World

ഇല്‍ഫോര്‍ഡില്‍ ഇന്ത്യന്‍ റെസ്‌റ്റൊറന്റിന് തീയിട്ടു; അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു; രണ്ട് പേരുടെ നില ഗുരുതരം

ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ തീയിട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. 15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയും, ഒരു 54-കാരനുമാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ഈസ്റ്റ് ലണ്ടന്‍ ഇല്‍ഫോര്‍ഡിലുള്ള ഗ്രാന്റ് ഹില്ലിലെ ‘അരോമ’ റെസ്‌റ്റൊറന്റിലേക്ക് മുഖം മറച്ചെത്തിയ ഒരു സംഘം എത്തി തീയിട്ടത്. ആളുകള്‍ […]

World

ഫിക്സഡ് മോര്‍ട്ട്‌ഗേജ് നിരക്ക് 5 ശതമാനത്തില്‍ താഴേക്ക്

യുകെയില്‍ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജില്‍ ശരാശരി നിരക്ക് 2023 മേയ് മാസത്തിന് ശേഷം ആദ്യമായി 5 ശതമാനത്തില്‍ താഴേക്ക്. കടമെടുപ്പ് ചെലവുകള്‍ കുറയുന്നത് തുടരുന്നതിനിടെയാണ് ഈ ആശ്വാസ വാര്‍ത്ത. ശരാശരി അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് നിരക്ക് 4.99 ശതമാനത്തിലെത്തിയെന്ന് മണിഫാക്ട്‌സ് വ്യക്തമാക്കി. ശതമാനത്തിലെ താഴ്ച വലിയ […]

World

ബാങ്ക് ഹോളിഡേയും പണിമുടക്കും: ഈ വാരാന്ത്യത്തില്‍ യുകെ ജനതയെ കാത്തിരിക്കുന്നത് നരക യാത്ര

തിങ്കളാഴ്ച ബാങ്ക് അവധി വരുന്നതു മൂലം അവധി ആഘോഷിക്കാന്‍ ജനം ഇറങ്ങുന്നതോടെ യുകെയില്‍ ഉടനീളം കനത്ത ഗതാഗത കുരുക്ക് ഉണ്ടാകാന്‍ സാധ്യത. മൂന്ന് ദിവസം അടുപ്പിച്ച് അവധി കിട്ടുന്നതു മൂലം കൂടുതല്‍ പേര്‍ അവധി ആഘോഷിക്കാന്‍ യാത്രയില്‍ ഏര്‍പ്പെടാനുള്ള സാധ്യത ഉണ്ട്. ഏകദേശം 17.6 ദശലക്ഷം കാറുകള്‍ നിരത്തിലിറങ്ങുമെന്നാണ് […]

World

യുകെയില്‍ ഭക്ഷ്യവിലയില്‍ തുടര്‍ച്ചയായ ആറാം മാസവും വര്‍ധന; കുടുംബ ബജറ്റ് താളം തെറ്റി

യുകെയില്‍ ഭക്ഷ്യവില തുടര്‍ച്ചയായി ആറാം മാസവും വര്‍ധിച്ചു. മാംസ ഭക്ഷണ സാധനങ്ങളുടെയും ചായയുടെയും വിലയില്‍ കുത്തനെ വര്‍ധനവ് ഉണ്ടായി. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം (ബിആര്‍സി) പ്രകാരം, ജൂലൈ വരെയുള്ള കാലയളവില്‍ ഭക്ഷ്യവസ്തുക്കളുടെ വില 4% ആണ് വര്‍ധിച്ചിരിക്കുന്നത്. ജൂണില്‍ ഇത് 3.7% ആയിരുന്നു. ആഗോളതലത്തില്‍ വിതരണം കര്‍ശനമായത് മാംസം, […]

World

മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളുടെ തലസ്ഥാനമായി മാറി ലണ്ടന്‍;യൂറോപ്പില്‍ മോഷ്ടിക്കപ്പെടുന്ന ഫോണുകളില്‍ അഞ്ചില്‍ രണ്ടും യുകെയില്‍ നിന്ന്

ലണ്ടന്‍: യു കെയില്‍ മൊബൈല്‍ ഫോണ്‍ മോഷണം പെരുകുന്നതായി വാര്‍ത്ത. യൂറോപ്പില്‍ മോഷ്ടിക്കപ്പെടുന്ന ഓരോ അഞ്ച് ഫോണിലും രണ്ടെണ്ണം വീതം മോഷ്ടിക്കപ്പെടുന്നത് യു കെയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്കന്‍ ഇന്‍ഷുറന്‍സ് കമ്പനിയായ സ്‌ക്വയര്‍ ട്രേഡിന്റെ […]

World

അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ലീഡ്സിലെ ഹോട്ടലിന് മുന്‍പില്‍ നാട്ടുകാരുടെ പ്രതിഷേധം

