനിലെ ക്ലോക്കുകൾ ഒരു മണി എന്നതിന് പകരം രണ്ട് മണി എന്ന സമയമായി പുനഃക്രമീകരണം നടത്തുന്നത്. […]

World

യുകെയിൽ പതിമൂന്നുകാരിയായ മലയാളി പെൺകുട്ടി റോയൽ എയർഫോഴ്സ് വിമാനം പറത്തി; അഭിമാനമായി നിയ

ലണ്ടൻ : യുകെയിൽ പതിമൂന്നുകാരിയായ മലയാളി പെൺകുട്ടി റോയൽ എയർഫോഴ്സ‌ിന്റെ (ആർഎഎഫ്) ഗ്രോബ് ജി 115 വിമാനം പറത്തി. നാലാം ക്ലാസിൽ സൈക്കിൾ ചവിട്ടാനും ഡിഗ്രിക്ക് ബൈക്ക് ഓടിക്കാനും പഠിച്ച സിബി നിലബൂരിന് മകളെ ഇത്ര ചെറുപ്പത്തിൽ ആകാശത്തോളം ഉയരത്തിൽ സ്വപ്നം കാണാൻ അവസരം ഒരുക്കിയതിലുള്ള സന്തോഷം  പറഞ്ഞറിയിക്കാനാവില്ല.കൊച്ചിയിലെ […]

World

ലണ്ടനിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ലണ്ടൻ പടിഞ്ഞാറൻ ലണ്ടനിലെ ഓൾ സെയിന്റ്സ് ചർച്ചിന് സമീപം ബാഗിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. നോട്ടിങ് ഹിൽ പോവിസ് ഗാർഡനിൽ സ്‌ഥിതി ചെയ്യുന്ന ചർച്ചിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12:46 ന് ബാഗിനുള്ളിൽ ശിശുവിനെ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. അടിയന്തര സഹായത്തിനായി […]

World

യുകെയിലെ വെയിൽസിൽ മലയാളി യുവാവ് നിര്യാതനായി

യുകെ: യുകെയിലെ വെയിൽസിൽ മലയാളി യുവാവ് നിര്യാതനായി.വെയിൽസിലെ സ്വാൻസിയിൽ താമസിക്കുന്ന ബിജു ജോസ് (47) ആണ്  നിര്യാതനായത്. പെട്ടെന്നുണ്ടായ സ്ട്രോക്കിനെ തുടർന്ന് ഇന്നലെ വെളുപ്പിനായിരുന്നു ബിജു ജോസിനെ മോറിസ്‌ൻ ഹോസ്‌പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ ജോലിക്ക് പോകുന്നതിനായി തയ്യാറെടുക്കുന്നതിനിടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ സ്‌മിത […]

World

ലണ്ടനില്‍ വന്‍ തീപിടിത്തം; ഹീത്രു വിമാനത്താവളം അടച്ചു, യാത്രാ പ്രതിസന്ധി, നഗരം ഭാഗികമായി ഇരുട്ടില്‍

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഇലക്ട്രിക് സബ്‌സ്റ്റേഷനില്‍ ഉണ്ടായ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് ഹീത്രു വിമാനത്താവളം അടച്ചു. പ്രതിദിനം രണ്ട് ലക്ഷത്തോളം യാത്രികര്‍ ആശ്രയിക്കുന്ന ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നത്. ഇലക്ട്രിക് സബ്‌റ്റേഷനിലെ തീപിടിത്തം ലണ്ടന്‍ നഗരത്തിന്റെ ഒരു ഭാഗത്തെ ആകമാനം […]

World

ബ്രിട്ടീഷ് പൗരത്വം ഉള്ളവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള യൂറോ വിസ നടപ്പിലാക്കുന്നത് 2027 വരെ നീട്ടി; ഷെങ്കന്‍ മേഖലയിലെ യാത്ര തുടരാം

ലണ്ടന്‍: യൂറോപ്പ് സന്ദര്‍ശിക്കുന്നതിന് ബ്രിട്ടീഷ് സഞ്ചാരികള്‍ക്ക് 2027 വരെ യൂറോ വിസ ആവശ്യമായി വരില്ല. എന്‍ടി/ എക്സിസ്റ്റ് സിസ്റ്റം ഒരുക്കുന്നതില്‍ വന്ന കാലതാമസം കാരണം യൂറോ വിസ അല്ലെങ്കില്‍ യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓഥറൈസേഷന്‍ സിസ്റ്റം (എറ്റിയാസ്) നടപ്പിലാക്കുന്നത് നീട്ടിയിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനിലും ഷെങ്കന്‍ രാജ്യങ്ങളിലും സന്ദര്‍ശിക്കുമ്പോള്‍ […]