
പുന്നത്തുറ ഗവ.യുപി സ്കൂളിന് പുതിയ കെട്ടിടം യാഥാർഥ്യമാകുന്നു
പുന്നത്തുറ : ഏറ്റുമാനൂർ പുന്നത്തുറ ഗവ. യു.പി സ്കൂളിന്റെ പുതിയ കെട്ടിടം ഉടൻ യാഥാർഥ്യമാകും. കെട്ടിടത്തിന്റെ നിർമാണം രണ്ടാം ഘട്ടത്തിലേക്കു കടന്നു. രണ്ടാം നിലയുടെ കോൺക്രീറ്റിനുള്ള ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 2.17 കോടി രൂപ ചെലവിലാണു നിർമാണ പ്രവർത്തനങ്ങൾ. രണ്ടു നിലകളോടു കൂടിയ കെട്ടിടമാണ് ആദ്യ ഘട്ടത്തിൽ നിർമിക്കുക. […]