Keralam

മാവേലിക്കരയിൽ ബസ് ഓടുന്നതിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി

ആലപ്പുഴ മാവേലിക്കരയിൽ ഡ്രൈവിങ്ങിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ഹൃദയാഘാതം. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ യാത്രക്കാർക്ക് പരുക്കുകൾ ഇല്ല. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസിലെ ഡ്രൈവർക്കാണ് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായത്. ഡ്രൈവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് […]

Keralam

മാവേലിക്കര മുന്‍ എംഎല്‍എ എം മുരളി അന്തരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മാവേലിക്കര മുന്‍ എംഎല്‍എയുമായ എം മുരളി (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പതിവ് പരിശോധനയ്ക്ക് ആയി എത്തിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. നാല് തവണ മാവേലിക്കരയെ പ്രതിനിധീകരിച്ച് നിയമ സഭയില്‍ എത്തിയ എം മുരളി 1991 ല്‍ ആണ് ആദ്യമായി വിജയിക്കുന്നത്. […]

Keralam

മാവേലിക്കരയില്‍ അമ്മയെ മകന്‍ മര്‍ദിച്ചു കൊലപ്പെടുത്തി

ആലപ്പുഴ മാവേലിക്കരയില്‍ അമ്മയെ മകന്‍ മര്‍ദിച്ചു കൊലപ്പെടുത്തി. മാവേലിക്കര നഗരസഭ മുന്‍ സിപിഐ കൗണ്‍സിലറുമായ കനകമ്മ സോമരാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ കൃഷ്ണദാസ് പൊലിസ് കസ്റ്റഡിയിലാണ്. അമ്മയും മകനുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കൃഷ്ണദാസിന്റെ ഭാര്യ നേരത്തെ പിണങ്ങിപ്പോയിരുന്നു. അമ്മയാണ് ഭാര്യ പിണങ്ങിപ്പോയതിന് കാരണം എന്ന് […]