ടിടിഇയെ തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ; പ്രതി രജനീകാന്തയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി
തൃശൂരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പ്രതി രജനീകാന്ത രഞ്ജിത് ടിടിഇ കെ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടെന്നാണ് എഫ്‌ഐആര്‍. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതി, ടിടിഇ കെ വിനോദിനെ പിന്നില്‍ നിന്നും തള്ളിയിട്ടെന്നാണ് എഫ്‌ഐആറിലെ പരാമര്‍ശം. […]
