Keralam

എം പോക്‌സ് രോഗ ലക്ഷണം; ഒരാള്‍ ചികിത്സയില്‍

മലപ്പുറം: മഞ്ചേരിയില്‍ എം പോക്‌സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്പിള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു. ദുബായില്‍നിന്നു നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്. ഇന്നലെ രാവിലെയാണ് ആശുപത്രിയിലെ ത്വക്രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്.പനിയും തൊലിപ്പുറത്തു ചിക്കന്‍പോക്‌സിനു […]

Health

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

മലപ്പുറം ജില്ലയില്‍ നിപയില്‍ ജാഗ്രത തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മരിച്ച യുവാവിന്റെ സമ്പർക്ക പട്ടിക വിപുലീകരിച്ചു. നിലവില്‍ 175 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ജില്ലയിൽ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മരിച്ച യുവാവിന്റെ യാത്രാ വിവരങ്ങളും സമയവും […]

Keralam

‘നിപ’; മരിച്ച വിദ്യാർത്ഥിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത സഹപാഠികൾ നിരീക്ഷണത്തിൽ, ബംഗളൂരുവിൽ ജാഗ്രത നിർദേശം

മലപ്പുറം നടുവത്ത് നിപ ബാധിച്ച് മരണപ്പെട്ട 24 കാരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത 15 സഹപാഠികൾ നിരീക്ഷണത്തിൽ. ജാഗ്രത നിർദേശം ഏർപ്പെടുത്തിയ ബംഗളൂരിൽ സാഹചര്യം വിലയിരുത്താൻ ആരോഗ്യ വകുപ്പിന്റെ യോഗം നടക്കും. ബംഗളൂരിൽ വിദ്യാർത്ഥിയാണ് യുവാവുമായി 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇവരില്‍ അഞ്ച് പേര്‍ക്ക് […]

Health

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; മരിച്ച 24കാരന് രോഗബാധ; രണ്ട് പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് വീണ്ടും നിപ. കഴിഞ്ഞ തിങ്കളാഴ്ച മരിച്ച മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. 151 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ രണ്ട് പേരെ മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]

Health

വീണ്ടും നിപ മരണം? മലപ്പുറത്ത് മരിച്ച യുവാവിന്റെ പ്രാഥമിക പരിശോധനാഫലം പോസിറ്റീവ്

മലപ്പുറം പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞയാഴ്ച മരിച്ച യുവാവിന് നിപയെന്ന് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രൊബയോളജി വിഭാഗത്തില്‍‌ നടത്തിയ പരിശോധനയില്‍ നിപ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന റിപ്പോർട്ടുകള്‍. കഴിഞ്ഞ ഒൻപതിനായിരുന്നു യുവാവ് എംഇസ് മെഡിക്കല്‍ കോളേജില്‍വെച്ച് ചികിത്സയിലിരിക്കെ മരിച്ചത്. സാമ്പിള്‍ പുനെയിലെ നാഷണല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പുനെയിലെ പരിശോധനയിലും […]

Uncategorized

സമയം കഴിഞ്ഞും ബിവറേജില്‍ മദ്യം വാങ്ങാനെത്തിയ പോലീസുകാരുടെ ദൃശ്യം പകര്‍ത്തിയതിന് നാട്ടുകാര്‍ക്ക് പോലീസിന്റെ മര്‍ദനം

ബിവറേജില്‍ നിന്നും അനുവദനീയമായ സമയം കഴിഞ്ഞും മദ്യം വാങ്ങിയ പോലീസുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നാട്ടുകാര്‍ക്ക് മര്‍ദനം. മലപ്പുറം എടപ്പാള്‍ കണ്ടനകം ബീവറേജില്‍ ഇന്നലെ രാത്രി 9.30ന് ശേഷമാണ് സംഭവം. ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് നാട്ടുകാരെ മര്‍ദിച്ചത്. മര്‍ദനത്തില്‍ പരുക്കേറ്റ യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടനകം […]

Keralam

മുഖ്യമന്ത്രിയുടെ രാജി, മലപ്പുറത്ത് യൂത്ത്കോൺ​ഗ്രസ് മാ‍ർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു

മലപ്പുറം: യൂത്ത്കോൺ​ഗ്രസ് സംഘടിപ്പിച്ച എസ്പി ഓഫീസ് മാ‍ർച്ചിൽ സംഘർഷം. പോലീസ് പ്രവർത്തകരെ ബലംപ്രയോ​ഗിച്ച് നീക്കുകയാണ്. ജലപീരങ്കിയും പ്രയോ​ഗിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പോലീസിന് നേരെ വടികൾ എറിഞ്ഞു. പ്രവർത്തകരെയും കൊണ്ട് പോയ പോലീസ് ജീപ്പ് പ്രവർത്തകർ തടഞ്ഞു. യൂത്ത്കോൺ​ഗ്രസ് പ്രവർത്തകരും പോലീസും […]

Keralam

വായ്പാതട്ടിപ്പിൽ മുസ്ലിം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്

മലപ്പുറം: വായ്പാതട്ടിപ്പിൽ മുസ്ലിം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇസ്മായിൽ മൂത്തേടത്തിനെതിരെയാണ് കേസെടുത്തത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ എടക്കര ബ്രാഞ്ചിൽ ക്രമക്കേട് നടത്തിയതായാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. വായ്പ്പയിൽ രണ്ടര കോടി രൂപയാണ് തിരിച്ചടക്കാനുള്ളത്. […]

Keralam

‘മാപ്പ് പറയണം’, മുഖ്യമന്ത്രിക്ക് പരാതിയും നൽകും; പി വി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ

തിരുവനന്തപുരം: മലപ്പുറം എസ്പിയെ വേദിയിൽ ഇരുത്തി പോലീസിനെതിരെ വിമർശനം നടത്തിയ പി വി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ രംഗത്ത്. അൻവർ ഐപിഎസ് ഉദ്യോഗസ്ഥരെ അപമാനിച്ചെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഇവർ പ്രമേയം പാസാക്കി. കഴിഞ്ഞ ദിവസം മലപ്പുറം എസ്പി വേദിയിലിരിക്കെയായിരുന്നു പി വി അൻവർ എംഎൽഎയുടെ വിമർശനം. പോലീസുകാരിൽ […]

Health

നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്‍, ഹൈ റിസ്‌കില്‍ 101 പേര്‍; ലിസ്റ്റില്‍ തിരുവനന്തപുരം, പാലക്കാട് ജില്ലയിലുള്ളവരും

മലപ്പുറം: നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 350 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 101 പേരാണ് ഹൈ റിസ്‌ക് പട്ടികയില്‍ ഉള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്ന് 9 പേരുടെ സാംപിളുകള്‍ പരിശോധിക്കും. ഇതില്‍ കുട്ടിയുടെ മാതാപിതാക്കളും ഉള്‍പ്പെടുമെന്ന് മന്ത്രി അവലോകന യോഗത്തിന് ശേഷം […]