‘കേന്ദ്രത്തിന്റെ ചിറ്റമ്മ നയം പ്രോത്സാഹിപ്പിക്കാൻ ആവില്ല; വായ്പ എഴുതിത്തള്ളാൻ താൽപര്യമില്ലെങ്കിൽ അത് പറയണം’; ഹൈക്കോടതി
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളില്ലെന്ന കേന്ദ്ര നിലപാടിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേന്ദ്ര സർക്കാർ നിലപാട് അങ്ങേറ്റയറ്റം അസ്വസ്ഥതപ്പെടുത്തുന്നതെന്ന് കോടതി പറഞ്ഞു. കേന്ദ്രസർക്കാർ പരിധിയിലുള്ള ബാങ്കുകളുടെ വിവരങ്ങൾ കൈമാറാൻ കോടതി നിർദേശിച്ചു. കേന്ദ്ര സർക്കാരിന് അധികാരം ഇല്ലെന്നാണോ പറഞ്ഞുവരുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എഴുതിതള്ളാൻ താൽപര്യമില്ലെങ്കിൽ അത് പറയാനുള്ള […]
