‘കുട്ടികൾക്ക് പണത്തിൻ്റെ പേരിൽ പഠന അവസരം ഇല്ലാതാകാൻ പാടില്ല; ഫീസിൽ ഗണ്യമായ കുറവുണ്ടാകും’, മന്ത്രി പി പ്രസാദ്
കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ ഗണ്യമായ കുറവു വരുത്താൻ നിർദേശം നൽകിയെന്ന് മന്ത്രി പി പ്രസാദ്. അടിയന്തരമായി നാളെ ഓൺലൈനായി എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേർക്കും. വിദ്യാർഥികൾക്ക് വലിയ ഭാരമാകാത്ത രീതിയിലുള്ള ഫീസ് ഘടന മാത്രമായിരിക്കും കാർഷിക സർവകലാശാലയിൽ ഉണ്ടാകുകയെന്നകാര്യം ഉറപ്പാക്കണമെന്ന് സർക്കാർ സർവകലാശാലയ്ക്ക് നിദേശം നൽകിയിട്ടുണ്ട്. സർവകലാശാലയിലെ […]
