India

വിബി ജി റാം ജി ബില്ലിനെതിരെ പ്രതിഷേധം, പ്രതിപക്ഷ എം പി മാര്‍ക്കെതിരെ അവകാശ ലംഘന നോട്ടീസ്

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായ വിബി-ജി റാം ജി ബില്‍, 2025 നടപടിക്രമങ്ങള്‍ക്കിടെ പാര്‍ലമെന്റില്‍ ഉണ്ടായ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് എതിരെ അവകാശ ലംഘന നോട്ടീസ്. സഞ്ജയ് ജയ്സ്വാള്‍ എംപിയാണ് പ്രതിപക്ഷ അംഗങ്ങള്‍ക്ക് എതിരെ നോട്ടീസ് നല്‍കിയത്. കേരളത്തില്‍ നിന്നുള്ള ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, […]

India

നാഷണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പകപോക്കല്‍ എന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ

നാഷണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പകപോക്കല്‍ എന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ മോശക്കാരാക്കി ചിത്രീകരിക്കുന്നുവെന്നും ഖര്‍ഗെ ആരോപിച്ചു. കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ഖര്‍ഗെ എല്ലായ്‌പ്പോഴും സത്യം ജയിക്കുമെന്നും പറഞ്ഞു. കോടതി വിധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര […]

India

‘എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർഎസ്എസും ബിജെപിയും’; രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് മല്ലികാർജ്ജുൻ ഖർഗെ

ആർഎസ്എസിനെ നിരോധിക്കണമെന്ന് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർഎസ്എസും ബിജെപിയുമാണെന്നും ഖർഗെ പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങൾക്കുപ്പെടെ ഖർ​ഗെ മറുപടി നൽകിയത്. സർദാർ വല്ലഭായി പട്ടേൽ രാജ്യത്ത് ഐക്യമുണ്ടാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. ആ ഐക്യം നിലനിർത്താൻ […]

Keralam

‘ഇന്ത്യന്‍ ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കാന്‍ അവര്‍ക്ക് താത്പര്യമില്ല’; മോദിക്കും അമിത്ഷായ്ക്കും എതിരെ ഖര്‍ഗെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ ഇരുവര്‍ക്കും താത്പര്യമില്ലെന്ന് ഖര്‍ഗെ പറഞ്ഞു. ഗുജറാത്തിലെ ജുനഗഡില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുകയാണ് പ്രതിപക്ഷത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പുകളില്‍ […]

India

ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നാലെ യോഗം വിളിച്ച് കോൺഗ്രസ്; ഖാർഗെയും രാഹുൽ ഗാന്ധിയും നേതൃത്വം നൽകി

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചതിന് പിന്നാലെ യോഗം വിളിച്ച് കോൺഗ്രസ്. ഇരുസഭകളിലെയും എംപിമാർ യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. പാർലമെൻറ് ഹൗസ് കോംപ്ലക്സിലാണ് യോഗം ചേർന്നത്. അപ്രതീക്ഷിതമായി ഇന്നലെ രാത്രിയാണ് സാമൂഹ്യമാധമത്തിലൂടെ ജ​ഗ്ദീപ് ധൻകർ രാജി […]

Keralam

മുഖ്യമന്ത്രി മാറ്റം; അഭ്യൂഹങ്ങൾക്കിടെ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി സിദ്ധരാമയ്യ

കർണാടകയിൽ മുഖ്യമന്ത്രി മാറ്റമെന്ന അഭ്യൂഹങ്ങൾക്കിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ കണ്ട് സിദ്ധരാമയ്യ. ഡൽഹിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനല്ല കൂടിക്കാഴ്ച നടത്തിയതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും ഡൽഹിയിൽ എത്തിയിരുന്നു. നിയമസഭ കൗൺസിലിലേക്കുള്ള സ്ഥാനാർഥി […]

India

‘ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നവര്‍ക്കൊപ്പം’; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഖാർഗെ

ബെംഗളൂരു: ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നവര്‍ക്കൊപ്പമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. ഇന്ത്യയ്‌ക്ക് ഇറാനുമായി വളരെ കാലത്തെ ബന്ധമുണ്ടെന്നും രാജ്യത്തിൻ്റെ മോശം അവസ്ഥയിൽ ഇറാൻ കൂടെ നിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തെ കുറിച്ച് ബെംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. ജമ്മു കശ്‌മീർ വിഷയത്തിലും ഐക്യരാഷ്‌ട്രസഭ പോലുള്ള അന്താരാഷ്‌ട്ര […]

India

‘ഓപ്പറേഷൻ സിന്ദൂർ തട്ടിക്കൂട്ട് യുദ്ധം; കശ്മീരിൽ പ്രശ്നം ഉണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു’; മല്ലികാർജുൻ ഖാർഗെ

ഓപ്പറേഷൻ സിന്ദൂറിനെതിരെ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഓപ്പറേഷൻ സിന്ദൂർ തട്ടികൂട്ട്‌ യുദ്ധമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വിനോദസഞ്ചാരികൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്ന് അദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കെതിരെ ​ഗുരുതര ആരോപണവും അദേഹം ഉന്നയിച്ചു. ജനുവരി 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീർ സന്ദർശിക്കാൻ […]

India

‘ചീഫ് ജസ്റ്റിസ് പദവി വലിയ ഉത്തരവാദിത്തവും പ്രതീക്ഷയും നിറഞ്ഞത്’: ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്ക്ക് ആശംസ നേർന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി : പുതുതായി നിയമിതനായ ഇന്ത്യയുടെ ചീഫ് ജസ്‌റ്റിസ് ഭൂഷണ്‍ രാമകൃഷ്‌ണ ഗവായ്ക്ക് ആശംസയറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്‌റ്റിസായിട്ടാണ് ജസ്‌റ്റിസ് ഗവായി സത്യപ്രതിജ്ഞ ചെയ്‌തത്. ‘ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് ബി.ആർ. ഗവായ്ക്ക് ആശംസകൾ. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് […]

India

പഹല്‍ഗാം ഭീകരാക്രമണത്തിന് മൂന്ന് ദിവസം മുന്‍പേ പ്രധാനമന്ത്രിക്ക് വിവരം ലഭിച്ചു; മോദി കശ്മീര്‍ സന്ദര്‍ശനം റദ്ദാക്കി; ആരോപണവുമായി ഖാര്‍ഗെ

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പഹല്‍ഗാം ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കിട്ടിയിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മോദി കശ്മീര്‍ സന്ദര്‍ശനം മാറ്റിവച്ചതെന്നും ഖാര്‍ഗെ ആരോപിച്ചു പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടാകാന്‍ കാരണം ഇന്റലിജന്‍സ് വീഴ്ചയാണെന്നും ഖാര്‍ഗെ […]