
മെറ്റയും ഗൂഗിളും ഹാജരാകണം ; ബെറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട കേസിൽ ടെക്ക് ഭീമന്മാർക്ക് ഇ ഡി നോട്ടീസ്
ഓൺലൈൻ ബെറ്റിങ് ആപ്പ് കേസുകളിലെ അന്വേഷണത്തിന് ഹാജരാകാൻ ഗൂഗിളിനും മെറ്റയ്ക്കും നോട്ടീസയച്ച് ഇ ഡി ( എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്). ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്നാണ് അറിയിയിച്ചിരിക്കുന്നത്.നിരവധി ഇൻഫ്ലുവെൻസർമാർ , സെലിബ്രിറ്റികളും നിയമവിരുദ്ധമായി ബെറ്റിങ് ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ നിലനിൽക്കെ കൂടുതൽ വിവരശേഖരണത്തിനാണ് ടെക്ക് ഭീമന്മാരോടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. […]