Movies

നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

പാലക്കാട്: സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു. 74 വയസായിരുന്നു. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാടക രം​ഗത്തുനിന്നാണ് മോഹനകൃഷ്ണൻ സിനിമയിലേക്ക് ചുവടുവെക്കുന്നത്. തിരക്കഥാകൃത്ത് ലോഹിതദാസും സംവിധായകൻ ജയരാജുമായുള്ള അടുപ്പമാണ് സിനിമയിലേക്ക് താരത്തെ എത്തിക്കുന്നത്. കാരുണ്യം, പൈതൃകം, ദേശാടനം, അയാൾ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. […]