No Picture
Local

കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടറടക്കം മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ ആക്രമണം. ഡോക്ടറും ജീവനക്കാരിയുമടക്കം  മൂന്ന് പേർക്ക് കടിയേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. മൂന്ന് പേരും പ്രതിരോധ വാക്സിൻ സ്വീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് പരിസര പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് മുമ്പും പരാതി ഉയർന്നിരുന്നുവെങ്കിലും കാര്യമായ നടപടിക്രമങ്ങളൊന്നുമുണ്ടായിരുന്നില്ല.