Entertainment

ഫെഫ്‍ക ഡയറക്ടേഴ്സ് യൂണിയനില്‍ അംഗത്വം; ഐഡന്‍റിറ്റി കാര്‍ഡ് പങ്കുവച്ചു മോഹന്‍ലാല്‍

സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനില്‍ അംഗത്വമെടുത്ത് മോഹന്‍ലാല്‍. സംഘടനയിലെ തന്‍റെ ഐഡന്‍റിറ്റി കാര്‍ഡ് പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഊഷ്മളമായ ഈ സ്വീകരണത്തിനും സ്വാ​ഗതത്തിനും നന്ദി. ഈ ​ഗംഭീര കുടുംബത്തിൻ്റെ ഭാഗമാവുന്നത് ഒരു അം​ഗീകാരമാണ്, മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. […]

Movies

മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി

മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി. മോഹൻലാലിന്റെ 360-ാം ചിത്രമാണിത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിൽ യുവ സംവിധായക നിരയില്‍ സിനിമയുടെ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധ നേടിയ സംവിധായകനും മലയാളത്തിന്‍റെ മോഹൻലാലും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. സിനിമയുടെ മറ്റ് അണിയറ […]

Movies

ദൃശ്യം ഹോളിവുഡ് റീമേക്കിന് ഒരുങ്ങുന്നു ;റീമേക്ക് അവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം ഹോളിവുഡ് റീമേക്കിന് ഒരുങ്ങുന്നു.  ദൃശ്യം സിനിമയുടെ രണ്ട് ഭാഗങ്ങളുടെയും അന്താരാഷ്ട്ര റീമേക്ക് അവകാശം നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിൽ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി.  ഇന്ത്യൻ, ചൈനീസ് വിപണികളിൽ വൻ വിജയം കൊയ്തതിന് ശേഷമാണ് ചിത്രം ഹോളിവൂഡിലെത്തുന്നത്.  നേരത്തെ ദൃശ്യത്തിന്റെ കൊറിയൻ റീമേക്കും […]

Movies

‘നേര്’ ലൂടെ കൈയടി നേടി മോഹൻലാലും ജീത്തു ജോസഫും അനശ്വരയും; റിവ്യൂ

‘ദൃശ്യം’ സിനിമ ഇറങ്ങിയതിന്റെ പത്താം വർഷത്തിൽ അതേ നായകനും സംവിധായകനും നിർമാണ കമ്പനിയും വീണ്ടുമൊന്നിക്കുന്ന നേര് ഒരേ സമയം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും തിരക്കഥയുടെ കെട്ടുറപ്പ് കൊണ്ടും അത്ഭുതപ്പെടുത്തുന്നുണ്ട്. ഓരോ ജീത്തു ജോസഫ് സിനിമകളും റിലീസിന് എത്തുമ്പോൾ പ്രേക്ഷകർ ആകാംഷയോടെയാണ് ചിത്രങ്ങളെ സമീപിക്കാറുള്ളത്. ത്രില്ലർ സിനിമകളിൽ സംവിധായകന്റെ കൈയ്യടക്കം […]

Movies

‘നേര്’ റിലീസ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; മോഹൻലാലിനും ജീത്തു ജോസഫിനും ഹൈക്കോടതി നോട്ടീസ്

‘നേര്’ എന്ന സിനിമ തന്റെ തിരക്കഥ മോഷ്ടിച്ചതാണെന്നാരോപിച്ചുള്ള തൃശൂർ സ്വദേശിയുടെ ഹർജിയിൽ മോഹൻലാൽ, സംവിധായകൻ ജീത്തു ജോസഫ്, സഹ തിരക്കഥാകൃത്തും അഭിനേതാവുമായ അഡ്വ. ശാന്തി മായാദേവി, നിർമാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവർക്ക് ഹൈക്കോടതി നോട്ടീസ്. അതേസമയം, ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജിക്കാരന്റെ ഇടക്കാല ആവശ്യം കോടതി നിരസിച്ചു. ഹർജി […]

