Keralam

ലൈഫ് ഭവന പദ്ധതിയിലെ കേന്ദ്ര ബ്രാൻഡിംഗ് ജനങ്ങളുടെ അന്തസിനെ ബാധിക്കുന്ന പ്രശ്‌നം; മന്ത്രി എം ബി രാജേഷ്

ലൈഫ് ഭവന പദ്ധതികൾക്ക് ബ്രാൻഡിംഗ് വേണമെന്ന കാര്യത്തിൽ കേന്ദ്രം കടുംപിടുത്തം തുടരുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ബ്രാൻഡിംഗ് വേണ്ടെന്ന സംസ്ഥാനത്തിൻ്റെ നിലപാട് കേന്ദ്രം പരിഗണിക്കുന്നില്ല. കാര്യം മനസിലാകുന്നില്ല എന്നതാണ് സ്ഥിതി. വീടുകളിലെ ബ്രാൻഡിംഗ് ഗുണഭോക്താക്കളുടെ അന്തസിനെ ബാധിക്കുമെന്ന കാര്യമാണെന്ന് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറിനെ അറിയിച്ചപ്പോൾ അന്തസ്സുള്ളവർ അപേക്ഷിക്കുന്നത് […]

District News

‘എംബി രാജേഷിനെതിരായി നിയമസഭയിൽ അവകാശലംഘന നോട്ടിസ് നൽകും’: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം : മന്ത്രി എംബി രാജേഷിനെതിരായി നിയമസഭയിൽ അവകാശ ലംഘന നോട്ടിസ് നൽകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. കോട്ടയം നഗരസഭയ്‌ക്കെതിരെയുണ്ടായ അഴിമതി ആരോപണം സംബന്ധിച്ച് സാങ്കേതിക പിഴവെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടും കണക്കുകൾ നിരത്തി ഗുരുതരമായ ക്രമക്കേട് നടന്നെന്ന് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. മന്ത്രി പ്രത്യേക അവകാശ ലംഘനമാണ് നടത്തിയതെന്നും ഉത്തരവാദിത്വത്തിൽ […]

Keralam

‘സംവാദത്തിന് തയ്യാർ’; വി ഡി സതീശനേയും രമേശ് ചെന്നിത്തലയേയും വെല്ലുവിളിച്ച് മന്ത്രി എം ബി രാജേഷ്

മദ്യനിർമാണശാല വിഷയത്തിൽ സംവാദത്തിന് തയ്യാറെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷനേതാവ് വി ഡി സതീശനേയും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയേയുമാണ് മന്ത്രി സംവാദത്തിന് വെല്ലുവിളിച്ചത്. അഹല്യ ക്യാമ്പസിലെ തടാകസമാനമായ വൻകിട മഴവെള്ള സംഭരണിയാണ് താൻ സന്ദർശിച്ചതെന്നും എം ബി രാജേഷ്. മഴക്കുഴിയല്ല 33 കോടി ലിറ്റർ […]

Uncategorized

‘പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല, ആരും അറിയാതെ ഒന്നും ചെയ്തിട്ടില്ല; ഒരു തുള്ളി ഭൂഗർഭ ജലം എടുക്കില്ല’; മന്ത്രി എം ബി രാജേഷ്

പാലക്കാട് എലപ്പുള്ളി എഥനോൾ പ്ലാൻ്റ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും അർധ സത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. അപവാദം മുഴുവൻ സംസ്ഥാനത്താകെ അറിയണം എന്നത് കൊണ്ടാണ് വീണ്ടും മാധ്യമങ്ങളെ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ആരും അറിയാതെ ഒന്നും ചെയ്തിട്ടില്ലെന്നും തിടുക്കത്തിൽ അനുമതി നൽകിയെന്ന ആക്ഷേപവും ശരിയല്ലെന്നും മന്ത്രി […]

Keralam

‘കള്ളപ്പണം കൊണ്ടുവന്നതിന് പിറകെ വ്യാജ മദ്യം ഒഴുക്കാനാണ് കോൺഗ്രസ് ശ്രമം’; മന്ത്രി എം ബി രാജേഷ്

ചിറ്റൂരിലെ കോൺഗ്രസ് നേതാവിനെ സ്പിരിറ്റുമായി പിടിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മന്ത്രി എം ബി രാജേഷ്. ഇതും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് പറയട്ടെ, അതോ ഇതും സിപിഐഎം ഗൂഢാലോചനയാണോ?, കള്ളപ്പണം കൊണ്ടുവന്നതിന് പിറകെ വ്യാജ മദ്യം ഒഴുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. […]

