Keralam

‘മാസപ്പടി കേസില്‍ സിബിഐ അന്വേഷണം വേണ്ട’; ഹൈക്കോടതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യവാങ്മൂലം

മാസപ്പടി കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യവാങ്മൂലം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എംആര്‍ അജയന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഹര്‍ജിയില്‍ പൊതുപര്യമില്ലെന്നും രാഷ്ട്രീയ ആക്രമണമാണ് ലക്ഷ്യം വെക്കുന്നതെന്നും പിണറായി വിജയന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മാസപ്പടി കേസില്‍ സിബിഐ അന്വേഷണം […]

India

മാസപ്പടി കേസ്; വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുത്, എസ്എഫ്ഐഒയെ തടഞ്ഞ് ഡൽഹി ഹൈക്കോടതി

മാസപ്പടി കേസിൽ എസ്എഫ്ഐഒയ്ക്ക് തിരിച്ചടി. വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ ഹർജിയിൽ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടർനടപടിപാടില്ലെന്നാണ് ഉത്തരവ്. ഇതുസംബന്ധിച്ച് എസ്എഫ്ഐഒയ്ക്കാണ് ഡൽഹി ഹൈക്കോടതി നിര്‍ദേശം നൽകിയത്. അന്വേഷണറിപ്പോർട്ട് സമർപ്പിച്ചത് മനപൂർവ്വം ഉണ്ടായ വീഴ്ചയല്ലെന്ന് എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസ്റ്റര്‍ ജനറൽ […]

Keralam

മാസപ്പടി കേസ്; ‘വീണയുടെ സ്വത്ത് കണ്ടുകെട്ടണം’; SFIOയ്ക്ക് കത്ത് നൽകി ഷോൺ ജോർജ്

സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ സ്വത്ത് കണ്ടുകെട്ടണമെന്ന് ബിജെപി നേതാവും കേസിലെ പരാതിക്കാരനുമായ ഷോൺ ജോർജ്. ഇക്കാര്യമാവശ്യപ്പെട്ട് ഷോൺ ജോർജ് എസ്എഫ്ഐഒയ്ക്ക് കത്ത് നൽകി. രാഷ്ട്രീയക്കാരിൽ നിന്നും സിഎംആർഎല്ലിന് എന്ത് ലാഭം കിട്ടിയെന്നതിൽ സിബിഐ അന്വേഷണം നടത്തണം. പണം കൈപ്പറ്റിയത് കരിമണൽ […]

Keralam

മാസപ്പടി കേസ്; ‘സേവനം നല്‍കാതെ പണം കൈപ്പറ്റി എന്നൊരു മൊഴി SFIOയ്ക്ക് നല്‍കിയിട്ടില്ല; പ്രചരിക്കുന്നത് വസ്തുതാവിരുദ്ധം’; വീണാ വിജയന്‍

മാസപ്പടി കേസില്‍ മാധ്യമങ്ങള്‍ പ്രചരിക്കുന്ന രീതിയില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയന്‍. സിഎംആര്‍എല്ലില്‍ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റി എന്ന് എസ്എഫ്‌ഐഒയ്ക്ക് താന്‍ മൊഴി നല്‍കി എന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണെന്ന് വീണാ പറയുന്നു. ഇത്തരം ചില വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇപ്പോള്‍ ചിലര്‍ […]

Keralam

മാസപ്പടി കേസ് : വീണാ വിജയന് നിര്‍ണായക പങ്കെന്ന് എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട്

സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് നിര്‍ണായക പങ്കെന്ന് എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട്. ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ വീണ സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ട്.  വീണ വിജയന്‍ സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയതിന്റെ തെളിവുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐടി കണ്‍സള്‍ട്ടന്‍സി […]

