തമിഴ്നാട്ടില്‍ ദുരഭിമാനക്കൊലകള്‍ക്കെതിരെ നിയമം വരുന്നു; കമ്മീഷനെ നിയമിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്
തമിഴ്നാട്ടില്‍ ദുരഭിമാനക്കൊലകള്‍ക്കെതിരെ നിയമനിര്‍മാണത്തിനായി കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍. ജാതിയുടെയും സമുദായത്തിന്റെയും പേരിലുളള ദുരഭിമാനക്കൊലകള്‍ തടയുന്നതിനായി നിയമം നടപ്പിലാക്കുന്നതിനുളള നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനായി വിരമിച്ച ഹൈക്കോടതി ജഡ്ജി കെ എം ബാഷയുടെ നേതൃത്വത്തില്‍ കമ്മീഷന് രൂപീകരിക്കുകയാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നടന്ന ദുരഭിമാനക്കൊലകളെക്കുറിച്ച് കമ്മീഷന് പഠിക്കും. […]
