‘വിശ്വാസികളെ വഞ്ചിച്ചു’; ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് വിഡി സതീശൻ; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പി രാജീവ്
സ്വർണ്ണപ്പാളി വിവാദത്തിൽ ഇന്നും നിയമസഭ പ്രക്ഷുബ്ധം. ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. ചോദ്യോത്തര വേള പ്രതിപക്ഷം തടസ്സപ്പെടുത്തി. രാജി വെക്കൂ, പുറത്തു പോകൂ എന്ന മുദ്രവാക്യവുമായി പ്രതിപക്ഷം പ്രതിഷേധം നടത്തി. അതേസമയം പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ വിമർശനവുമായി […]