ലീഡ്‌സ്: ലീഡ്‌സിലെ, അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഒരു ഹോട്ടലിന് മുന്‍പില്‍ നാട്ടുകാരുടെ പ്രതിഷേധം ആരംഭിച്ചു. അനധികൃത കുടിയേറ്റക്കാരോട് റബ്ബര്‍ വള്ളങ്ങളില്‍ തിരികെ പോകണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. നഗരത്തിലെ സീക്രോഫ്റ്റ് പ്രദേശത്തുള്ള ബ്രിട്ടാനിയ ഹോട്ടലിന് മുന്‍പില്‍, യൂണിയന്‍ ജാക്കും, പ്ലക്കാര്‍ഡുകളും ഏന്തിയായിരുന്നു പ്രതിഷേധക്കാര്‍ എത്തിയത്. കഴിഞ്ഞ വേനല്‍ക്കാലത്തുണ്ടായ ലഹളയിലും ഈ ഹോട്ടലിനെ […]

World

കുട്ടികളെ ഫോണിലൂടേയും കമ്പ്യൂട്ടറിലൂടേയും ഭീകരസംഘടനകള്‍ സ്വാധീനിക്കാന്‍ ശ്രമിക്കും ; ജാഗ്രത വേണമെന്ന് യുകെ സെക്യൂരിറ്റി ഏജന്‍സി

അവധിക്കാലമെത്തിയതോടെ കുട്ടികള്‍ ഫോണിലും കമ്പ്യൂട്ടറുകളിലും എന്ത് ചെയ്യുന്നുവെന്ന് കൃത്യമായി പരിശോധിക്കണം എന്ന് യുകെ സെക്യൂരിറ്റി ഏജന്‍സി. കുട്ടികളെ സ്വാധീനിക്കാന്‍ ഭീകരതയെ അനുകൂലിക്കുന്നവര്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകര സംഘടനകള്‍ കുട്ടികളെ ഓണ്‍ലൈന്‍ സ്വാധീനിക്കാനും ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. മാതാപിതാക്കള്‍ ജാഗ്രത തുടരണമെന്ന് കൗണ്ടര്‍ ടെററിസം പോലീസിങ്, എം15, […]

World

വില കുതിച്ചുയരുന്നു; ഭക്ഷണ ബില്ലുകള്‍ക്കായി ശരാശരി കുടുംബ ചെലവ് 275 പൗണ്ട് വര്‍ധിക്കും

യുകെയില്‍ ഈ വര്‍ഷം ഭക്ഷണത്തിനും പാനീയങ്ങള്‍ക്കുമുള്ള ശരാശരി കുടുംബ ചെലവ് 275 പൗണ്ട് വര്‍ധിക്കാന്‍ സാധ്യതയുണ്ട്, ഇത് ഷോപ്പര്‍മാരെ വിലകുറഞ്ഞ പലചരക്ക് സാധനങ്ങള്‍ വാങ്ങാനോ ചെലവ് കുറയ്ക്കുന്നതിനായി വീട്ടില്‍ ലളിതമായ ഭക്ഷണം തയ്യാറാക്കാനോ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ, ഷോപ്പിംഗ് ചെലവിനെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്ക വര്‍ദ്ധിച്ചതിനാല്‍, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ […]

World

3000 ഇന്ത്യന്‍ ചെറുപ്പക്കാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് സൗജന്യ വിസ; ബ്രിട്ടനുമായുള്ള ഇന്ത്യന്‍ യങ് പ്രൊഫഷണല്‍ സ്‌കീം പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത് ഇന്നും നാളെയും മാത്രം

ലണ്ടന്‍: ഇന്ത്യയും യുകെയും തമ്മിലുള്ള ഇന്ത്യന്‍ യങ് പ്രൊഫഷണല്‍ കരാറിന്റെ ഭാഗമായി ഇന്ത്യയിലെ 3000 യുവാക്കള്‍ക്ക് യുകെ രണ്ടു വര്‍ഷത്തെ സൗജന്യ വിസ അനുവദിക്കുന്നു. വിസ അനുവദിച്ചു കിട്ടുന്നവര്‍ക്ക് യുകെയില്‍ വന്ന് ജോലി ചെയ്യാം. ഇതിനായി നിങ്ങള്‍ യുകെ ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റിലെ ഫോം പൂരിപ്പിക്കുകയും അതുവഴി നടക്കുന്ന സെലക്ഷന്‍ […]

World

വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി യൂണിവേഴ്‌സിറ്റികള്‍ തുറന്നിടണമെന്ന് സ്റ്റാര്‍മറോട് ലണ്ടന്‍ മേയര്‍

ലണ്ടന്‍:വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ നീക്കങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ലേബര്‍ നേതൃത്വവുമായി വിഷയത്തില്‍ നേരിട്ടുള്ള പോരാട്ടത്തിനാണ് അദ്ദേഹം തയ്യാറാകുന്നത്. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് നിലപാടിനെയാണ് മേയര്‍ വിമര്‍ശിച്ചത്. ഘാനാ സന്ദര്‍ശനത്തിനിടെ സംസാരിക്കവെയാണ് യുകെ യൂണിവേഴ്‌സിറ്റികള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി തുറന്ന് കിടക്കണമെന്ന് ലണ്ടന്‍ […]