
Sports
ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം എം ശ്രീശങ്കറിന് ലോങ്ജമ്പിൽ വെള്ളി
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെന്ന മലയാളി താരം എം ശ്രീശങ്കറിന്റെ സ്വപ്നം വെള്ളയിലൊതുങ്ങി. ഇന്നു ഹാങ്ഷുവില്‍ നടന്ന പുരുഷന്മാരുടെ ലോങ്ജമ്പില്‍ 8.19 മീറ്റര്‍ താണ്ടിയ ശ്രീശങ്കറിന് രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. ആതിഥേയരായ ചൈനയുടെ ജിയാനന്‍ വാങ്ങിനാണ് സ്വര്‍ണം. ആദ്യ ശ്രമത്തില്‍ കണ്ടെത്തിയ 8.22 മീറ്റര്‍ ദൂരമാണ് ചൈനീസ് താരത്തിന് തുണയായത്. […]