Keralam

ഇനി മൈലേജ് പരിശോധന എസി ഓണാക്കി കൊണ്ട്: യഥാർത്ഥ മൈലേജ് അറിയാം; കേന്ദ്ര സർക്കാർ നിർദ്ദേശം

ഹൈദരാബാദ്: ഇന്ത്യയിൽ പാസഞ്ചർ കാറുകളുടെ മൈലേജ് പരിശോധനയിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. വാഹന നിർമാതാക്കൾ എയർ കണ്ടീഷനിങ് സംവിധാനം ഓണാക്കിയും ഓഫാക്കിയും മൈലേജ് പരിശോധന നടത്തണമെന്നാണ് പുതിയ നിർദ്ദേശം. 2026 ഒക്ടോബർ 1 മുതൽ ഇന്ത്യയിൽ വിൽക്കുന്ന പാസഞ്ചർ കാറുകൾ കർശനമായ ഇന്ധനക്ഷമതാ പരിശോധനാ ചട്ടങ്ങൾ പാലിക്കണമെന്നാണ് നിർദ്ദേശം. […]