Keralam

കത്ത് ചോര്‍ച്ചാ വിവാദം: എം വി ഗോവിന്ദന്റെ നിയമ നടപടി പി ബി നിര്‍ദ്ദേശ പ്രകാരമെന്ന് വിവരം

കത്ത് ചോര്‍ച്ചാ വിവാദത്തില്‍ എം വി ഗോവിന്ദന്റെ നിയമ നടപടി പി ബി നിര്‍ദ്ദേശ പ്രകാരമെന്ന് വിവരം. രണ്ടു വ്യക്തികള്‍ തമ്മിലുള്ള വൈരാഗ്യത്തില്‍ പാര്‍ട്ടിയെ കരുവാക്കിയതെന്ന് എം വി ഗോവിന്ദന്‍ പി ബി യില്‍ വിശദീകരണം നല്‍കിയതായും സൂചനയുണ്ട്. ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്ത് വാര്‍ത്തയാക്കിയത് മാനനഷ്ടക്കേസില്‍ നിയമപരിരക്ഷ […]

Keralam

കത്ത് ചോര്‍ച്ച വിവാദം: നിയമ നടപടിയുമായി എം വി ഗോവിന്ദന്‍; മുഹമ്മദ് ഷര്‍ഷാദിന് എതിരെ വക്കീല് നോട്ടീസ് അയച്ചു

സിപിഐഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ നിയമ നടപടിയുമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഹമ്മദ് ഷര്‍ഷാദിന് എതിരെ വക്കീല് നോട്ടീസ് അയച്ചു. അഡ്വ. രാജഗോപാല്‍ നായര്‍ മുഖേനെയാണ് നോട്ടീസ് അയച്ചത്. ആരോപണങ്ങള്‍ 3 ദിവസത്തിനുള്ളില്‍ പിന്‍വലിക്കണം. ആരോപണം ഉന്നയിച്ച മാധ്യമങ്ങളിലൂടെ തന്നെ പിന്‍വലിച്ച് ഖേദ പ്രകടനം നടത്തണം […]

Keralam

പാംപ്ലാനി അവസരവാദി; ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ല: എം വി ഗോവിന്ദൻ

കണ്ണൂര്‍: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോഴും ജാമ്യം ലഭിച്ചപ്പോഴും പാംപ്ലാനി നടത്തിയ […]

Keralam

‘അമേരിക്ക തീരുവ വർധിപ്പിച്ചതിൽ പ്രതിഷേധം നടത്തും, ഇന്നും നാളെയും ട്രംപിൻ്റെ കോലം കത്തിച്ച് പ്രതിഷേധിക്കും’: എം.വി. ഗോവിന്ദൻ

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അൻപത് ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ സിപിഐഎം പ്രതിഷേധിക്കും. ഇന്നും നാളെയും പ്രാദേശിക അടിസ്ഥാനത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. ട്രംപിൻ്റെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. അമേരിക്ക തീരുവ വർധിപ്പിച്ചത് കേരളത്തിന് വലിയ ആഘാതം […]

Keralam

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നു: എം.വി ഗോവിന്ദൻ

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മനുഷ്യത്വവും മതേതരത്വവും വലുതാണെന്ന് തെളിയിക്കുന്നതാണ് കാന്തപുരത്തിന്റെ ഇടപെടലെന്നും തുടർ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. വർഗീയ ധ്രുവീകരണത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്ന സമയത്ത് കാന്തപുരം മാനവികത […]

Keralam

’50 വര്‍ഷം മുന്‍പ് സംഭവിച്ച രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിയാന്‍ സിപിഐയില്ല’; എംവി ഗോവിന്ദന്റെ പ്രസ്താവന തളളി ബിനോയ് വിശ്വം

ആര്‍എസ്എസുമായി കൂട്ടുചേര്‍ന്നിട്ടുണ്ടെന്ന എംവി ഗോവിന്ദന്റെ പ്രസ്താവന തളളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 50 വര്‍ഷം മുന്‍പ് സംഭവിച്ച രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിയാന്‍ സിപിഐയില്ലെന്നും എന്ത് കാര്യം എപ്പോള്‍ പറയണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ത്തമാന ഇന്ത്യയ്ക്കും വര്‍ത്തമാന കേരളത്തിനും വേണ്ട രാഷ്ട്രീയമാണ് എല്‍ഡിഎഫ് രാഷ്ട്രീയം. […]

