Keralam

കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു, പെരിയാറിന്‍റെ തീരത്ത് ജാഗ്രതാ നിര്‍ദേശം

കുമളി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് പിന്നിട്ട സാഹചര്യത്തിലാണ് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയത്. സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ എട്ടു മണിക്ക് ഡാമിലെ ജലനിരപ്പ് 138.25 അടിയിലെത്തിയിരുന്നു. […]

Keralam

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; കേന്ദ്രത്തിനും കേരളത്തിനും തമിഴ്‌നാടിനും സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിനും തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും ദേശീയ ദുരന്തനിവാരണ മാനേജ്‌മെന്റ് അതോറിറ്റിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ […]

Keralam

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ വിഷയങ്ങള്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക്; സുരക്ഷാ വിഷയങ്ങള്‍ പരിഗണിക്കാന്‍ പുതിയ മേല്‍നോട്ടസമിതി

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ വിഷയങ്ങള്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് കൈമാറി. ഇത് സംബന്ധിച്ച് കേന്ദ്ര ജലശക്തി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. സുരക്ഷാ വിഷയങ്ങള്‍ പരിഗണിക്കാന്‍ പുതിയ മേല്‍നോട്ടസമിതിക്കും കേന്ദ്രം രൂപം നല്‍കി. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് കേന്ദ്ര ജല […]

Keralam

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ല; ബലപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയില്ല’; ഇ. ശ്രീധരൻ

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്ന് ശ്രീധരൻ പറഞ്ഞു. തമിഴ്നാട്ടിൽ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ നിർമിക്കണമെന്നും ഇ ശ്രീധരൻ നിർദേശിച്ചു. തുരങ്കം നിർമിച്ചാൽ മുല്ലപ്പെരിയാർ ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 4 […]

District News

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; ഫ്രാൻസിസ് ജോർജ്

കോട്ടയം: കേരളത്തിന്റെ സുരക്ഷയ്ക്ക് മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് നിയുക്ത എംപി ഫ്രാൻസിസ് ജോർജ്. ഇതിനായി പാർലമെന്റിൽ സമ്മർദ്ദം ചെലുത്തും. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ വാർത്താ ലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും എന്നതാണ് നമ്മൾ എന്നും മുന്നോട്ടുവയ്ക്കുന്ന അഭിപ്രായം. […]

Keralam

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയില്‍; തമിഴ്നാട് മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് ജലനിരപ്പ് 140 അടിയിലെത്തിയത്. ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി തമിഴ്നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നീരൊഴുക്ക് കൂടിയതും, തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ […]