India
‘ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ട്, എണ്ണ വില ഉടന്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ല’; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി
ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്ധന വില ഉടന്‍ കുതിച്ചുയരുമെന്ന വാര്‍ത്ത തള്ളി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. രാജ്യത്തിന് ആവശ്യത്തിന് എണ്ണ ശേഖരമുണ്ടെന്നും നിലവില്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഹ്രസ്വകാല തടസങ്ങളെ നേരിടാന്‍ കഴിയുമെന്ന വിശ്വാസവും അദ്ദേഹം പങ്കുവച്ചു. […]
