Keralam

മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

ടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു.കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുറച്ചുകാലമായി എളമക്കരയിലാണ് മോഹൻലാലിന്റെ […]

Keralam

എടാ ദാസാ…. എന്താടാ വിജയാ… ആ വിളികേൾക്കാൻ ഇനി വിജയൻ ഇല്ല; മലയാളികൾ നെഞ്ചോട് ചേർത്ത ദി ലെജൻഡറി ശ്രീനി-മോഹൻലാൽ കൂട്ടുകെട്ട്

ശ്രീനിവാസൻ – മോഹൻലാൽ കൂട്ടുകെട്ട് മലയാളികൾക്ക് നിരവധി ഹിറ്റ് ചിത്രങ്ങളെയാണ് സമ്മാനിച്ചിട്ടുള്ളത്. ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുകെട്ട് ഇനിയൊരുമിക്കുമോ എന്നത് ആരാധകരുടെ വലിയൊരു ചോദ്യമായിരുന്നു. ആ ചോദ്യത്തിന് ഉത്തരം ഇനിയവർ ഒന്നിക്കില്ല എന്നായിരുന്നു. മലയാളത്തിന്റെ ശ്രീനി വേദനയോടെ വിട പറഞ്ഞു. ഇന്ന് രാവിലെ ഡയാസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ […]

Entertainment

കൊമ്പൻ വീണ്ടും കാടേറും ; തരുൺ മൂർത്തി മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുന്നു

ഇൻഡസ്ട്രി ഹിറ്റായി മാറിയ തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മോഹൻലാലിനും മാറ്റ് അണിയറ പ്രവർത്തകർക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് തരുൺ മൂർത്തി വാർത്ത ആരാധകരെ അറിയിച്ചത്. ‘ഒരു കഥാകാരനും ഒരു ഇതിഹാസവും ഒന്നിക്കുമ്പോൾ […]

Keralam

‘ഈ അംഗീകാരത്തിന് നന്ദി…’: അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ‘തുടരും’; സന്തോഷം പങ്കിട്ട് മോഹൻലാൽ

തിരുവനന്തപുരം: 56-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും. ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് നടൻ മോഹൻലാല്‍ എക്‌സിൽ കുറിച്ചു. ’56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തുടരും ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷത്തോടെയും […]

Keralam

ആനക്കൊമ്പ് കൈവശം വച്ചെന്ന കേസ്: ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്‍കിയ വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ആനക്കൊമ്പ് കൈവശംവെച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിന് തിരിച്ചടി. ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്‍കിയ വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പ് പുതിയ വിജ്ഞാപനം ഇറക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  2011 ഡിസംബര്‍ 21 ന് ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് […]

India

ലെഫ്റ്റനന്റ് കേണലിന് സൈന്യത്തിൻ്റെ സല്യൂട്ട്; ഫാൽക്കെ പുരസ്കാര നേട്ടത്തിന് പിന്നാലെ മോഹൻലാലിന് കരസേനയുടെ ആദരം

ടെറിട്ടോറിയൽ ആർമിയിൽ 16 വർഷം പൂർത്തിയാക്കിയതിന്റെയും,രാജ്യത്തിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയതിന്റെയും പശ്ചാത്തലത്തിൽ നടൻ മോഹൻലാലിന് കരസേനയുടെ പ്രത്യേക ആദരം. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി മോഹൻലാൽ കൂടിക്കാഴ്ച നടത്തുകയും, അദ്ദേഹത്തിൽ നിന്ന് അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തു. “ഇതൊരു വലിയ അംഗീകാരവും […]

Keralam

മോഹന്‍ലാലിനുള്ള ആദരം; സര്‍ക്കാരിന് ചെലവായത് 2.84 കോടി രൂപ

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ ആദരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 2.84 കോടി രൂപ. ‘മലയാളം വാനോളം ലാല്‍സലാം’ എന്ന പേരില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരിപാടി. പരിപാടിക്കായി സാംസ്‌കാരിക വകുപ്പിന്റെ ഫണ്ടില്‍ നിന്ന് രണ്ടുകോടി രൂപ അനുവദിച്ചു. […]

Keralam

‘വാനോളം മലയാളം ലാൽസലാം’ നാളെ; മോഹൻലാലിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ചയാകും പരിപാടി

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുക്കാൻ സംസ്ഥാന സര്‍ക്കാര്‍. നാളെന് തിരുവന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ടാണ് പരിപാടി നടക്കുക. .’വാനോളം മലയാളം ലാൽസലാം’ എന്നാണ് പരിപാടിയുടെ പേര്. മോഹൻലാലിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ചയാകും പരിപാടിയെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. അടൂർ ഗോപാലകൃഷ്ണൻ, ജോഷി, രഞ്ജിനി , അംബിക […]

Entertainment

‘അവർ വീണ്ടും ഒന്നിച്ചാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയുമോ?’; പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ ‘പാട്രിയറ്റ്’, ടീസർ

സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി,മോഹൻലാൽ  കൂട്ടുകെട്ടിലെത്തുന്ന പാട്രിയറ്റ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണിപ്പോൾ. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം നടൻ മമ്മൂട്ടി പാട്രിയറ്റിന്റെ ഷൂട്ടിങ് സെറ്റിലേക്ക് തിരികെയെത്തിയത് ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു. വൻ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര […]

Keralam

സർക്കാരിന് വേണ്ടി മുഖ്യമന്ത്രി മോഹൻലാലിനെ ആദരിക്കും ‘വാനോളം മലയാളം ലാൽസലാം’ തിരുവനന്തപുരത്ത്

ദാദാസാഹിബ് ഫാൽകെ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കും. വാനോളം മലയാളം ലാൽസലാം എന്നാണ് ചടങ്ങിന് പേരെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഒക്ടോബർ 4 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് -തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുക. മുഖ്യമന്ത്രി സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. ഇന്ത്യൻ ചലച്ചിത്രരംഗത്തെ […]