‘നിലമ്പൂർ നിലനിർത്താൻ ശക്തമായി പ്രവർത്തിക്കും, പാർട്ടി കാഴ്ചപ്പാട് 24ാം പാർട്ടി കോൺഗ്രസ് മുന്നോട്ടു വെച്ചതാണ്’; എം എ ബേബി
തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ കാഴ്ചപ്പാട് 24ാം പാർട്ടി കോൺഗ്രസ് മുന്നോട്ടു വെച്ചതാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ബിജെപിയുടെയും സഖ്യശക്തികളുടെയും സ്വാധീനം കുറയ്ക്കാനാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിജെപിയെയും സഖ്യകക്ഷികളെയും തോൽപ്പിക്കുക. ബിജെപിയുടെയും സഖ്യ ശക്തികളുടെയും സ്വാധീനം ജനങ്ങൾക്കിടയിൽ വർദ്ധിപ്പിക്കാതിരിക്കാൻ അനുവദിക്കാതിരിക്കുക. സാധ്യതയുള്ള സീറ്റുകൾ എല്ലാം ജയിക്കാൻ കഴിയണം. […]
