
മനോജ് എബ്രഹാമിനെ ഫയർഫോഴ്സ് മേധാവിയായി നിയമിച്ചു
മനോജ് എബ്രഹാം ഐപിഎസ് ഇനി ഫയർഫോഴ്സ് മേധാവിയാകും. DGP യായി സ്ഥാനക്കയറ്റം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 30 ന് പത്മകുമാർ ഐപിഎസ് വിരമിക്കുന്നതിനെ തുടർന്നുണ്ടാകുന്ന ഒഴിവിലേക്കാണ് മനോജ് എബ്രഹാം എത്തുന്നത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. നിലവിൽ ക്രമസമാധാന ചുമതലയുള്ള ADGP ആയിരുന്നു മനോജ് എബ്രഹാം. […]