India

സഭയിൽ ഇന്നും പോര്, ബി ആർ അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കണം; മല്ലികാർജ്ജുൻ ഖർഗെ

ഭരണഘടന ചർച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത്ഷാ ബിആർ അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം.അംബേദ്കറിനെ അപമാനിച്ച ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ പരാമർശം അംബേദ്കറിനെ അപമാനിക്കുന്നതും, ഇന്ത്യൻ ഭരണഘടന അപമാനിക്കുന്നതും, […]

India

‘ബിജെപി ലക്ഷ്യമിടുന്നത് മനുസ്മൃതി അനുസരിച്ചുള്ള നിയമനിര്‍മാണത്തിന്’; ഭരണഘടനാ ചര്‍ച്ചയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

രാജ്യസഭയില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷ തര്‍ക്കം. ചര്‍ച്ചയ്ക്കിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ കോണ്‍ഗ്രസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതോടെയാണ് ശക്തമായ വാക്പോര് സഭയില്‍ ഉണ്ടായത്. കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നല്ലതാണെങ്കിലും പ്രവൃത്തി നല്ലതല്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. ‘ഞാന്‍ മുനിസിപ്പാലിറ്റി സ്‌കൂളിലാണ് പഠിച്ചത്. എനിക്ക് വായിക്കാനറിയാം. […]

India

‘മണിപ്പൂരിലേക്ക് പോകാതെ മോദി ലോകം ചുറ്റുന്നു’: മല്ലികാര്‍ജുൻ ഖാര്‍ഗെ

മുംബൈ: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മണിപ്പൂര്‍ സന്ദർശിക്കാതെ മോദി ലോകമെമ്പാടും സഞ്ചരിക്കുകയാണെന്ന് ഖാര്‍ഗെ വിമര്‍ശിച്ചു. മാസങ്ങളായി ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നീതിയാണ് വേണ്ടതെന്നും ഖാര്‍ഗെ പറഞ്ഞു. ‘മണിപ്പൂരിൽ ആര് ഭരിച്ചാലും നീതിയാണ് വേണ്ടത്. അവിടുത്തെ ജനങ്ങള്‍ മാസങ്ങളും വര്‍ഷങ്ങളുമായി […]

India

മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; തിരികെയെത്തി മോദിയെ താഴെയിറക്കുന്നതു വരെ മരിക്കില്ലെന്ന് പ്രഖ്യാപനം

കഠ്‌വ: തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി വേദിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീർ കഠ്‌വയിൽ  സംഭവം. പ്രസംഗം ആരംഭിച്ചപ്പോൾ മുതൽ ഖർഗെ അവശനായിരുന്നു. ഇതിനിടയിലാണ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. നേതാക്കളുടെ സഹായത്തോടെ അദ്ദേഹം പ്രസംഗം തുടരാൻ ശ്രമിച്ചെങ്കിലും വീണ്ടും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ പ്രസംഗം അവസാനിപ്പിച്ച് […]

District News

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കോൺഗ്രസ് നേതാക്കൾ

കോട്ടയം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉമ്മൻ ചാണ്ടി കേരള ചരിത്രത്തിൻ്റെ മായാത്ത ഭാഗമാണ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജീവിതം കേരളത്തിലെ ജനങ്ങൾക്കായി ചെലവഴിച്ച യഥാർത്ഥ ജനനേതാവാണ് .എല്ലാ പദവികളിലും ജനപ്രതിനിധിയുടെ സത്ത ഉൾക്കൊണ്ട് പ്രവർത്തിച്ചു. കാഴ്ചപ്പാടും […]