Movies

മോഹൻലാലിന്റെ തീ പാറുന്ന ഡയലോഗുമായി, ആവേശം ഇരട്ടിയാക്കി മലൈക്കോട്ടൈ വാലിബന്റെ ടീസർ റിലീസായി

‘‘കൺകണ്ടത് നിജം, കാണാതത് പൊയ്; നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’’ മോഹൻലാലിന്റെ തീ പാറുന്ന ഡയലോഗുമായി, ആവേശം ഇരട്ടിയാക്കി മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ടീസർ റിലീസായി. 1:30 മിനിമിനിറ്റുള്ള വീഡിയോയിൽ മോഹൻലാലിനെ മാത്രമാണ് സംവിധായകൻ പ്രേക്ഷകരിൽ എത്തിച്ചിരിക്കുന്നത്. ആവേശത്തിൻ്റെ കൊടുമുടി കയറ്റുന്ന ‘സസ്പെൻസ്’ ബാക്കി നിർത്തുകയാണ് […]

Movies

ക്രിസ്മസ് ചിത്രവുമായി മോഹൻലാലും ജീത്തു ജോസഫും; ‘നേര്’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ പത്താം വർഷത്തിൽ അതേ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമായ നേരിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഡിസംബർ 21 ന് ക്രിസ്മസ് ചിത്രമായിട്ടാണ് നേര് തിയേറ്ററുകളിൽ എത്തുക. മോഹൻലാൽ ജീത്തു ജോസഫ് ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ട് 4 -ാം തവണയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും […]

Movies

ഗിന്നസ് പക്രു നായകനാവുന്ന ‘916 കുഞ്ഞൂട്ടൻ’; ടൈറ്റിൽ പ്രകാശനം ചെയ്ത് മോഹൻലാൽ

​ഗിന്നസ് പക്രു നായകനാവുന്ന ‘916 കുഞ്ഞൂട്ടൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിച്ചു. ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രമായി ടിനി ടോമും എത്തുന്നു. തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ ലിങ്കു സ്വാമി, മുരുകദോസ്, മജീദ്, വടിവുടയാൻ, വിൻസെന്റ് ശെൽവ തുടങ്ങിയവരോടൊപ്പം സഹസംവിധായകനായി ഇരുപതു വർഷത്തോളം പ്രവർത്തിച്ച മലയാളിയായ […]

No Picture
Movies

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും ജോഷിയും ഒന്നിക്കുന്നു; തിരക്കഥ ചെമ്പൻ വിനോദ്

ഒരുകാലത്ത് മലയാള ആരാധകരെ ആവേശത്തിലാക്കിയിട്ടുള്ള ജോഡികളാണ് മോഹൻലാലും ജോഷിയും. ഇരുവരും ഒന്നിച്ചപ്പോൾ നിരവധി സൂപ്പർഹിറ്റുകളാണ് പിറന്നത്. ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നടൻ ചെമ്പന് വിനോദായിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം ഇന്ത്യയിലും വിദേശത്തുമായിട്ടായിരിക്കും ചിത്രീകരിക്കുക. ഔദ്യോഗിക സ്ഥിരീകരണം […]

Movies

ബോക്സോഫീസില്‍ രജനിയുടെ വിളയാട്ടം; റെക്കോർഡ് കളക്ഷനുമായി ജയിലർ

സ്റ്റൈൽ മന്നനും സൂപ്പർ സ്റ്റാറുമായ രജനികാന്തിന്റെ ‘ജയിലർ’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ബോക്സ് ഓഫീസിൽ തരം​ഗമായ മാറിയ ചിത്രം ആദ്യ ദിനം ഏകദേശം 50 കോടിക്ക് മുകളിൽ നേടിയിട്ടുണ്ടാകും എന്നാണ് വിലയിരുത്തൽ. എന്നാൽ കണക്കുകൾ സംബന്ധിച്ച് ഔദ്യോഗിക […]