Keralam

മാസപ്പടി കേസ് : കള്ളപ്പണ നിരോധന നിയമ പരിധിയില്‍ വരുമെന്ന് ഇ ഡി വിലയിരുത്തല്‍

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസ് കള്ളപ്പണ നിരോധന നിയമ പരിധിയില്‍ വരുമെന്ന് ഇ ഡി വിലയിരുത്തല്‍. കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുക്കാനാണ് നീക്കം. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഇ ഡി നടപടി. ആരോപണ വിധേയരെ വിളിച്ചുവരുത്തുന്നതിന് ഹൈക്കോടതി സ്റ്റേ നിലവിലുള്ളതിനാല്‍ കേസിലെ ചോദ്യം ചെയ്യല്‍ വൈകും. കഴിഞ്ഞവര്‍ഷം […]

Uncategorized

‘പിണറായി വിജയന്റെ കുടുംബത്തില്‍ എത്തിയത് അഴിമതിപ്പണം; കോടതിയെ ചാരിയുള്ള മൗനം അവസാനിപ്പിക്കണം’; മാത്യു കുഴല്‍നാടന്‍

മാസപ്പടികേസില്‍ കോടതിയെ ചാരിയുള്ള മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കണമെന്ന് മാത്യു കുഴല്‍നാടന്‍. രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാടിയിരുന്നുവെന്നാണ് നേരത്തെ മുഖ്യമന്ത്രിയുടെ വാദം. ഇപ്പോള്‍ ഒന്നും പറയാന്‍ ഇല്ലാത്തതിനാല്‍ മൗനത്തിലായെന്നും അദ്ദേഹം പറഞ്ഞു. സിഎംആര്‍എല്‍ കമ്പനി ഇടപാടിലൂടെ വീണാ വിജയന്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇഡി അന്വേഷണത്തിലുള്ള കുറ്റകൃത്യം ഉണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു. […]

Keralam

മാസപ്പടി കേസിലെ SFIO കുറ്റപത്രം; മുഖ്യമന്ത്രി ക്ഷുഭിതനായിട്ട് കാര്യമില്ലെന്ന് വി ഡി സതീശന്‍

മകള്‍ക്കെതിരായ കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രം കൊടുത്തതില്‍ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും നിയമപരമായി നേരിട്ടോട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട ഒരാവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രീയ പ്രേരിതമായ കേസല്ല. ഇന്‍കം ടാക്‌സിന്റെ സ്റ്റാറ്റിയൂട്ടറി ബോഡിയില്‍ മറ്റൊരു […]

Keralam

മാസപ്പടി കേസ്: വിപുലമായ അന്വേഷണത്തിന് ഇ ഡി; കേസില്‍ ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കളുടെ ഇടപാടുകളും പരിശോധിക്കും

മാസപ്പടി കേസില്‍ വിപുലമായ അന്വേഷണത്തിന് ഇ ഡി. വീണാ വിജയന് പുറമെ കേസില്‍ ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കളുടെ ഇടപാടുകളും പരിശോധിക്കും. ഇ ഡി കൊച്ചി ഓഫീസിനാണ് അന്വേഷണ ചുമതല. യൂണിറ്റ് നാല് ആണ് കേസ് അന്വേഷിക്കുക. ഡെപ്യൂട്ടി ഡയറക്ടര്‍ സിനി IRS നേതൃത്വം നല്‍കും. സി എം ആര്‍ […]

District News

മുഖ്യമന്ത്രിയിലും വീണാ വിജയനിലും അന്വേഷണം ഒതുങ്ങില്ല; ഇ ഡി ആവശ്യപ്പെടുന്ന മുറയ്ക്ക് തെളിവുകൾ കൈമാറും: ഷോൺ ജോർജ്

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകി കഴിഞ്ഞു, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് ഇ ഡിക്ക് മുന്നിലും ഹാജരാക്കേണ്ടി വരുമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. ഇ ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് ഇനി തടസങ്ങൾ ഇല്ല. അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന മുറയ്ക്ക് തെളിവുകൾ കൈമാറും. മുഖ്യമന്ത്രിയിലും വീണ […]