Keralam

‘ഉപജാപങ്ങളുടെ രാജകുമാരനാണ് പ്രതിപക്ഷ നേതാവ്,ഷാഫി പറമ്പിൽ കിങ്കരനും’; മന്ത്രി എം ബി രാജേഷ്

പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉപജാപങ്ങളുടെ രാജകുമാരനാണെന്നും ഷാഫി പറമ്പിൽ കിങ്കരനാണെന്നും മന്ത്രി എംബി രാജേഷ്. ഉമ്മൻ ചാണ്ടിയെ കാലുവാരിയ,ചെന്നിത്തലയെ കൈകാര്യം ചെയ്ത കിങ്കരനാണ് ഷാഫി.എതിരാളിയായി വരാവുന്ന കെ മുരളീധരനെ ഒതുക്കാനാണ് ഉപജാപം നടന്നത്.ബിജെപി നിർദ്ദേശിച്ചയാളാണ് ഇപ്പോഴത്തെ പാലക്കാട് സ്ഥാനാർത്ഥിയെന്നും അദ്ദേഹം വിമർശിച്ചു. നേത്യത്വത്തിന് ഡിസിസി അയച്ച കത്തിൻ്റെ രണ്ടാം […]

Uncategorized

പാലക്കാട് കോൺഗ്രസ് പൊട്ടിത്തെറിക്കാൻ പോകുന്നു, ബാക്കി കാര്യങ്ങൾ വഴിയേ പറയാം; മന്ത്രി എം ബി രാജേഷ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ അവരുടെ പ്രവർത്തകർക്ക് തന്നെ ഒരു തരത്തിലും സ്വീകരിക്കാൻ ആകില്ലെന്ന് മന്ത്രി എം ബി രാജേഷ്. ഈ സ്ഥാനാർത്ഥിത്വം ഒരു പ്രത്യുപകാരമാണ്. സ്ഥാനാർത്ഥിയുടെ സ്പോൺസർ ആരാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം.വടകരയിൽ ലഭിച്ച സ്ഥാനാർത്ഥിത്വത്തിന് പ്രത്യുപകാരമായാണ് ഇപ്പോഴത്തേതെന്നുംപാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ ഇത് അംഗീകരിക്കില്ലെന്നും മന്ത്രി […]

Keralam

നിയമസഭയിലെ പ്രതിപക്ഷ കയ്യാങ്കളി; നാല് എംഎൽഎമാർക്ക് താക്കീത്

ഇന്നലെ നിയമസഭയിൽ പ്രതിപക്ഷം നടത്തിയ കയ്യാങ്കളിയിൽ നാല് യുഡിഎഫ് എംഎൽഎമാർക്ക് താക്കീത്. ഐ സി ബാലകൃഷ്ണൻ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, സജീവ് ജോസഫ് എന്നിവരെയാണ് താക്കീത് ചെയ്തത്. ഇവർ ഡയസിൽ കയറുകയും സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തുകയും ചെയ്തിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചട്ടവിരുദ്ധ പ്രവർത്തനത്തിൽ നിന്ന് […]

Keralam

അനാവശ്യമായി അവധി എടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും ; മന്ത്രി എം ബി രാജേഷ്

കൃത്യമായി ജോലി ചെയ്യാതെ ഇരിക്കുക, ദീർഘ ദിവസത്തേക്ക് അവധിയെടുത്ത് പോവുക തുടങ്ങി ഉത്തരവാദിത്തരഹിതമായ സമീപനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കർശന നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി എം ബി രാജേഷ്.  ആശുപത്രി ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ദീർഘ അവധി അനുവദിക്കരുതെന്നും മറ്റെല്ലാ ദീർഘ അവധികൾ റദ്ദാക്കാനും മന്ത്രി തദ്ദേശ വകുപ്പിന് […]

Keralam

ന​ഗരങ്ങളിൽ രണ്ടു സെന്റ് വരെയുള്ള ഭൂമിയിലെ വീടുകൾക്ക് ഇളവ്; റോഡിൽ നിന്നും ഒരു മീറ്റർ വിട്ട് നിർമ്മിക്കാം; മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ന​ഗരങ്ങളിൽ രണ്ടു സെന്റ് വരെയുള്ള ഭൂമിയിൽ നിർമ്മിക്കുന്ന ചെറിയ വീടുകൾക്ക് നിബന്ധനകളിൽ ഇളവ്. കോർപ്പറേഷൻ, മുൻസിപ്പൽ അതിർത്തിക്കുള്ളിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ 3 മീറ്റർ വരെയുള്ള വഴിയാണെങ്കിൽ, ഫ്രണ്ട് യാർഡ് സെറ്റ് ബാക്ക് ( വഴിയുടെ അതിർത്തിയിൽ നിന്നും വിടേണ്ട ഭൂമിയുടെ […]