India

അമേരിക്കയുടെ അധികതീരുവ പ്രാബല്യത്തിൽ‌; ട്രംപിന്റെ ഫോൺ കോൾ നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഫോൺ കോളിന് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളുമായി വ്യാപാരതർക്കം വർധിച്ചു വരുന്നതിനിടെ നരേന്ദ്രമോദി കോളുകൾ നിരസിച്ചതായി ജർമൻ പത്രം റിപ്പോർട്ട് ചെയ്തു. നാല് തവണ ട്രംപ് വിളിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ കോളിനോട് പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യയും പാകിസ്താനുമായുള്ള ആണവയുദ്ധം […]

India

കശ്മീരില്‍ ഭീകരത പടര്‍ത്താനായിരുന്നു ശ്രമം, ലക്ഷ്യം കലാപം; പാകിസ്ഥാനെതിരെ മോദി

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഭീകരത പടര്‍ത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നത് കശ്മീരിലെ വിനോദസഞ്ചാര മേഖലയെ തകര്‍ക്കാര്‍ ലക്ഷ്യമിട്ടായിരുന്നു. ഇന്ത്യയില്‍ കലാപമുണ്ടാക്കലായിരുന്നു മറ്റൊരു ലക്ഷ്യം. കശ്മീരിലെ ചെനാബില്‍ ഐഫല്‍ ടവറിനെക്കാള്‍ ഉയരമുള്ള പാലം യാഥാര്‍ഥ്യമാക്കിയെന്ന് മോദി പറഞ്ഞു. 46,000 കോടി രൂപ ചെലവില്‍ ചെനാബില്‍ നിര്‍മിച്ച […]

India

ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സുഹൃത്ത് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സ് – യുഎസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ ചരിത്രപരമായ വിജയത്തിനു ശേഷം നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഡോണള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.ട്രംപ് ആദ്യം പ്രസിഡന്റായ ഘട്ടത്തില്‍ ഇരു […]

India

‘മോദി ഭരണഘടന വായിച്ചിട്ടില്ല എന്നത് എന്‍റെ ഉറപ്പ്’, വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഭരണഘടനാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആര്‍എസ്എസിനെതിരെയും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദി ഭരണഘടന വായിച്ചിരുന്നുവെങ്കില്‍ ഓരോ ദിവസവും ഇങ്ങനെയല്ല പ്രവര്‍ത്തിക്കുകയെന്ന് ‘സംവിധാൻ രക്ഷക് അഭിയാനെ’ അഭിസംബോധന ചെയ്‌തുകൊണ്ട് പാർലമെന്‍റില്‍ ഭരണഘടനാ ദിനത്തിൽ നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഭരണഘടനയുടെ ഒരു പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ചു […]

India

യുഎസ് സഹകരണം, ഇന്ത്യയില്‍ ആദ്യ ദേശീയ സുരക്ഷ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്റ് സ്ഥാപിക്കും

വാഷിങ്ടന്‍: യുഎസ് സഹകരണത്തോടെ കൊല്‍ക്കത്തയില്‍ ആദ്യ ദേശീയ സുരക്ഷ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്റ് സ്ഥാപിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്ലാന്റ് സ്ഥാപിക്കാന്‍ ധാരണയായത്. യുഎസ് സൈന്യത്തിനും സഖ്യകക്ഷികള്‍ക്കും ഇന്ത്യന്‍ സൈന്യത്തിനും ആവശ്യമായ ചിപ്പുകള്‍ നിര്‍മിച്ച് കൈമാറുന്ന ഫാബ്രിക്കേഷന്‍ പ്ലാന്റ് 2025 […]

India

‘ഇത് യുദ്ധത്തിനുള്ള സമയമല്ല’; പോളണ്ടില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ച് മോദി

ന്യൂഡല്‍ഹി: പോളണ്ടില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 45 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടില്‍ എത്തിയത്. ഇത് യുദ്ധത്തിനുമുള്ള സമയമല്ലെന്നും ഏത് സംഘര്‍ഷവും നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും പരിഹരിക്കപ്പെടണമെന്നും നരേന്ദ്ര മോദി പറഞ്ഞു. പോളണ്ട് തലസ്ഥാനമായ വാര്‍സോയില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു […]

Keralam

കേരളം ഒറ്റയ്ക്കല്ല, രാജ്യം ഒപ്പമുണ്ട്; സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി

കല്‍പ്പറ്റ: ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല. താന്‍ പല ദുരന്തങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ തനിക്ക് […]

Keralam

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം ധനസഹായം

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വയനാട് ഉരുൾപൊട്ടലിൽ പ്രധാനമന്ത്രിയുമായി ഫോണിൽ […]

India

‘ക്രിക്കറ്റ് ടീമില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കും’; വീണ്ടും വിദ്വേഷ പരാമർശവുമായി മോദി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാന ഘട്ടങ്ങളിലേക്കു കടക്കവെ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് വീണ്ടും വിദ്വേഷപരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കായികമേഖലയിൽ മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു മുന്‍തൂക്കം നല്‍കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നാണ് മോദിയുടെ പുതിയ പരാമർശം. ആരൊക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തുടരണം, തുടരണ്ട എന്നത് തീരുമാനിക്കുന്നതും ഈ മാനദണ്ഡം […]

India

ഇന്ത്യാ മുന്നണി ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതില്‍ മോദി നിരാശനെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ഇന്ത്യാ മുന്നണി ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരാശനാണെന്നും അതുകൊണ്ടാണ് അദ്ദേഹം മം​ഗല്യ സൂത്രത്തെയും മുസ്ലീങ്ങളെക്കുറിച്ചും സംസാരിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഛത്തീസ്ഗഡിലെ ജന്‍ജ്ഗിര്‍-ചമ്പ ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ സ്വത്ത് ഞങ്ങള്‍ കൈക്കലാക്കുമെന്നാണ് മോദി പറയുന്നത്. […]