India

മമത സര്‍ക്കാരിന് തിരിച്ചടി; ഐ പാക് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ പൊലീസ് എടുത്ത കേസ് സ്റ്റേ ചെയ്ത് സുപ്രിംകോടതി

ബംഗാളില്‍ ഐ പാക്കിനെതിരായ അന്വേഷണം തടസപ്പെടുത്തിയതിന് എതിരെ ഇഡി നല്‍കിയ ഹര്‍ജിയില്‍ മമത സര്‍ക്കാരിന് തിരിച്ചടി. ഇഡിയ്‌ക്കെതിരെ ബംഗാള്‍ പോലീസ് എടുത്ത കേസ് നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഐ പാക് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെടരുതെന്നും ഡിജിറ്റല്‍ ഡിവൈസുകള്‍ സംരക്ഷിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി. കേസ് അടുത്തമാസം […]

India

ഐ പാക്കിലെ റെയ്ഡ് തടസപ്പെടുത്തി, തെളിവുകൾ നശിപ്പിച്ചു; മമത ബാനർജിക്കെതിരെ ഇ ഡി

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൺസൾട്ടൻസി സ്ഥാപനമായ ഐ പാക്കിലെ റെയ്ഡ് തടസ്സപ്പെടുത്തിയതിന് മമതയ്ക്കെതിരെ 17 കേസുകളുണ്ടെന്ന് ഇഡി കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ കേസുകൾ സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം. ജനുവരി 8 ന് പ്രതീക് ജെയിനിൻ്റെ ഐ-പാകിലെ ഇഡി റെയ്ഡ് […]

India

58 ലക്ഷം പേര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്ത്, എസ്ഐആറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഓള്‍ ഇന്ത്യ തൂണമൂല്‍ കോണ്‍ഗ്രസ്(ടിഎംസി) സുപ്രീം കോടതിയില്‍. പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനെതിരെ ശക്തമായ എതിര്‍പ്പുമായാണ് ടിഎംസി കോടതിയെ സമീപിച്ചിരിക്കുന്നത്. അറിയിപ്പുകള്‍ ഒന്നും നല്‍കാതെ വോട്ടര്‍പട്ടികയില്‍ നിന്ന് 58,20,898 പേരെ നീക്കം ചെയ്‌തിരിക്കുന്നുവെന്ന് അവര്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ താന്‍ സുപ്രീം കോടതിയെ […]

India

‘എന്തിനിത്ര തിടുക്കം?’: ബംഗാളിലെ എസ്‌ഐആറിൽ കേന്ദ്രത്തെ വിമർശിച്ച് മമത ബാനർജി

എസ്‌ഐആർ പ്രക്രിയയെക്കുറിച്ചുള്ള ആശങ്കകൾക്കിടെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എസ്‌ഐആർ പദ്ധതി നടപ്പാകുന്നതിലൂടെ കേന്ദ്രം ഭയപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും മമത പറഞ്ഞു. മാൾഡയിലെ ഗാസോളിൽ നടന്ന എസ്‌ഐആർ വിരുദ്ധ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മമത. ആരും ബംഗ്ലാദേശിലേക്ക് പോകില്ല എന്നും തൃണമൂൽ പ്രവർത്തകർ […]

India

‘മഹാകുംഭമേള മൃത്യു കുംഭ്മേളയായി മാറി’; മമതയുടെ പരാമർശം രാഷ്ട്രീയ ആയുധമാക്കാൻ നീക്കവുമായി ബിജെപി

കുംഭമേളയെക്കുറിച്ചുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശം രാഷ്ട്രീയ ആയുധമാക്കാൻ നീക്കവുമായി ബിജെപി. മഹാകുംഭ് മൃത്യു കുംഭമായി എന്ന മമതയുടെ പരാമർശത്തിനെതിരെയാണ് ബിജെപി രംഗത്ത് വന്നത്. മഹാകുംഭമേളയ്ക്കിടെ പ്രയാഗ് രാജിലും, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലും തിക്കിലും തിരക്കിലും പെട്ട ആളുകൾ മരിക്കാൻ ഇടയായ സംഭവം ചൂണ്ടിക്കാണിച്ചാണ് മമത, കേന്ദ്ര-സംസ്ഥാന […]