India

മോദിക്കെതിരെ ആഞ്ഞടിച്ച് ഖർഗെ; പരീക്ഷാ ക്രമക്കേടിൽ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദം അടക്കമുള്ള വിവിധ വിഷയങ്ങളിൽ മോദിക്കെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രാജ്യസഭയിലായിരുന്നു ഭരണ-പ്രതിപക്ഷ കക്ഷികളുടെ പോരിന് ഇടയാക്കിയ ഖർഗെയുടെ പ്രസംഗം. നെറ്റ്, നീറ്റ് എക്സാം വിവാദങ്ങളിൽ ബിജെപിക്കെതിരെ ഖർഗെ തുറന്നടിച്ചു. ‘നിരവധി ബിജെപി നേതാക്കളാണ് ക്രമക്കേടിൽ ആരോപണം നേരിട്ടത്. എന്നാൽ […]

India

ഡൽഹി വിമാനത്താവളം സന്ദർശിച്ച് കേന്ദ്രമന്ത്രി; അഴിമതിയും അനാസ്ഥയുമെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിന് പിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വിമാനത്താവളം സന്ദർശിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് ടെർമിനലിന്റെ മറ്റൊരു ഭാഗമായിരുന്നുവെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. പ്രധാമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച ടെർമിനൽ 1ൻ്റെ മേൽക്കൂരയാണ് തകർന്ന് വീണതെന്ന് ആരോപണം […]

India

ഇൻഡ്യ സഖ്യത്തിന്റെ അടിയന്തര യോഗം ഇന്ന്

ന്യൂഡൽഹി : ഇൻഡ്യ സഖ്യം ഇന്ന് അടിയന്തര യോഗം ചേരും. ഖാർഗെയുടെ വസതിയിൽ രാത്രി എട്ട് മണിക്കാണ് യോഗം. സ്പീക്കർ തെരഞ്ഞെടുപ്പ് പ്രധാന ചർച്ചയാകുമെന്നാണ് സൂചന. നേരത്തെ കൊടിക്കുന്നിൽ സുരേഷിനെ സ്‌പീക്കർ സ്ഥാനാർത്ഥിയാക്കാൻ സഖ്യം തീരുമാനിച്ചിരുന്നു. രാജ്‌നാഥ് സിംഗുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം. അതനുസരിച്ച് കൊടിക്കുന്നിൽ സുരേഷ് നാമനിർദ്ദേശപത്രിക […]

India

നിതീഷിനെയും ഷിന്‍ഡെയെയും അടക്കം പാളയത്തിലെത്തിക്കാന്‍ ഇന്‍ഡ്യ ; ചടുലനീക്കവുമായി ഖര്‍ഗെ

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തേക്ക് വരുമ്പോള്‍ ചടുല നീക്കവുമായി ഇന്‍ഡ്യ മുന്നണി. എന്‍ഡിഎക്ക് അകത്തും പുറത്തുമുള്ള വിവിധ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഫോണില്‍ ബന്ധപ്പെട്ടെന്നാണ് സൂചന. ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മുതല്‍ ടിഡിപി നേതാവ് ചന്ദ്ര ബാബു നായിഡു വരെയുള്ള നേതാക്കള്‍ ഇതില്‍ ഉണ്ടെന്നാണ് […]

India

ഗാന്ധിയെക്കുറിച്ച് മാത്രമല്ല ഭരണഘടനയെക്കുറിച്ചും മോദിക്ക് അറിയില്ല ; മല്ലികാർജുൻ ഖർ​ഗെ

ഡല്‍ഹി: സിനിമയിൽ കൂടിയാണ് മഹാത്മാ ഗാന്ധിയെ അറിഞ്ഞത് എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ആശ്ചര്യമുണ്ടാക്കിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ. മഹാത്മാഗാന്ധിയെക്കുറിച്ച് അറിയാത്തയാൾക്ക് എങ്ങനെ ഭരണഘടനയെക്കുറിച്ച് അറിയും എന്ന് അദ്ദേഹം ചോദിച്ചു. ഗാന്ധിയുടെ പൈതൃകത്തെ ലോകം മുഴുവൻ അറിയും. ലോകത്തിന് ഗാന്ധിയെ അറിയാം. ഗാന്ധിയെ കുറിച്ച് അറിയില്ലെങ്കിൽ അത് പഠിക്കണം. […]