Keralam

കരിപ്പൂരില്‍ വന്‍ ലഹരി വേട്ട, ഒരു കിലോ എംഡിഎംഎയുമായി കൊരട്ടി സ്വദേശി പിടിയില്‍

മലപ്പുറം: കരിപ്പൂരില്‍ വന്‍ ലഹരി വേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി എത്തിയ യാത്രക്കാരന്‍ പിടിയിലായി. തൃശൂര്‍ കൊരട്ടി സ്വദേശി ലിജീഷിനെയാണ് ഡാന്‍ഡാഫും പൊലീസും ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത്. തൃശൂര്‍ കൊരട്ടി സ്വദേശിയാണ് പിടിയിലാണ് ലിജീഷ് എന്നാണ് വിവരം. ദമാമില്‍ നിന്നുള്ള വിമാനത്തില്‍ ആണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്. ലഗേജില്‍ […]

Uncategorized

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപന; കൊല്ലത്ത് 14 ഗ്രാം MDMAയുമായി ഓട്ടോ ഡ്രൈവർമാർ പിടിയിൽ

കൊല്ലത്ത് MDMAയുമായി ഓട്ടോ ഡ്രൈവർമാർ പിടിയിൽ. കൊല്ലം സ്വദേശികളായ അനു, അൻസാരി എന്നിവരാണ് പിടിയിലായത്. 14 ഗ്രാം എംഡിഎംഐയും കഞ്ചാവും ഇവരിൽനിന്ന് പിടികൂടി. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ചെറുകിട കച്ചവടക്കാർക്ക് വേണ്ടിയിട്ടാണ് എത്തിച്ചത്. കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടാം ഗേറ്റിന് സമീപത്തു നിന്നാണ് […]

Keralam

ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ അയല്‍വാസിയുടെ അച്ചാര്‍ പാര്‍സല്‍; ഒളിപ്പിച്ചത് എംഡിഎംഎ; വീട്ടുകാരുടെ ജാഗ്രതയില്‍ രക്ഷ

കണ്ണൂര്‍: ഗള്‍ഫിലേക്ക് മയക്കുമരുന്ന് കടത്താന്‍ പുതിയ മാര്‍ഗങ്ങളുമായി ലഹരി മാഫിയ സംഘം. വിദേശത്തുള്ള ഒരാള്‍ക്ക് നല്‍കാനായി ചക്കരക്കല്‍ കണയന്നൂര്‍ സ്വദേശി മിഥിലാജിന് നല്‍കിയ പാര്‍സലിലാണ് ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. വീട്ടിലെത്തിച്ച് നല്‍കിയ പ്‌ളാസ്റ്റിക്ക് ബോട്ടിലുണ്ടായിരുന്ന അച്ചാറും ചിപ്‌സും അടങ്ങിയ പാക്കറ്റിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചത്. വ്യാഴാഴ്ച്ചഗള്‍ഫിലേക്ക് മടങ്ങാനിരുന്ന മിഥിലാജിന് കൊണ്ടുപോകുന്നതിനാണ് പൊതിയെത്തിച്ചത്. […]

Keralam

കേക്കിലും ചോക്ലേറ്റിലും കലര്‍ത്തി എംഡിഎംഎ; കരിപ്പൂരില്‍ 40 കോടിയുടെ ലഹരി വേട്ട, മൂന്ന് യുവതികള്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വന്‍ ലഹരി വേട്ട. എംഡിഎംഎ കലര്‍ത്തിയ പതിനഞ്ചു കിലോ കേക്കും ക്രീം ബിസ്‌കറ്റും ചോക്ലേറ്റും കസ്റ്റംസ് പിടികൂടി. 35 കിലോ ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിട്ടുണ്ട്. ലഹരി കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി റാബിയത്ത് സൈദു […]

Keralam

കേരളത്തിൽ എം. ഡി. എം മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ

കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും എം. ഡി. എം. എ മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ. നൈജീരിയൻ സ്വദേശി ആഗ്ബേടോ സോളോമനാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇരവിപുരം എ.എസ്. എച്ച്. ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡൽഹിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അഗ്ബെദോ സോളമൻ എന്ന 29കാരനെയാണ് കൊല്ലം […]

Keralam

പത്തനംതിട്ടയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് എം.ഡി.എം.എ പിടികൂടി