Keralam

പിവി അന്‍വര്‍ തൃണമൂല്‍ സംസ്ഥാന കണ്‍വീനര്‍; രാജിയ്ക്ക് പിന്നാലെ നിയമനം

ന്യൂഡല്‍ഹി: എംഎല്‍എ സ്ഥാനം രാജിവച്ച പിവി അന്‍വറിന് പുതിയ ചുമതല. പിവി അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കണ്‍വീനറായി നിയമിച്ചു. മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരണമാണ് നടപടിയെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വൈകാതെ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം സംസ്ഥാനത്ത് എത്തുമെന്നാ ണ് സൂചന. സംസ്ഥാനത്ത് പാര്‍ട്ടി […]

India

മമത ബാനർജി കേരളത്തിലേക്ക്

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനർജി ഈ മാസം അവസാനം കേരളത്തിൽ എത്തും. പി വി അൻവർ തൃണമൂൽ കോൺഗ്രസിന്റെ കേരള കോർഡിനേറ്ററായി ചുമതലയേറ്റത്തിന് പിന്നാലെയാണ് മമത കേരളത്തിൽ എത്തുന്നത്. അൻവർ എംഎൽഎ തൃണമൂലിനൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ എംഎൽഎ ആയ പി വി […]

India

ഇന്ത്യാ സഖ്യത്തെ നയിക്കാൻ തയ്യാറെന്ന് മമതാ ബാനര്‍ജി

കൊൽക്കത്ത: ഇന്ത്യാ സഖ്യത്തിന്‍റെ പ്രവർത്തനങ്ങളില്‍ അതൃപ്‌തി പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്നാല്‍, അവസരം ലഭിച്ചാല്‍ സഖ്യത്തിന്‍റെ ചുമതല ഏറ്റെടുക്കുമെന്ന സൂചനയും മമത ബാനര്‍ജി നല്‍കി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരിക്കെ തന്നെ ഇന്ത്യാ മുന്നണിയെ നയിക്കാന്‍ കഴിയും എന്നും തൃണമൂൽ കോൺഗ്രസ് നേതാവ് വ്യക്തമാക്കി. ‘ഞാൻ ഇന്ത്യാ […]

Keralam

ഡിഎംകെ ലയനം നടപ്പായില്ല; പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്, നിര്‍ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍

ദ്രാവിഡ മുന്നേറ്റ കഴകത്തിലേക്ക് പോകാനുള്ള ആഗ്രഹം വെറും ദിവാസ്വപ്നമായി നിലനില്‍ക്കെ മറ്റൊരു അപ്രതീക്ഷിത നീക്കവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. മമത ബാനര്‍ജിയുടെ കൈപിടിച്ച് പശ്ചിമ ബംഗാള്‍ വഴി കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും അതുവഴി തനിക്കും കളം പിടിക്കാന്‍ പറ്റുമോയെന്ന് പയറ്റാനൊരുങ്ങുകയാണ് അന്‍വര്‍. ഇതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ […]

India

ഡോക്ടേഴ്സിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് മുഖ്യന്ത്രി മമതാ ബാനർജി

കൊൽക്കത്തയിൽ പ്രതിഷേധം തുടരുന്ന ജൂനിയർ ഡോക്ടേഴ്സിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് മുഖ്യന്ത്രി മമതാ ബാനർജി. ആരോഗ്യ വകുപ്പ് ഡയറക്ടറേയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേയും നീക്കി. കൊൽക്കത്ത പോലീസ് കമ്മീഷണറേയും ഉടൻ മാറ്റും. സമരം പിൻവലിക്കുന്നത് കൂടിയാലോചിച്ച് അറിയിക്കാമെന്ന് ജൂനിയർ ഡോക്ടേഴ്സ് അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചതായി മമത. […]