Keralam

കോടിയേരിയുടെ വിടവ് നികത്താനായിട്ടില്ല; എം വി ഗോവിന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. കോടിയേരിയുടെ വിടവ് നികത്താനായിട്ടില്ലെന്നും ജനകീയ മുഖമുള്ള മറ്റൊരു നേതാവിനെ വളര്‍ത്തിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് വിമര്‍ശനമം. പിണറായിയെ അല്ലാതെ മറ്റൊരാളെ അധികാരമേല്‍പ്പിച്ചാല്‍ ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആരംഭിക്കുമെന്നും വെള്ളാപ്പള്ളി എസ്എന്‍ഡിപി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.  ഫെബ്രുവരി ആദ്യ […]

Keralam

‘മുകേഷിന്റെ കാര്യത്തില്‍ കോടതി തീരുമാനം എടുക്കട്ടെ; എംഎല്‍എ സ്ഥാനത്ത് തുടരും’; എം വി ഗോവിന്ദന്‍

മുകേഷിന്റെ കാര്യത്തില്‍ കോടതി തീരുമാനം എടുക്കട്ടെ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റപത്രം ആര്‍ക്കെതിരെ ആണെങ്കിലും കൈകാര്യം ചെയ്യേണ്ടത് കോടതിയാണ്. കോടതി നിലപാട് സ്വീകരിക്കുമ്പോള്‍ ആലോചിക്കാം – അദ്ദേഹം വ്യക്തമാക്കി. മുകേഷിന്റെ കാര്യത്തില്‍ പാര്‍ട്ടിയും […]

Uncategorized

‘നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാന്‍ തയ്യാറായി’; ഗവര്‍ണറെ പുകഴ്ത്തി എംവി ഗോവിന്ദന്‍

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ പുകഴ്ത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ലേഖനം. കേന്ദ്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും, ഭരണഘടനാ ചുമതല നിര്‍വഹിക്കാന്‍ ഗവര്‍ണര്‍ തയ്യാറായയെന്ന് ദേശാഭിമാനിയിലെ ലേഖനത്തില്‍ എംവി ഗോവിന്ദന്‍ വ്യക്തമാക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യം വയ്ക്കുന്ന നവകേരള നിര്‍മാണത്തില്‍ ഊന്നല്‍ നല്‍കിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് […]

Keralam

‘അന്‍വര്‍ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ല; അന്‍വറിന്റേത് അറു പിന്തിരിപ്പന്‍ നയം’ : എം വി ഗോവിന്ദന്‍

പി വി അന്‍വര്‍ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റേത് അറു പിന്തിരിപ്പന്‍ നയമെന്നും അദ്ദേഹം പ്രതികരിച്ചു. അന്‍വര്‍ നേരത്തെ തന്നെ യുഡിഎഫിന്റെ ഭാഗമെന്നും ഒടുവില്‍ അവിടെ ചെന്നേ ചേരൂവെന്നും എം വി ഗോവിന്ദന്‍ വിശദമാക്കി. അതേസമയം, പി വി […]

Keralam

പെട്ടി വിവാദത്തിൽ എൻ.എൻ കൃഷ്ണദാസിന് സിപിഐഎമ്മിന്റെ താക്കീത്; ഐ.സി ബാലകൃഷ്ണൻ രാജിവെക്കണമെന്നും എം.വി ​ഗോവിന്ദൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ പെട്ടിവിവാദ പരാമർശത്തിൽ സിപിഐഎം സംസ്ഥാന സമിതിയംഗം എൻ എൻ കൃഷ്ണദാസിന് താക്കീത്. കൃഷ്ണദാസിന്റെ നിലപാട് പാർട്ടി നിലപാടിന് വിരുദ്ധമായിരുന്നു. എൻ എൻ കൃഷ്ണദാസിന്റെ പ്രതികരണങ്ങൾ പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന പ്രതീതിയുണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പെരിയ ഇരട്ടക്കൊലക്കേസിൽ പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കിയതിനെതിരെ ഏതറ്റം […]