പത്തനംതിട്ടയിൽ നിന്ന്  എം.ഡി.എം.എ പിടികൂടി. പത്തനംതിട്ട പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് എം.ഡി.എം.എ  പിടികൂടി. നാല് ഗ്രാംഎം.ഡി.എം.എ യുമായി കടയിലെ ജീവനക്കാരൻ അനി ആണ് പോലീസ് പിടിയിൽ ആയത്. തൃക്കുന്നപ്പുഴ പല്ലന സ്വദേശിയാണ് അനി. പോലീസ് ഇതുമായി ബന്ധപ്പെട്ട തുടർ അന്വേഷണം ആരംഭിച്ചു. അതേസമയം […]

Keralam

പോലീസിനെ കണ്ട് എംഡിഎംഎ പൊതിയോടെ വിഴുങ്ങി; കോഴിക്കാട് യുവാവ് മരിച്ചു

കോഴിക്കോട്: പോലീസിനെ കണ്ട് ഭയന്ന് 130 ഗ്രാം എംഡിഎംഎ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. താമരശ്ശേരി പൊലീസിന്റെ പിടിയിലായപ്പോള്‍ ഷാനിദ് തന്നെയാണ് എംഡിഎംഎ വിഴുങ്ങിയ കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ഡോക്ടര്‍മാരുടെ […]

Keralam

മട്ടാഞ്ചേരിയിലേക്ക് എംഡിഎംഐ എത്തിച്ചത് ഒമാനിൽ നിന്ന്; കേസിൽ 10 പേർ അറസ്റ്റിൽ

സംസ്ഥാനത്തുടനീളം പൊലീസും എക്സൈസും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിന് പിന്നാലെയാണ് നിരവധി പേർ അറസ്റ്റിലായത്. മട്ടാഞ്ചേരിയിൽ വൻതോതിൽ രാസ ലഹരിയെത്തിയ കേസിലാണ് മുഖ്യപ്രതി ആഷിഖിനെ മലപ്പുറത്തെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. ഒമാനിൽ നിന്നാണ് പ്രതിയും സംഘവും മയക്കുമരുന്ന് എത്തിച്ചിരുന്നത്. മാഗി ആഷ്ന എന്ന സ്ത്രീ വഴിയാണ് ഇവർ മയക്കുമരുന്ന് കടത്തിയത്. […]

Keralam

വിദേശ രാജ്യങ്ങളില്‍ നിന്ന് എംഡിഎംഎ ഓര്‍ഡര്‍ ചെയ്യുന്നത് ഡാര്‍ക്ക് വെബിലൂടെ; കൊച്ചിയില്‍ ആവശ്യക്കാരിലെത്തിക്കുന്നത് കൊറിയര്‍ വഴി

കേരളത്തിലേക്ക് ലഹരി എത്തിക്കാന്‍ ഡാര്‍ക്ക് വെബ് ഉപയോഗിച്ച് യുവാക്കള്‍. ഒരാഴ്ചയ്ക്കിടെ മൂന്ന് പേരെയാണ് പിടികൂടിയത്. ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നാണ് എംഡിഎംഎ ഓര്‍ഡര്‍ ചെയ്ത് എത്തിക്കുന്നത്. എറണാകുളം ആലുവയില്‍ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി. അതീവ രഹസ്യ സ്വഭാവമുള്ള ഡാര്‍ക്ക് വെബുകളിലാണ് മലയാളി യുവാക്കള്‍ ലഹരി തേടി എത്തുന്നത്. […]

Keralam

ജർമ്മനിയിൽ നിന്ന് കൊറിയർ വഴി MDMA കടത്ത്; പ്രതിയെ പിടികൂടി എക്സൈസ്

കൊച്ചിയിൽ കൊറിയർ വഴി MDMA കടത്ത്. ജർമ്മനിയിൽ നിന്ന് എത്തിച്ച 17 ഗ്രാം MDMA എക്സൈസ് പിടികൂടി. കോഴിക്കോട് സ്വദേശി മിർസാബാണ് പിടിയിലായത്. ഇയാളുടെ കടവന്ത്രയിലുള്ള വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നാണ് MDMA കണ്ടെത്തിയത്. നിസാമെന്ന വ്യാജ പേരിലാണ് ഇയാൾ MDMA ഓർഡർ ചെയ്തിരുന്നതെന്നാണ് അന്വേഷണത്തിൽ നിന്നും […]