Keralam

തന്ത്രിയുടെ ജാമ്യം: വിചാരണ കോടതി പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്തെങ്കിലും ഉണ്ടോ എന്ന് ഹൈക്കോടതി പരിശോധിക്കട്ടേ എന്ന് മന്ത്രി വി എന്‍ വാസവന്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചതില്‍ വിമര്‍ശനവുമായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഹൈക്കോടതി പറഞ്ഞത് പ്രകാരമാണ് എസ്‌ഐടി തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും എന്നിട്ടും വിചാരണക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നില്‍ എന്തെങ്കിലുമുണ്ടോ എന്ന് ഹൈക്കോടതി പരിശോധിക്കട്ടേയെന്നും വി എന്‍ വാസവന്‍  […]

Keralam

‘ആഗോള സംഗമത്തിലെ ചിലവ് സംബന്ധിച്ച് വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡ്’; മന്ത്രി വി എൻ വാസവൻ

ആഗോള സംഗമത്തിലെ ചിലവ് സംബന്ധിച്ച് വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡെന്ന് മന്ത്രി വി എൻ വാസവൻ. മുൻ പ്രസിഡന്റിനോടോ ഇപ്പോഴത്തെ പ്രസിഡന്റിനോടോ ഇക്കാര്യങ്ങളെ കുറിച്ച് ചോദിക്കാം. ദേവസ്വം ബോർഡ് കൈകാര്യം ചെയ്ത കണക്കാണിതെന്നും അതിൽ സർക്കാരിന് ഇടപെടാൻ ആകില്ലെന്നും ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. അത്തരം […]

Keralam

‘കേരളത്തെ ആഗോള ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റും’: മന്ത്രി വി എന്‍ വാസവന്‍

കേരളത്തെ ലോകത്തിലെ തന്നെ മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി. എന്‍ വാസവന്‍. എം.ജി സര്‍വകലാശാല അന്തര്‍ദേശീയ വിദ്യാഭ്യാസ കോണ്‍ക്ലേവ് എഡ്യു വിഷന്‍ 2035 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസത്തിനും പശ്ചാത്തല വികസനത്തിനുമായി ഏറ്റവുമധികം പണം മുടക്കുന്നത് […]

Keralam

‘സ്വർണം തിരിച്ച് അയ്യപ്പന് കൊടുക്കും’; പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളി വി.എൻ വാസവൻ

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളി മന്ത്രി വിഎൻ വാസവൻ. തന്റെ രാജി പ്രതിപക്ഷം മുൻപേ ആവശ്യപ്പെടുന്നതാണ്. കള്ളന്മാരെ എല്ലാം ജയിലിലിടും. സ്വർണം തിരിച്ച് അയ്യപ്പന് കൊടുക്കുമെന്നും വി.എൻ വാസവൻ പറഞ്ഞു. ശബരിമല അന്വേഷണം നല്ല രീതിയിൽ നടക്കുന്നുണ്ട്. പഴയ ഇടപെടൽ അന്വേഷിക്കണമെന്ന് നമ്മൾ പറഞ്ഞു. […]

Keralam

‘പെന്‍ഷന്‍കാര്‍ പുതുവെള്ളത്തില്‍ ഊത്തമീനുകള്‍ തുള്ളിച്ചാടിക്കളിക്കുന്നതുപോലെ സന്തോഷത്തില്‍’

സമാനതകളില്ലാത്ത വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാരാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളെന്ന് മന്ത്രി വി എന്‍ വാസവന്‍. പെന്‍ഷന്‍ വര്‍ധന അടക്കമുള്ള പ്രഖ്യാപനങ്ങളെക്കുറിച്ച് പ്രതിപക്ഷം വിഷമിക്കേണ്ട കാര്യമില്ല. അടുത്ത ഇടതുമുന്നണി സര്‍ക്കാരിന് ഇതു ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന ലക്ഷ്യബോധത്തിലും നിശ്ചയദാര്‍ഢ്യത്തിലും ഭാവനയിലുമാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിട്ടുള്ളതെന്നും […]

Keralam

വള്ളസദ്യ വിവാ​ദം: ‘വാസ്തവ വിരുദ്ധമായ കാര്യങ്ങൾ, ഒരു ആചാര ലംഘനവും നടത്തിയിട്ടില്ല’; വിഎൻ വാസവൻ

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തിൽ വിശദീകരണവുമായി മന്ത്രി വിഎൻ വാസവൻ. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും ഒരു ആചാര ലംഘനവും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 31 ദിവസത്തിന് ശേഷമാണ് വാർത്ത പുറത്ത് വന്നത്. ചടങ്ങുകൾ പൂർത്തിയാക്കണമെങ്കിൽ സദ്യ കഴിക്കണം എന്നു പറഞ്ഞു. പള്ളിയോട സംഘമാണ് കൊണ്ടുപോയത്. മന്ത്രി പി പ്രസാദും […]

Uncategorized

ഉദ്യോഗസ്ഥ തലത്തിലെ കൊള്ള പുറത്തുവരണം; ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കും, മന്ത്രി വി എൻ വാസവൻ

ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയും നിലപാടുകളും സ്വാഗതാർഹമാണെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. സർക്കാരിനും കോടതിക്കും ഒരേ നിലപാടാണ് ഉള്ളത്. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് കോടതി അന്വേഷണം പ്രഖ്യാപിച്ചത്. 2019 മാർച്ച്- ജൂലൈ മാസത്തിലാണ് അറ്റകുറ്റപ്പണിക്കായി ദ്വാരപാലക ശിൽപം കൈമാറ്റം ചെയ്തത്. […]

Keralam

ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡ്; രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍

ആഗോള അയ്യപ്പ സംഗമം  തീരുമാനിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഒരു വര്‍ഷം മുമ്പ് ദേവസ്വം ബോര്‍ഡിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് നടത്താന്‍ തീരുമാനിച്ച ആശയമാണിത്. കഴിഞ്ഞ തീര്‍ത്ഥാടനകാലം കുറ്റമറ്റ രീതിയില്‍ നടത്താന്‍ കഴിഞ്ഞു. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് ശബരിമലയിലെത്തിയ ശ്രീലങ്കയില്‍ […]

District News

സഹകരണ ഓണ വിപണിയുടെ ജില്ലാ തല ഉദ്ഘാടനം നാളെ മാന്നാനത്ത് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും

കോട്ടയം: ഓണ വിപണിയിൽ ഉണ്ടായേക്കാവുന്ന വിലക്കയറ്റത്തിൽ നിന്നും പൊതുജനത്തിന് ആശ്വാസം നൽകുന്നതിനായി കേരള സർക്കാരും സഹകരണ വകുപ്പും ചേർന്ന് കൺസ്യൂമർ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സഹകരണ ഓണ വിപണിയുടെ ജില്ലാ തല ഉദ്ഘാടനം നാളെ നടക്കും. മാന്നാനം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നാളെ ഉച്ചകഴിഞ്ഞ് 3.30ന് സഹകരണ വകുപ്പ് […]

District News

കോട്ടയം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി പ്രഖ്യാപിച്ചു

കോട്ടയം :കോട്ടയം ജില്ല അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി മാറി. രാജ്യത്ത് ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയും കോട്ടയം ആണ്. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഈ പ്രഖ്യാപനം നടത്തി. ആദ്യ സമ്പൂർണ്ണ സാക്ഷര […]