Keralam

‘സ്വരാജിന് പണി കൊടുക്കാനാണെങ്കിലും എം വി ഗോവിന്ദൻ പറഞ്ഞത് ചരിത്ര സത്യം, സിപിഐഎമ്മും ആർഎസ്എസും തമ്മിൽ പൊക്കിൾക്കൊടി ബന്ധം’: സന്ദീപ് വാര്യർ

എംവി ​ഗോവിന്ദൻ്റെ ആർഎസ്എസുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ. എംവി ഗോവിന്ദൻ പറഞ്ഞത് അർഥസത്യം. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പല ദശാസന്ധികളിലും സിപിഐഎം ആർഎസ്എസുമായി സഖ്യം ചേർന്നു. തൃശ്ശൂർ തെരഞ്ഞെടുപ്പിൽ അടക്കം ആർഎസ്എസ് സിപിഐഎം ബന്ധം പൊതുസമൂഹത്തിന് മനസ്സിലായതാണ്. സ്വരാജിന് പണി കൊടുക്കാൻ ആണെങ്കിലും […]

Keralam

‘ആർഎസ്എസുമായി ഒരു കാലത്തും സിപിഐഎമ്മിന് കൂട്ടുകെട്ടില്ല, ഉണ്ടായിരുന്നത് കോൺഗ്രസിന്’; എം വി ഗോവിന്ദന്‍

അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സിപിഐഎം സഹകരിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയായി എം.വി. ഗോവിന്ദൻ. ‘ആർഎസ്എസുമായി സിപിഐഎമ്മിന് കൂട്ട് ഇന്നലെയും ഇല്ല, ഇന്നും ഇല്ല, നാളെയും ഉണ്ടാകില്ല. ഒരുഘട്ടത്തിലും ആർഎസ്എസുമായി സിപിഐഎം സഖ്യം ചേർന്നിട്ടില്ല. എന്നാൽ കോൺഗ്രസിന്‌ അങ്ങനെ പറയാൻ കഴിയില്ല. വിമോചന സമരത്തിൽ കോൺഗ്രസ് ആർഎസ്എസുമായി സഹകരിച്ചിരുന്നു. ആർഎസ്എസ് വോട്ട് വേണ്ടെന്ന് […]

Keralam

‘മറച്ചുവെക്കാനുള്ളവര്‍ക്ക് പരിശോധനയില്‍ അമര്‍ഷവും പ്രതിഷേധവുമുണ്ടാകാം’; കോണ്‍ഗ്രസ് നേതാക്കളുടെ വാഹനം പരിശോധിച്ചതില്‍ എംവി ഗോവിന്ദന്‍

നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വാഹനം പരിശോധിച്ചതില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മറച്ചുവെക്കാനുള്ളവര്‍ക്കേ ആശങ്കയും അമര്‍ഷവു ഉണ്ടാകൂവെന്നും തങ്ങള്‍ക്കൊന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പരിശോധിക്കുന്നതില്‍ ഞങ്ങള്‍ക്കെന്താണ് കുഴപ്പം. ഞങ്ങള്‍ക്കൊന്നും മറച്ചുവെക്കാനില്ലല്ലോ. മറച്ചുവെക്കാനുള്ളവര്‍ക്ക് പരിശോധിക്കുന്നതിന്റെ ഭാഗമായി അമര്‍ഷവും പ്രതിഷേധവും രൂപപ്പെട്ടു […]

Keralam

‘വഴിക്കടവ് അപകടത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, പിന്നിൽ ഗൂഢാലോചന സംഘമുണ്ട്’; എം.വി ഗോവിന്ദൻ

വഴിക്കടവിലെ അപകടത്തിൽ രാഷ്ട്രീയ ഗൂഢാലോചന പരിശോധിണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആസൂത്രിതമായി ഒരു പ്രദേശത്ത് നടന്നുവന്ന നിയമവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. സംഭവം നടന്ന ഉടൻ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. പിന്നിൽ ഗൂഢാലോചന സംഘമുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ പ്രതിഷേധം സ്വാഭാവികമല്ല. തികച്ചും […]