Keralam

‘അനാചാരങ്ങളെ എതിർത്താണ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷകരണം നടത്തിയത്’; ജി സുകുമാരൻ നായർക്ക് എം വി ഗോവിന്ദന്റെ മറുപടി

ക്ഷേത്രാചാര വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അനാചാരങ്ങളെ എതിർത്താണ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷകരണം നടത്തിയതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ശിവഗിരി മഠം നിലപാട് തുറന്ന് പറഞ്ഞെങ്കിലും വിഷയത്തിൽ വിവാദം അവസാനിച്ചെന്ന മറുപടിയിൽ […]

Keralam

പരോളില്‍ സിപിഐഎം ഇടപെടാറില്ല; കൊടി സുനിയുടെ പരോളിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എം വി ഗോവിന്ദന്‍

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പരോള്‍ തടവുകാരന്റെ അവകാശമാണ്. ആര്‍ക്കെങ്കിലും പരോള്‍ നല്‍കുന്നതില്‍ സിപിഐഎം ഇടപെടാറില്ലെന്നും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.  പരോള്‍ തടവുകാരന്റെ അവകാശമാണെന്ന എം വി ഗോവിന്ദന്റെ മറുപടിയിലൂടെ വിഷയത്തിലെ സിപിഐഎം നിലപാട് […]

Keralam

‘വിജയരാഘവന്‍ പറഞ്ഞത് വളരെ കൃത്യം’; പിന്തുണച്ചും ന്യായീകരിച്ചും സിപിഐഎം നേതാക്കള്‍

വര്‍ഗീയചേരിയുടെ പിന്തുണ നേടിയാണു രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍നിന്നു പാര്‍ലമെന്റിലെത്തിയതെന്നു പറഞ്ഞ പിബി അംഗം എ.വിജയരാഘവനെ ന്യായീകരിച്ച് സിപിഐഎം നേതാക്കള്‍. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എന്നിവരാണ് എ വിജയരാഘവന്റെ പ്രസ്താവനയെ ന്യൂയീകരിച്ചത്. […]

Keralam

വഞ്ചിയൂരില്‍ റോഡ് അടച്ച് സിപിഐഎം ഏരിയാ സമ്മേളനം; പാളയം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്റ്റേജ് കെട്ടി

തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് അടച്ച് സിപിഐഎം ഏരിയാ സമ്മേളനം. പാളയം ഏരിയാ സമ്മേളനത്തിനായാണ് റോഡ് അടച്ച് സ്റ്റേജ് കെട്ടിയത്. ഇതിന് പിന്നാലെ റോഡിന്റെ ഒരു വശത്ത് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വേദി കെട്ടിയത് മുതല്‍ റോഡിന്റെ ഒരു വശത്ത് കൂടിയുള്ള ഗതാഗതം തടസപ്പെട്ടു. ജില്ലാ കോടതിക്ക് സമീപമാണ് റോഡ് […]

Uncategorized

‘മുതിർന്ന നേതാക്കളെ പൊതുസമ്മേളനങ്ങളിൽ പങ്കെടുപ്പിക്കണം’; ജി സുധാകരനോടുള്ള അവഗണനയിൽഇടപെട്ട് എം വി ഗോവിന്ദൻ

ആലപ്പുഴയിലെ സിപിഐഎം സമ്മേളനങ്ങളിൽ ജി.സുധാകരനെ ഒഴിവാക്കിയതിൽ ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. എം വി ഗോവിന്ദൻ ജിസുധാകരനെ ഫോണിൽ നേരിട്ടു വിളിച്ചു. മുതിർന്ന നേതാക്കൾക്കളോടുള്ള സമീപനത്തിൽ ജാഗ്രതവേണമെന്ന് എം വി ഗോവിന്ദൻ നിർദേശം നൽകി. സ്ഥാനമാനം […]