Keralam

സംസ്ഥാനത്തെ മെഡി. കോളജ്​ ഡോക്ടർമാർ ഇന്ന്​ ഒ.പി ബഹിഷ്കരിക്കും

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടേഴ്സ് ഇന്ന് ഒപി ബഹിഷ്കരിക്കും. ലേബർ റൂം , തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ ഒഴികെയുള്ള മുഴുവൻ ഡ്യൂട്ടിയിൽ നിന്നും വിട്ടുനിൽക്കും. ശമ്പള കുടിശിക ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം ശമ്പള-ക്ഷാമബത്ത കുടിശ്ശിക നൽകുക, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ശമ്പളനിർണയ അപാകത […]

Keralam

താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം; അമീബിക് മസ്തിഷ്‌ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യുമോണിയയുടെ സങ്കീര്‍ണതകള്‍ മൂലമാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി അനയയുടെ മരണം മസ്തിഷ്‌ക ജ്വരം ബാധിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാല്‍ ഇത് […]

Keralam

സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയര്‍ത്തി; 500 സീറ്റുകള്‍ കൂടി അധികമായി അനുവദിച്ചു

സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയര്‍ത്തി. 500 എംബിബിഎസ് സീറ്റുകള്‍ കൂടി അധികമായി അനുവദിച്ചു. സംസ്ഥാനത്തെ ഏഴ് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലായാണ് സീറ്റുകള്‍ അധികമായി അനുവദിച്ചത്. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അനുമതിയോടെ സംസ്ഥാനത്തെ ആരോഗ്യ സര്‍വകലാശാലയാണ് സീറ്റുകള്‍ ഉയര്‍ത്തിയത്.  മുന്‍പ് നൂറ് മെഡിക്കല്‍ സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ […]

Keralam

‘പരസ്യ പ്രതികരണം നടത്തരുത്’; വകുപ്പ് മേധാവിമാരോട് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ

വകുപ്പ് മേധാവിമാരുടെ പരസ്യപ്രതികരണം വിലക്കി തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ. ഡോ. ഹാരിസ് ഹസന് പിന്നാലെ, ഡോ. മോഹൻദാസിന്റെ സാമൂഹ്യ മാധ്യമ പോസ്റ്റും ആരോഗ്യവകുപ്പിനെ വെട്ടിലാക്കിയതിന് പിന്നാലെയാണ് നീക്കം. ചട്ടലംഘനം ഉണ്ടായാൽ കർശന നടപടിയെന്നും പ്രിൻസിപ്പലിന്റെ മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങൾ വഴിയോ മാധ്യമങ്ങളിലൂടെയോ പരസ്യ പ്രതികരണം നടത്തരുതെന്നാണ് നിർദേശം. […]

Uncategorized

’15 വർഷം പഴക്കമുള്ള നെഫ്രോസ്കോപ്പുകൾ കണ്ടം ചെയ്യുന്നിന് മുന്നോടിയായി റിപ്പയറിങിന് കമ്പനിയിലേക്ക് അയച്ചിരുന്നു, അതാണ് ബോക്സിൽ കണ്ടത്’: മറുപടിയുമായി ഡോക്ടർ ഹാരിസ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ആരോപണത്തിന് മറുപടിയുമായി ‍ഡോക്ടര്‌ ഹാരിസ്. ഡോക്ടർ ഹാരിസ് മെഡിക്കൽ ഓഫീസർമാരുടെ ​ഗ്രൂപ്പിലേക്കിട്ട വിശദീകരണ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. പത്തും പതിനഞ്ചും വർഷങ്ങൾ പഴക്കമുള്ള രണ്ടോ മൂന്നോ നെഫ്രോസ്കോപ്പുകൾ കണ്ടം ചെയ്യുന്നിന് മുന്നോടിയായി എന്തെങ്കിലും തരത്തിൽ റിപ്പയർ ചെയ്ത് തരുമോ എന്ന് അറിയാൻ വേണ്ടി എറണാകുളത്ത് […]

Uncategorized

‘ഉപകരണം പുതിയതാണോയെന്ന് പരിശോധന വേണം, മുറിയില്‍ ആരോ കടന്നതായും CCTVയിൽ കണ്ടു’; ഡോ. ഹാരിസിനെ സംശയമുനയിൽ നിർത്തി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ

ഡോ. ഹാരിസിനെ സംശയമുനയിൽ നിർത്തി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ. ഡോ ഹാരിസ് ചിറക്കലിന്റെ മുറിയില്‍ പരിശോധന നടത്തിയെന്നും കാണാതായി എന്ന് പറയപ്പെടുന്ന ഉപകരണം കണ്ടെത്തിയെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍ പറഞ്ഞു. ഹാരിസിന്റെ മുറിയില്‍ നിന്ന് കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് കണ്ടെത്തി. […]

Keralam

സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ; സജി ചെറിയാനെ തളളി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ചുള്ള മന്ത്രി സജി ചെറിയാന്റെ നിലപാടുകളോട് യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോടിക്കണക്കിന് ആളുകളുടെ ആരോഗ്യസംരക്ഷണത്തിന് ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംവിധാനമാണ് സര്‍ക്കാര്‍ ആശുപത്രികള്‍. അവയില്‍ പലതും ലോകത്തോര നിലവാരം പുലര്‍ത്തുന്നതാണെന്നും സര്‍ക്കാര്‍ ആശുപത്രികളെല്ലാം മെച്ചപ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എംവി ഗോവിന്ദന്‍ […]

No Picture
Keralam

‘ചിലപ്പോള്‍ പഞ്ഞിയോ മരുന്നോ കുറഞ്ഞുകാണും, മന്ത്രി ഇവര്‍ പറയുമ്പോള്‍ രാജിവെക്കണോ?’ ഹാരിസിനെ വിമര്‍ശിച്ച് സജി ചെറിയാന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. സി എച്ച് ഹാരിസിനെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍. ഡോ. ഹാരിസിന്റെ നടപടി അദ്ദേഹത്തിന്റെ സ്ഥാനത്തിനു യോജിച്ചതല്ലെന്നു മന്ത്രി പറഞ്ഞു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചിലപ്പോള്‍ പഞ്ഞിയോ മരുന്നോ […]

Keralam

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റിന് 10 രൂപ; നാളെ മുതല്‍ പ്രാബല്യത്തില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നിലവില്‍ വരും. മെഡിക്കല്‍ കോളജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റല്‍ കോളജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് […]

India

ജി എൻ സായിബാബയുടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും; തിങ്കളാഴ്ച പൊതുദർശനം

അന്തരിച്ച മുൻ ഡൽഹി സർവകലാശാല പ്രൊഫസറും മനുഷ്യാവകാശപ്രവർത്തകനുമായ ജിഎൻ സായിബാബയുടെ മൃതദേഹം തെലങ്കാന മെഡിക്കൽ കോളേജിന് കൈമാറുമെന്ന് കുടുംബം. മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജയിലിലടയ്ക്കപ്പെട്ട സായിബാബ ഒരു പതിറ്റാണ്ടോളം നാഗ്പുർ ജയിലിൽ കഴിഞ്ഞതിനു ശേഷമാണ് ഈ വർഷം മാർച്ച് അഞ്ചിന് കുറ്റവിമുക്തനാക്കപ്പെട്ടത്. പോളിയോ ബാധിതനായിരുന്ന സായി ബാബ ഹൃദയാഘാതം മൂലമാണ് […]