Keralam

മലപ്പുറത്ത് നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍; തെളിവായി സലൂണില്‍ നിന്ന് മുടിവെട്ടുന്ന ദൃശ്യങ്ങള്‍; ഇവര്‍ക്കൊപ്പം മുംബൈ വരെ മറ്റൊരു യുവാവും

മലപ്പുറം താനൂരില്‍ നിന്ന് ഇന്നലെ കാണാതായ രണ്ട് പെണ്‍കുട്ടികളും മുംബൈയില്‍ എത്തിയതിന് തെളിവായി നിര്‍ണായക ദൃശ്യങ്ങള്‍. പെണ്‍കുട്ടികള്‍ മുംബൈയിലെ ഒരു സലൂണില്‍ പോയി മുടി വെട്ടിയതായുള്ള ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. സലൂണ്‍ ജീവനക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടികളുടെ കൈയില്‍ ആവശ്യത്തിന് പണമുണ്ടെന്ന് സലൂണ്‍ ജീവനക്കാരി പറഞ്ഞു. ഈ കുട്ടികള്‍ക്കൊപ്പം […]

Keralam

കരുവാരകുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

മലപ്പുറം കരുവാരകുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കരുവാരകുണ്ട് സ്വദേശി ജെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരുവാരക്കുണ്ടിലേതെന്ന പേരിൽ പ്രചരിപ്പിച്ച ദൃശ്യം യഥാർത്ഥത്തിൽ പകർത്തിയത് വയനാട് തിരുനെല്ലിയിൽ നിന്നാണ്. ഒരു നാടിനെ മുഴുവൻ പരിഭ്രാന്തിലാഴ്ത്തിയ കുറ്റകൃത്യമാണ് കരുവാരകുണ്ട് സ്വദേശി ജെറിൻ ചെയ്തത്. താൻ കാറിൽ […]

Keralam

പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ആവശ്യപ്പെട്ടത് ഏഴര ലക്ഷം രൂപ; കൈക്കൂലിക്കിടെ വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. തിരുവാലി വില്ലേജ് അസിസ്റ്റന്റ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴര ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് പരാതി. ഒരു ഏക്കറിലേറെ വരുന്ന ഭൂമിയുടെ പട്ടയത്തിലെ തെറ്റ് തിരുത്താന്‍ വേണ്ടിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഏഴരലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു എന്നാണ് […]

Keralam

മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. 62 വയസുള്ള ആമിനയാണ് കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്‍പ്പകഞ്ചേരിയിലെ കാവുപുരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രാവിലെ ഏഴ് മണിയോടെയായിരുന്നു ക്രൂര കൊലപാതകം. ആമിനയും ഭര്‍ത്താവും മാനസിക വെല്ലുവിളി നേരിടുന്ന മകനുമാണ് ഒരു വീട്ടില്‍ താമസിക്കുന്നത്. കൃത്യം […]

Keralam

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15 വയസുകാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; മലപ്പുറത്ത് രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം ചങ്ങരംകുളത്ത് പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചാലിശ്ശേരി സ്വദേശി അജ്മല്‍, ആലങ്കോട് സ്വദേശി ആബില്‍ എന്നിവരാണ് പിടിയിലായത്.  മലപ്പുറം ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. 2023ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇന്‍സ്റ്റഗ്രാം വഴി അജ്മല്‍ പതിനഞ്ച് വയസുകാരിയെ പരിചയപ്പെടുകയും […]

Keralam

മലപ്പുറത്ത് വാദ്യോപകരണങ്ങൾക്ക് മറവിൽ കഞ്ചാവ് കടത്ത്; ഡ്രമ്മിനുള്ളിൽ 18.5 കിലോ കഞ്ചാവ് കണ്ടെത്തി

മലപ്പുറത്ത് വാദ്യോപകരണങ്ങൾക്ക് മറവിൽ കഞ്ചാവ് കടത്ത്. മലപ്പുറം നിലമ്പൂരിൽ 18.5 കിലോ കഞ്ചാവുമായി നാല് പേർ എക്സൈസ് പിടിയിൽ. എടക്കര സ്വദേശികളായ സിയാദ്, ജംഷീർ ബാബു, നൗഫൽ, റിയാദ് എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം പാലക്കാട് എത്തിച്ച ശേഷം ജീപ്പിൽ കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. ബാൻഡ് സെറ്റുകൾക്കിടയിൽ […]

Keralam

‘സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്പിരിറ്റ് വേട്ട’, മലപ്പുറത്ത് 20,000 ലിറ്റർ സ്പിരിറ്റ് പിടികൂടി

മലപ്പുറം കുളപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട. ചരക്ക് ലോറിയെ പിന്തുടർന്നാണ് സ്പിരിറ്റ് പിടികൂടിയത്. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. 635 ക്യാനുകളിലായാണ് സ്പിരിറ്റ് കണ്ടെടുത്തത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണ് കുളപ്പുറത്ത് പിടികൂടിയത്. തമിഴ്‌നാട് രെജിസ്ട്രേഷൻ ചരക്ക് ലോറിയിലാണ് സ്പിരിറ്റ് പിടികൂടിയത്. പാലക്കാട് എസ് […]

Keralam

ബൈക്ക് മോഷണം പോയെന്ന് പോലീസിൽ പരാതി നൽകാനെത്തിയ മോഷ്ടാവ് അറസ്റ്റിൽ

ബൈക്ക് മോഷണം പോയെന്ന് പോലീസിൽ പരാതി നൽകാനെത്തിയ മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം എടപ്പാളിൽ ആണ് സംഭവം. എടപ്പാളിൽ ക്ഷേത്ര മോഷണത്തിനെത്തിയ മോഷ്ടാവ് ബൈക്ക് മറന്നുവെച്ചു. ഗുരുവായൂർ കണ്ടാണശെരി സ്വദേശി പൂത്തറ അരുൺ ആണ് അറസ്റ്റിലായത്. ബൈക്ക് കളവ് പോയെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകാനെത്തിയപ്പോൾ ക്ഷേത്ര മോഷണക്കേസിൽ അരുൺ […]

Keralam

മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ചുള്ള എ വിജയരാഘവന്റെ പ്രസംഗം: സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ചുള്ള സിപിഐഎം പി ബി അംഗം എ വിജയരാഘവന്റെ പ്രസംഗത്തിന് എതിരെ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം. തൊഴില്‍ എടുക്കുന്നവരെ അപമാനിക്കുന്ന തരത്തിലുള്ള വിമര്‍ശനം ശരിയല്ലെന്ന് ആയിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ഉദ്ഘാടന പ്രസംഗത്തില്‍ മാധ്യമ പ്രവര്‍ത്തകരെ മാപ്രകള്‍ എന്ന് പലവട്ടം […]

Keralam

‘യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ല, വനിതാ മെമ്പർഷിപ്പ് 16% മാത്രം’; സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി

യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ലെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. പാർട്ടിയിൽ പതിനാറ് ശതമാനമാണ് വനിത മെമ്പർഷിപ്പ്. ഇത് പോരായ്മയാണെന്നും ഇ എൻ മോഹൻദാസ് പറഞ്ഞു. പാർട്ടി കേഡർമാർക്ക് രാഷ്ട്രീയ, സംഘടനാ പരിശീലനം നൽകുന്നതിൽ അപര്യാപ്തതയുണ്ടായെന്നും ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച അവലോകന റിപ്പോർട്ടിൽ പറയുന്നു.ജില്ലാ […]